2024-ലെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിനാണ്. ബജറ്റിലെ മാറ്റങ്ങൾ നിലവിൽ വരാൻ സമയമുണ്ടാകുമെങ്കിലും ഫെബ്രുവരി മാസത്തിൽ തന്നെ നിരവധി സാമ്പത്തിക മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഐഎംപിഎസ് ഇടപാടുമായി ബന്ധപ്പെട്ടും എസ്ബിഐയുടെ ഭവന വായ്പ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൻ്റെ പ്രത്യേക സ്ഥിര നിക്ഷേപം, എൻപിഎസ് പിൻവലിക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് മാറ്റങ്ങൾ വരുന്നത്.
എൻപിഎസ് ഭാഗികമായി പിൻവലിക്കൽ
ഫെബ്രുവരി ഒന്ന് മുതൽ നാഷണൽ പെൻഷൻ സ്കീമിൽ നിന്ന് ഭാഗികമായ പിൻവലിക്കൽ അനുവദിക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) പുറത്തിറക്കിയ സർക്കുലർ പ്രകാരം എൻപിഎസിന് കീഴിലുള്ള പെൻഷനുകൾ ഭാഗികമായി പിൻവലിക്കാൻ അനുവദിക്കും. വ്യവസ്ഥകൾക്ക് കീഴിൽ വരിക്കാർക്ക് തൊഴിലുടമയുടെ വിഹിതം ഒഴികെ പെൻഷന്റെ 25 ശതമാനം വരെ പിൻവലിക്കാം.

കുട്ടികൾക്കുള്ള ഉന്നത വിദ്യാഭ്യാസ ചെലവുകൾക്കും കുട്ടികളുടെ വിവാഹ ചെലവുകൾക്കും ഭാഗികമായി പിൻവലിക്കാൻ സാധിക്കും. എൻപിഎസ് വരിക്കാന്റെ പേരിൽ റെസിഡൻഷ്യൽ ഹൗസ്, ഫ്ലാറ്റ് വാങ്ങുന്നതിനും നിർമാണ ചെലവുകൾക്കും, കാൻസർ, വൃക്ക തകരാർ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, പ്രധാന അവയവം മാറ്റിവയ്ക്കൽ തുടങ്ങിയ ചികിത്സാ ചെലവുകൾ, വൈകല്യങ്ങൾക്കുള്ള മെഡിക്കൽ ചെലവുകൾ എന്നിവയ്ക്കും എൻപിഎസ് നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും. വിശദമായി അറിയാം.
ഐഎംപിഎസ് സേവനം
ഫെബ്രുവരി 1 മുതൽ ഇമ്മീഡിയറ്റ് പേയ്‌മെൻ്റ് സേവനം (ഐഎംപിഎസ്) വഴി ഗുണഭോക്താവിനെ ചേർക്കാതെ ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ 5 ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വ്യക്തമാക്കുന്നത് അനുസരിച്ച് സ്വീകർത്താവിൻ്റെയോ ഗുണഭോക്താവിൻ്റെയോ മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടിൻ്റെ പേരും നൽകി പണം അയക്കാം.
എസ്ബിഐ ഭവന വായ്പ
എസ്ബിഐ ഭവന വായ്പകൾക്ക് അനുവദിച്ചിരുന്ന പ്രത്യേക ഓഫർ ജനുവരി 31ന് അവസാനിക്കും. നിലവിലുണ്ടായിരുന്ന പലിശയേക്കാൾ 0.65 ശതമാനം വരെ താഴ്ന്ന നിരക്കിൽ ഭവന വായ്പ അനുവദിച്ചിരുന്ന ഓഫർ ഫെബ്രുവരി ഒന്ന് മുതൽ ലഭിക്കില്ല. ഫ്ലെക്സിപേ, എൻആർഐ, നോൺ-സാലറീഡ്, പ്രീവിലേജ്, അപുൻ ഘർ എന്നിങ്ങനെ എല്ലാ വിഭാഗത്തിലും ആനുകൂല്യം ലഭ്യമാണ്.
പഞ്ചാബ് സിൻഡ് ബാങ്ക് എഫ്ഡി
പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി ജനുവരി 31 ന് അവസാനിക്കും. 'ധൻ ലക്ഷ്മി 444 ഡേയ്സ്' എന്ന പ്രത്യേക സ്ഥിര നിക്ഷേപത്തിൻ്റെ അവസാന തീയതി ജനുവരി 31 വരെയാണ്. ടേം ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാൻ യോഗ്യതയുള്ള എല്ലാ റസിഡൻ്റ് ഇന്ത്യക്കാരും എൻആർഒ/എൻആർഇ ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകൾക്കും ലഭ്യമായിരുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണിത്. റെഗുലർ നിക്ഷേപകർക്ക് 7.40 ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപമാണിത്.
ഫാസ്‌ടാഗ് കെവൈസി
കെവൈസി നടപടികൾ പൂർത്തിയാകാത്ത ഫാസ്‌ടാഗുകൾ നിർജ്ജീവമാക്കാനാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ)യുടെ തീരുമാനം. നിരവധി ഫാസ്‌ടാഗുകളെ ഒരു കാറുമായി ബന്ധിപ്പിക്കുന്നതോ നിരവധി വാഹനങ്ങൾക്ക് ഒരൊറ്റ ഫാസ്‌ടാഗ് ഉപയോഗിക്കുന്നതോ ആയ രീതി നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എൻഎച്ച്എഐ കെവൈസി നടപടികളിലേക്ക് നടന്നത്.
ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫാസ്‌ടാഗ് കെവൈസി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി ജനുവരി 31 ആണ്. കെവൈസി ചെയ്യാത്ത ഫാസ്‌ടാഗുകൾ നിർജീവമാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications