വാർഷിക ഫീസില്ലാതെ ആജീവനാന്ത ഫ്രീ ക്രെഡിറ്റ് കാർഡുകൾ വേണോ?.. ഈ ലിസ്റ്റ് പരിശോധിച്ചോളൂ...

ക്രെഡിറ്റ് കാർഡുകൾ എടുക്കുമ്പോൾ പലരും പല അഭിപ്രായങ്ങൾ പറയും. എന്നാൽ ആദ്യം ശ്രദ്ധിക്കേണ്ടത് വാർഷിക ഫീസ് എത്രയുണ്ടെന്നാണ്. കാരണം വലിയ തുക വാർഷികമായി അടക്കേണ്ട കാർഡുകളുണ്ട്. എന്നാൽ ഇതിനെ കുറിച്ച് ഒട്ടും ധാരണയില്ലാതെ പലരും ഇത്തരം ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കുകയും അവ ചിലപ്പോൾ നിങ്ങൾക്ക് താങ്ങാവുന്നതിലും കൂടുതലാവാം. നിങ്ങൾക്ക് ഇതുപോലെ സംഭവിച്ചിട്ടുണ്ടോ? എങ്കിൽ ഇനി പേടിക്കേണ്ട, വാർഷിക ഫീസ് ഈടാക്കാത്ത മികച്ച ക്രെഡിറ്റ് കാർഡുകൾ വിപണിയിലുണ്ട്.

പ്രമുഖ ബാങ്കുകളുടെ പല ക്രെഡിറ്റ് കാർഡുകൾക്കും ഇത്തരത്തിൽ വാർഷിക ഫീസ് ഈടാക്കുന്നില്ല എന്ന സത്യം തിരിച്ചറിയുക. അതുപോലെ മികച്ച ഓഫറുകൾ ഇവർ നൽകുന്നുണ്ട്. അത്തരത്തിൽ വാർഷിക ഫീസില്ലാതെ ആകർ‌ഷകമായ ഓഫറുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം;

ഐ.സി.ഐ.സി.ഐ പ്ലാറ്റിനം ചിപ്പ് കാർഡ്

ഓരോ തവണയും 100 രൂപ ചെലവാക്കുമ്പോൾ നിങ്ങൾക്ക് 2 റിവാർഡ് പോയിൻ്റുകൾ ലഭിക്കുന്നു. ഇത് എല്ലാ ഉത്പ്പന്നങ്ങൾ വാങ്ങുമ്പോഴും ഈ റിവാർഡുകൾ ഉപയോ​ഗിക്കാം. ഈ ക്രെഡിറ്റ് കാർഡ് സുരക്ഷിതമായ ഇടപാടുകൾ ഉറപ്പ് തരുന്നു.

 

വാർഷിക ഫീസില്ലാതെ ആജീവനാന്ത ഫ്രീ ക്രെഡിറ്റ് കാർഡുകൾ വേണോ?.. ഈ ലിസ്റ്റ് പരിശോധിച്ചോളൂ...

ഐ.സി.ഐ.സി.ഐ ഇൻസ്റ്റന്റ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്

  • ഇത്തരം കാർഡുകൾക്ക് 50,000 രൂപയിൽ കൂടുതൽ എഫ്.ഡി നിക്ഷേപം ഉണ്ടായിരിക്കണം.
  • www.bookmyshow.com വഴി മാസത്തിൽ രണ്ട് തവണയെങ്കിലും കുറഞ്ഞത് രണ്ട് സിനിമ ടിക്കറ്റുകൾ എടുക്കുമ്പോൾ 25% ഡിസ്കൗണ്ട് ലഭിക്കും. ഇത് ഏകദേശം 100 രൂപ വരെ ലഭിച്ചേക്കാം.
  • ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധനം വാങ്ങുമ്പോൾ ഐ.സി.ഐ.സി.ഐ മർച്ചൻ്റ് സർവീസസ് സ്വൈപ്പ് മെഷീനുകളിൽ കാർഡ് സ്വൈപ്പ് ചെയ്താൈൽ 2.5% അധിക ചാർജ് ഒഴിവാക്കുന്നു. 4000 രൂപ വരെയുള്ള ഇടപാടുകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

