ധനകാര്യ സ്ഥാപനങ്ങള്‍ പണം സ്വരൂപിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. വിപണിയിലെ അസ്ഥിരതയില്‍ പണം കളയാന്‍ തയ്യാറാവാത്തവര്‍ ഉയര്‍ന്ന പലിശ നല്കിയാല് സ്ഥിര നിക്ഷേപവുമായി ബാങ്കിലെത്തുമെന്നതാണ് സത്യം. ഇതുതന്നെയാണ് സ്ഥിര നിക്ഷേപത്തിനുള്ള തിളക്കത്തിന്റെ കാരണവും. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സ്ഥിര നിക്ഷേപത്തിന്റെ പലിശ വ്യത്യസ്ത നിരക്കിലാണ്. പോസ്റ്റ് ഓഫീസാണ് സ്ഥിര നിക്ഷേപത്തിന്് കുറച്ചു കൂടി ഉയര്‍ന്ന നിരക്കിലുള്ള പലിശ വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം മുതിർന്ന പൗരന്മാർക്ക് ബാങ്കുകളെല്ലാം ഉയർന്ന പലിശയും നൽകുന്നു. ഇവയെ കൂടാതെ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും സ്ഥിര നിക്ഷേപം നല്‍കുന്നുണ്ട്. ഉയര്‍ന്ന പലിശ സ്ഥിര നിക്ഷേപത്തിന് നല്കുന്ന ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പലിശ നിരക്ക് എങ്ങനെയാണെന്ന് നോക്കാം.
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
കർണാടകയിലെ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്. 2019 ജൂലൈ 21 മുതലാണ് ബാങ്കിംഗ് പ്രവർത്തം ആരംഭിച്ചത്. 19 സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ബാങ്കിന് 25 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടെന്നാണ് കമ്പനി വെബ്സൈറ്റിൽ പറയുന്നു. റെഗുലർ എഫ്ഡി, സീനിയർ സിറ്റസൺ എഫ്ഡി തുടങ്ങിയ വിവിധ സ്ഥിര നിക്ഷേപങ്ങൾക്ക് വ്യത്യസ്ത പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈയിടെയാണ് ബാങ്ക് സ്ഥിര നിക്ഷേപത്തിനുള്ള പലിശ പുതുക്കിയത്. 2022 മേയ് 24ന് പുതുക്കിയ നിരക്ക് നിലവില്‍ വന്നു.
റെഗുലര്‍ എഫ്ഡി
കാലാവധി അനുസരിച്ച് 3 ശതമാനം മുതല്‍ 7ശതമാനം വരെയാണ് റെഗുലര്‍ എഫ്ഡി യുടെ പലിശ നിരക്ക്. പലിശ നിരക്കില്‍ ഏഴ് ദിവസം മുതല്‍ 45 ദിവസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് മൂന്ന് ശതമാനമാണ് പലിശ. 66 മാസം ഒരു ദിവസം മുതല്‍ 84 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6 ശതമാനമാണ് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന പലിശ. 59 മാസം ഒരു ദിവസം- 66 മാസ കാലവധിയില്‍ നിക്ഷേപിച്ചാല്‍ ഏഴ് ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്. 36 മാസം ഒരു ദിവസം -42 മാസം കാലയളവിലെ നിക്ഷേപത്തിനും ഏഴ് ശതമാനം വാര്‍ഷിക പലിശ ബാങ്ക് നല്‍കുന്നുണ്ട്.
സീനിയര്‍ സിറ്റിസണ്‍ എഫ്ഡി
ഏഴ് ദിവസം മുതല്‍ 45 ദിവസം വരെയുള്ളതാണ് സീനിയരർ സിറ്റിസൺ സ്ഥിര നിക്ഷേപത്തിന്റെ ചുരുങ്ങിയ കാലാവധി. ഈ കാലാവധിയിലെ നിക്ഷേപത്തിന് വാര്‍ഷിക പലിശ നിരക്ക് 3.50 ശതമാനമാണ്. 66 മാസം ഒരു ദിവസം 84 മാസം കാലാവധിയുള്ള നിക്ഷേപത്തിന് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത് 6.50 ശതമാനമാണ് പലിശയാണ്. 59 മാസവും ഒരു ദിവസവും 66 മാസവുമുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ നല്കുന്നു. 36 മാസവും ഒരു ദിവസവും മുതല്‍ 42 മാസം വരെയുള്ള നിക്ഷേപത്തിനും 7.50 ശതമാനം പലിശ നല്‍കുന്നുണ്ട്.
എന്‍ആര്‍ഇ നിക്ഷേപം
എന്‍ആര്‍ഇ നിക്ഷേപവും ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് അനുവദിക്കുന്നുണ്ട. ചുരുങ്ങിയത് 12 മാസം മുതല്‍ 15 മാസത്തേക്കാണ് എൻആർഇ നിക്ഷേപം അനുവദിക്കുന്നത്. ഇതിന് 6.25 ശതമാനം പലിശ നല്‍കും. പരമാവധി കാലാവധിയായ 59 മാസം ഒരു ദിവസം മുതല്‍ 60 മാസം വരെയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശ നല്കുന്നു. ഏഴ് ദിവസം മുതല്‍ 45ദിവസം വരെയുള്ള എന്‍ആര്‍ഒ നിക്ഷേപത്തിന് 7 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. ഉയര്‍ന്ന പലിശ 7.19 ശതമാനമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
