നിക്ഷേപത്തിന്റെ പലിശ നിരക്കുയരുന്ന കാലത്ത് ദീർഘകാലത്തേക്ക് നിക്ഷേപം ലോക്ക് ചെയ്യാതെ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് ബുദ്ധി. ഇതുവഴി നിലവിൽ ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന ഉയർന്ന പലിശ നേടുന്നതിനൊപ്പം ദീർഘകാല നിക്ഷേപത്തിന് നിരക്ക് വർധിക്കുന്ന സമയത്ത് നിക്ഷേപം മാറ്റാനും സാധിക്കും. ഹ്രസ്വകാല നിക്ഷേപം തിരയുന്നവർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ബാങ്കായ ഫെഡറൽ ബാങ്ക്. ഉത്സവ കാല പദ്ധതിയായി 700 ദിവസത്തേക്കുള്ള നിക്ഷേപമാണ് ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്.
ഫെഡറൽ ബാങ്ക്
കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. 1931 ഏപ്രിലില്‍ ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന പേരിലാണ് തുടക്കം. 1945 ൽ ഫെഡറൽ ബാങ്കായി ആരംഭിച്ചു. 24 സംസ്ഥാനങ്ങളിലായി 1272 ശാഖകളും 1 കോടിയിലധികം ഉപഭോക്താക്കളും ഫെഡറൽ ബാങ്കിനുണ്ട്.
1975 എടിഎമ്മുകളും ഉള്ള വലിയ ശ്രംഖല രാജ്യത്ത് ഫെഡറൽ ബാങ്കിനുണ്ട്. 2020-21 സമ്പത്തിക വര്‍ഷത്തില്‍ 3,04,523 കോടിയുടെ ബിസിനസാണ് ഫെഡറല്‍ ബാങ്ക് നടത്തിയത്. 1,590 കോടിയുടെ ലാഭം രേഖപ്പെടുത്തി. ഇക്കാലയളവിൽ റീട്ടെല്‍ ബാങ്കിംഗില്‍ 19 ശതമാനം വളര്‍ച്ച ബാങ്ക് നേടിയിട്ടുണ്ട്. 15,137 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
700 ദിവസ നിക്ഷേപം
ഫെഡറല്‍ ബാങ്ക് ഈയിടെ അവതരിപ്പിച്ച ടേം ഡെപ്പോസിറ്റ് പദ്ധതിയാണ് 700 ദിവസ നിക്ഷേപ പദ്ധതി. സാധാരണ പൗരന്മാര്ക്ക് 7 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും. 700 ദിവസം അഥവ 23 മാസമാണ് നിക്ഷേപത്തിന്റെ കാലാവധി. ഓണ്‍ലൈനായും ഓഫ് ലൈനായും നിക്ഷേപം ആരംഭിക്കാം. ഫെഡ്നെറ്റ, ഫെഡ് മൊബൈല്‍ ആപ്പ് വഴിയോ നേരിട്ട് ബ്രാഞ്ചിലെത്തിയോ നിക്ഷേപം ആരംഭിക്കാം.
നിക്ഷേപ പരിധി
ഫെഡറൽ ബാങ്കിലെ മറ്റ് സ്ഥിര നിക്ഷേപങ്ങളുടെ എല്ലാ നേട്ടങ്ങളും ഈ പദ്ധതിക്കും ലഭിക്കും. 1,000 രൂപയാണ് നിക്ഷേപം ആരംഭിക്കുന്നതിനുള്ള ചുരുങ്ങിയ തുക. പലിശ മാസത്തിലോ ത്രൈമാസത്തിലോ വര്‍ഷത്തിലോ പിന്‍വലിക്കാം. ഔട്ടോമാറ്റിക് റിന്യുവല്‍ സൗകര്യവും ലഭിക്കും. കാലാവധിയിൽ പലിശയും മുതലും സേവിഗംസ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനം വായ്പയായി സ്വീകരിക്കാന്‍ സാധിക്കും.
നിക്ഷേപം ആരംഭിച്ച് 90 ദിവസത്തിന് മുന്‍പ് പിന്ലലിച്ചാല് പിഴയില്ല. 90 ദിവസം കഴിഞ്ഞ് പിന്‍വലിച്ചാല്‍ 1 ശതമാനം പിഴ ഈടാക്കും.
ഉയർന്ന നിരക്ക്
ഫെഡറല്‍ ബാങ്കില്‍ നിലവില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് 700 ദിവസ പദ്ധതിക്ക് ലഭിക്കുന്നത്. 700 ദിവസത്തേക്ക് 7 ശതമാനം പലിശ ലഭിക്കുമ്പോൾ 20 മാസത്തേക്ക് 6.10 ശതമാനവും 6 വര്‍ഷത്തെ (2222 ദിവസം) നിക്ഷേപത്തിന് 6.20 ശതമാനവും പലിശ ലഭിക്കും. 5 വർഷത്തേക്ക് 6.00 ശതമാനമാണ് പലിശ നിരക്ക്.
കാൽക്കുലേറ്റർ
700 ദിവസത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് 7.5 ശതമാനം പലിശ ലഭിക്കും. ഇതുപ്രകാരം 23 മാസത്തേക്ക് 71,429 രൂപയാണ് പലിശയായി ലഭിക്കുന്നത്. മാസത്തില്‍ 3,109 രൂപ പലിശ ലഭിക്കും. കാലാവധിയില്‍ പലിശ വാങ്ങിയാല്‍ 5,71,429 രൂപ സ്വന്തമാക്കാം.
60 വയസിന് താഴെ പ്രായമുള്ളൊരാള്ക്ക് 700 ദിവസത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 2,900 രൂപയാണ് മാസത്തില്‍ ലഭിക്കുന്ന പലിശ. 700 ദിവസത്തേക്ക് ലഭിക്കുന്ന പലിശ 66,695 രൂപയാണ് കാലാവധിയിൽ പലിശയും മുതലും ചേർത്ത് 5,66,695 രൂപ ലഭിക്കും.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications