മാസാവസാനം പോക്കറ്റ് കാലിയാവുന്നോ? എങ്കില്‍ ഈ 5 കാര്യങ്ങള്‍ മെച്ചപ്പെടുത്തുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ലപോലെ ആസൂത്രണം ചെയ്തതും സംതൃപ്തവുമായ സാമ്പത്തിക ജീവിതമാണ് എല്ലാവരുടെയും ആഗ്രഹം. പണപ്പെരുപ്പവും ചെലവുകൾ ഉയരുന്നതും സാമ്പത്തിക പ്ലാനുകളെ തകിടം മറിക്കുന്നു. ഇതോടൊപ്പം നമ്മുടെ ശീലങ്ങളും ചെലവുകൾ വരുത്തി വെയ്ക്കുന്നു. അനാവശ്യമായ വാങ്ങലുകളും നിയന്ത്രിക്കാതെ വിടുന്ന ചെലവുകളും ജീവിതത്തിന്റെ മറ്റൊരു ഭാഗമാണ്. ഇവയൊക്കെ നിയന്ത്രിച്ച് വേണം സമ്പാദ്യത്തെ കരുത്തുറ്റതാക്കാൻ. കയ്യിൽ പണമെത്തിയാൽ ചെലവാക്കാനുള്ള വഴി ചിന്തിക്കുന്നതിന് പകരം നിക്ഷേപത്തിന്റെ വഴിയിലേക്ക് തിരിച്ചു വിടണം. അച്ചടക്കമുള്ള നിക്ഷേപകനായാൽ എളുപ്പത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാനാകും.

 

ബജറ്റും എമർജൻസി ഫണ്ടും

1.ബജറ്റും എമർജൻസി ഫണ്ടും

പണം എവിടെ നിന്ന് വരുന്നു എന്നതും എവിടേക്ക് പോകുന്നു എന്നതും അറിഞ്ഞിരിക്കുക സാമ്പത്തിക പ്ലാനിംഗിന്റെ പ്രധാന ഘടകമാണ്. സ്വന്തം ബജറ്റ് ഇല്ലാതെ ജീവിതത്തെ നേരിടുന്നത് സാമ്പത്തികമായി പ്രത്യാഘാതങ്ങളുണ്ടാക്കും. ഒരു വർഷത്തേക്ക് പ്രതീക്ഷിക്കുന്ന വരവും ആവശ്യമായി വരുന്ന ചെലവുകളും എഴുതി വെക്കണം. ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും തരം തിരിക്കണം. ഒഴിവാക്കാൻ പറ്റുന്ന ചെലവുകളെ മാറ്റി നിർത്തി പണം ലാഭിക്കാൻ പഠിക്കണം. ഇതോടൊപ്പം മൊത്തം ശമ്പളത്തിന്റെ നാലിലൊന്ന് വളർച്ചാടിസ്ഥിതമായ നിക്ഷേപത്തിനായി മാറ്റി വെക്കണം. എമർജൻസി ഫണ്ടിനും ഒരു തുക മാറ്റിവെക്കണം. സേവിംഗ്‌സ് അക്കൗണ്ടിലോ സ്ഥിര നിക്ഷേപമായോ ഇത് മാറ്റാം. മാസ ശമ്പളത്തിന്റെ ആറിരട്ടി തുകയിൽ കുറയാതെ എമർജൻസി ഫണ്ട് കരുതണം. 

Also Read: ചെലവോട് ചെലവാണോ? പൈസ മിച്ചം പിടിക്കാനും വഴിയുണ്ട്! എങ്ങനെയെന്നറിയാം

ബാധ്യതകൾ വരുത്താതിരിക്കുക

2. ബാധ്യതകൾ വരുത്താതിരിക്കുക

സാമ്പത്തിക ബാധ്യതകൾ കൂടെ കൂട്ടുന്നത് ആശങ്ക കൂട്ടുമെന്നല്ലാതെ മറ്റ് പ്രയോജനങ്ങളില്ല. ഇത് സാമ്പത്തിക പ്ലാനിംഗിനെയും തകിടം മറിക്കുകയും വരുമാനത്തെ ബാധിക്കുകയും ചെയ്യും. സാമ്പത്തിക ആരോഗ്യത്തിന് ഇത് നല്ലതല്ല. ആവശ്യമുള്ളത് മാത്രം വാങ്ങുക എന്നതാകും ഇതിന് എതിരെ ചെയ്യാനാവുക. ഒഴിവാക്കാനാവാത്തവ തരംതിരിച്ച് വാങ്ങുക. ഉടനടി വേണ്ടത്, മാറ്റിവെക്കാവുന്നവ എന്നിങ്ങനെ പട്ടികയുണ്ടാക്കി ക്രമീകരിക്കുക.