ആമസോൺ പേ ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ്

  • ഈ കാർഡ് ഉപയോഗിച്ച് ലഭിച്ച റിവാർഡ് പോയിന്റുകൾക്ക് കാലപരിധിയില്ല.
  • ആമസോണിൽ നിന്നും ഏത് ഉൽപ്പന്നങ്ങൾ വാങ്ങാനും ഈ റിവാർഡ് പോയിന്റുകൾ ഉപയോ​ഗിക്കാം.
  • ആമസോൺ പ്രൈം അംഗങ്ങൾക്ക് ആമസോൺ വെബ്സൈറ്റിലൂടെ ഈ കാർഡ് ഉപയോ​ഗിച്ച് പർച്ചേസ് ചെയ്താൽ 5% ക്യാഷ്ബാക്ക് ഉറപ്പാണ്.
  • ആമസോൺ പ്രൈം അംഗങ്ങളല്ലാത്ത ഉപഭോക്താക്കൾ ആമസോണിന്റെ വെബ്സൈറ്റിലൂടെ ഈ കാർഡ് ഉപയോ​ഗിച്ച് പർച്ചേസ് ചെയ്താൽ 3% ക്യാഷ്ബാക്ക് നേടാം.
  • മറ്റെല്ലാ പേയ്‌മെൻ്റുകൾക്കും 1% ക്യാഷ്ബാക്ക് ഉറപ്പ് നൽകുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക് (811 ഡ്രീം ഡിഫ്രന്റ് ക്രെഡിറ്റ് കാർഡ്)

  • ഓരോ തവണയും ഓൺലൈനായി 100 രൂപ ചിലവാക്കിയാൽ 4 റിവാർഡ് പോയിൻ്റുകൾ നേടൂ.
  • ഓരോ തവണയും മറ്റു ആവശ്യങ്ങൾക്കായി 100 രൂപ ചിലവാക്കിയാൽ 1 റിവാർഡ് പോയിൻ്റുകൾ നേടൂ.
  • പലിശരഹിത പണം പിൻവലിക്കൽ ഉറപ്പാണ്.
  • നിങ്ങളുടെ മൊത്തം ക്രെഡിറ്റ് പരിധിയുടെ 90% വരെ നിങ്ങൾക്ക് പണം പിൻവലിക്കാം.
  • എല്ലാ പെട്രോൾ പമ്പുകളിലും 500 രൂപ മുതൽ 3000 രൂപ വരെയുള്ള ഇടപാടുകൾക്ക് 1% അധിക ചാർജ് ഒഴിവാക്കും.

ദീപാവലിയ്ക്ക് കീശ കാലിയാവാതെ പർച്ചേസ് ചെയ്യാം.. മികച്ച ക്യാഷ്ബാക്കും നേടാം: ഇതാണ് ബെസ്റ്റ് വഴി

ബാങ്ക് ഓഫ് ബറോഡ പ്രൈം ക്രെഡിറ്റ് കാർഡ്

  • ഓരോ തവണയും സിനിമ കാണുവാനും മറ്റു സാധാനങ്ങൾ വാങ്ങുന്നതിനും 100 രൂപ ചിലവാക്കിയാൽ 2 റിവാർഡ് പോയിൻ്റുകൾ ലഭിക്കും.
  • മറ്റു പർച്ചേസുകൾക്കായി 100 രൂപ ചെലവാക്കിയാൽ 1 റിവാർഡ് പോയിന്റ് ലഭിക്കും.
  • 400 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള എല്ലാ ഇടപാടുകൾക്കും എല്ലാ പെട്രോൾ പമ്പുകളിലും 1% അധിക ചാർജ് ഒഴിവാക്കുന്നു.

ഐ.ഡി.എഫ്.സി ഫസ്റ്റ് ക്രെഡിറ്റ് കാർഡ്

  • സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ മികച്ച ബ്രാൻഡുകളിൽ നിന്ന് വർഷത്തേക്കുള്ള 10X റിവാർഡ് പോയിൻ്റുകൾ ലഭിക്കുന്നു.
  • നിങ്ങളുടെ ജന്മദിനത്തിൽ 20,000 രൂപ ചിലവാക്കിയാൽ 10X റിവാർഡ് പോയിൻ്റുകൾ ലഭിക്കും.
  • ഒരു സ്റ്റേറ്റ്‌മെൻ്റ് സൈക്കിളിൽ 20,000 രൂപ വരെയുള്ള ചെലവുകൾക്ക് 3X റിവാർഡ് പോയിൻ്റുകൾ ലഭിക്കും.
  • വാടക, പ്രോപ്പർട്ടി മാനേജ്‌മെൻ്റ് തുടങ്ങിയ ഇടപാടുകൾക്ക് 3X റിവാർഡ് പോയിൻ്റുകൾ ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X