Also Read: മുടങ്ങിയാൽ കുടുങ്ങും; വായ്പയ്ക്ക് ജാമ്യക്കാരാകുന്നവർ ശ്രദ്ധിക്കൂ

ചിട്ടയോടെയുള്ള ക്രമീകരണം

3. ചിട്ടയോടെയുള്ള ക്രമീകരണം

ചിട്ടയോടെ നിക്ഷേപത്തെ നീക്കിയാൽ ദീർഘകാലടിസ്ഥാനത്തിൽ ഗുണകരമാകും. പതിവായ നിക്ഷേപങ്ങളുണ്ടെങ്കിൽ അവയ്ക്ക് മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കണം. എസ്‌ഐപി, ഇൻഷൂറൻസ് പ്രീമിയം പോലുള്ള നിക്ഷേപങ്ങൾക്ക് പണം അടയ്ക്കുന്നതിൽ മുടക്കം വരുത്തരുത്. . അതുപോലെ തന്നെ പ്രധാനമാണ് ഇഎംഐ യുടെ അടവ്. ഇതും മുടങ്ങാതെ ശ്രദ്ധിക്കണം. സ്വന്തം ബജറ്റ് അനുവദിക്കുകയാണെങ്കിൽ വായ്പ തുക നേരത്തെ അടച്ച് തീർക്കാൻ ശ്രമിക്കണം. ക്രെഡിറ്റ് കാർഡ് ബില്ലുകൾ സമയത്ത് അടക്കുക. ഇത് ക്രെഡിറ്റ് സ്‌കോർ ഉയർത്താനും ബാധ്യതകളെ പിടിവിടാതെ നിർത്താൻ സാഹായിക്കും.

Also Read: കണ്ണുമടച്ച് മാസം തോറും 4,950 രൂപ കൈയിലെത്തും; പേടിക്കാതെ നിക്ഷേപിക്കാവുന്ന ഒരു പദ്ധതി ഇതാ

നേരത്തെയുള്ള പിൻവലിക്കൽ ഒഴിവാക്കുക

4.നേരത്തെയുള്ള പിൻവലിക്കൽ ഒഴിവാക്കുക

നിക്ഷേപങ്ങൾ ഒരു ലക്ഷ്യം വെച്ചുള്ളതാകണം. കാലാവധി എത്തുന്നതിന് മുൻപ് അല്ലെങ്കിൽ ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കുന്നത് ബുദ്ധിയല്ല. ഇത്തരത്തിലൊന്ന് വീണ്ടും തുടങ്ങുകയെന്നത് എളുപ്പമല്ല എന്നത് തന്നെയാണ് ഇതിന് കാരണം. നിക്ഷേപത്തിന്റെ ​ഗുണം പൂർണ തോതിൽ ഇത് വഴി ലഭിക്കില്ല. ഇവിടെയാണ മുകളിൽ പറ്ഞ്ഞ എമർജൻസി ഫണ്ട് ഗുണം ചെയ്യുക. അത്യാവശ്യങ്ങൾക്ക് ഈ തുക ഉപയോ​ഗിക്കാനാകും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഹ്രസ്വകാല വായ്പയെടുത്തും ആവശ്യം നിറവേറ്റം.

വരുമാനത്തിനൊപ്പം നിക്ഷേപം ഉയർത്തണം

5.വരുമാനത്തിനൊപ്പം നിക്ഷേപം ഉയർത്തണം

വരുമാനത്തിനൊപ്പം നിക്ഷേപമാണ് ഉയർത്തേണ്ടതെന്ന ചിന്ത വേണം.കിട്ടുന്നത് ചെലവാക്കാൻ ചെന്നാൽ കയ്യിലെ പണം നഷ്ടമാകും. 40,000 രൂപ മാസ ശമ്പളക്കാരൻ 20 ശതമാനം നിക്ഷേപിക്കുന്നുണ്ടെന്ന്ന്നു കരുതുക. 8000 രൂപ ഇദ്ദേഹം നിക്ഷേപത്തിനായി നൽകുന്നു. അപ്പോൾ ശമ്പളം 50,000 മായി ഉയർന്നാൽ നിക്ഷേപം 10,000 ആയി ഉയർത്തണം. ഇത് നിക്ഷേപം കൂടുതൽ കരുത്തുള്ളതാക്കുകയും നിങ്ങളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

Read more about: investment
English summary

Financial Habits : How To Reduce Expenses And Became disciplined investor: Read Here

Financial Habits : How To Reduce Expenses And Became disciplined investor: Read Here
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X