സാമ്പത്തിക അത്യാവശ്യങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. ചികിത്സ, വീട്, കല്യാണം, വാഹനം തുടങ്ങി ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. കയ്യിൽ പണമില്ലെങ്കിൽ സാധാരണയായി ബാങ്കിൽ നിന്നും വായ്പയെടുക്കുകയാണ് എല്ലാവരും ചെയ്യുന്നത്. വ്യക്തിഗത വായ്പകളാണ് എളുപ്പം ലഭിക്കുക.
വ്യക്തിഗത വായ്പകൾ രാജ്യത്ത് ഏറ്റവും ജനകീയമായ വായ്പകളില്‍ ഒന്നാണ് വ്യക്തിഗത വായ്പകള്‍. വ്യക്തിഗത അനുവദിച്ചു കിട്ടുന്നതിനായി വായ്പാ അപേക്ഷകന്‍ ഈടുകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനം, ക്രെഡിറ്റ്സ്‌കോര്‍, ക്യാഷ് ഫ്ളോ, തിരിച്ചടവ് പ്രാപ്തി എന്നിവ പരിഗണിച്ചാണ് വായ്പാ തുകയും ഈടാക്കാവുന്ന പലിശ നിരക്കും തീരുമാനിക്കുന്നത്.

വ്യക്തിഗത വായ്പയെടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് പരിശോധിക്കാം.
1. പലിശ നിരക്ക്
വ്യക്തിഗത വായ്പകൾ ലഭിക്കാൻ എളുപ്പമാണെങ്കിലും, മറ്റ് വായ്പകളെ അപേക്ഷിച്ച് ഉയർന്ന പലിശ നൽകേണ്ടി വരും. അതുകൊണ്ടുതന്നെ വായ്പ സ്വീകരിക്കുന്നതിന് മുൻപ് കൃത്യമായി കാര്യങ്ങൾ മനസിലാക്കണം. വ്യക്തിഗത വായ്പയ്ക്ക് ബാധകമായ പലിശ നിരക്ക് എന്താണ്? പലിശ നിരക്ക് സ്ഥിരമാണോ അതോ വേരിയബിളാണോ? പലിശ നിരക്കിനെ ബാധിക്കുന്ന എന്തെങ്കിലും പ്രത്യേക വ്യവസ്ഥകളോ മാനദണ്ഡങ്ങളോ ഉണ്ടോ? തുടങ്ങിയ കാര്യങ്ങളൊക്കെ ബാങ്ക് ഉദ്യോഗസ്ഥരോട് തന്നെ ചോദിച്ച് മനസ്സിലാക്കണം.
2. വായ്പ കാലാവധിയും തിരിച്ചടവ് നിബന്ധനകളും
വായ്പയുടെ തിരിച്ചടവ് കാലാവധി എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കാരണം കാലാവധി എത്രത്തോളം വർദ്ധിക്കുന്നുവോ അത്രയും കാലം പലിശ നൽകേണ്ടി വരും. അതുകൊണ്ടുതന്നെ തിരിച്ചടവ് ശേഷിക്ക് അനുസരിച്ചുള്ള കാലാവധി തിരഞ്ഞെടുക്കുക. തിരിച്ചടവ് കാലാവധി എത്ര, കാലാവധി അവസാനിക്കുന്നതിന് മുമ്പ് വായ്പ തിരിച്ചടയ്ക്കാൻ തീരുമാനിക്കുകയാണെങ്കിൽ എന്തെങ്കിലും മുൻകൂർ പേയ്‌മെന്റ് ചാർജുകളോ പിഴകളോ ഉണ്ടോ, തിരിച്ചടവ് നിബന്ധനകൾ എന്തൊക്കെയാണ്, അവ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാൻ കഴിയുമോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യുക.
കാലാവധി അവസാനിക്കുന്നതിന് മുമ്പ് പേഴ്സണൽ ലോൺ പ്രീ-ക്ലോസ് ചെയ്യുകയാണെങ്കിൽ പിഴ ഇടാക്കാൻ സാധ്യതയുണ്ട്. അത് കൊണ്ട്
വായ്പ എടുക്കുന്നതിന് മുമ്പ് ബാങ്കിനോട് പ്രീ-ക്ലോഷർ പ്രക്രിയയെക്കുറിച്ചും നിരക്കുകളെക്കുറിച്ചും ചോദിക്കുക.
3. ഫീസും നിരക്കുകളും
വ്യക്തിഗത വായ്പ സ്വീകരിക്കുന്നതിനു മുൻപ് വായ്പയുമായി ബന്ധപ്പെട്ട പ്രോസസ്സിംഗ് ഫീസ്, പ്രീപേയ്‌മെന്റ് പിഴകൾ, വൈകി പേയ്‌മെന്റ് ഫീസ് തുടങ്ങിയവയിലും വ്യക്തത തേടണം.
4. പ്രതിമാസ തിരിച്ചടവ് അഥവാ ഇഎംഐ
ഇഎംഐ എങ്ങനെയാണ് കണക്കാക്കുന്നത്, വൈകുന്ന പേയ്‌മെന്റുകൾക്ക് എന്തെങ്കിലും നിരക്കുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളും ബാങ്ക് ഉദ്യോഗസ്ഥരോട് ചോദിച്ചു മനസ്സിലാക്കണം. തിരിച്ചടയ്ക്ക് കാലാവധി വർദ്ധിക്കുമ്പോൾ പ്രതിമാസ ഇഎംഐയുടെ തുക കുറയും. എന്നാൽ കാലക്രമേണ കൂടുതൽ പലിശ നൽകേണ്ടി വരും.
കുറഞ്ഞ തിരിച്ചടവ് കാലാവധി ഉയർന്ന ഇഎംഐയിൽ കലാശിക്കും. എന്നാൽ ലോൺ വേഗത്തിൽ അടയ്ക്കും.
5. യോഗ്യതാ മാനദണ്ഡം
ഒരു വ്യക്തിഗത ലോണിന് യോഗ്യത നേടുന്നതിന് പാലിക്കേണ്ട ചില യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങളിൽ പ്രായം, വരുമാനം, ക്രെഡിറ്റ് സ്കോർ, തൊഴിൽ നില എന്നിവ ഉൾപ്പെടും. വായ്പയ്ക്ക് യോഗ്യനാണെന്ന് ഉറപ്പാക്കാൻ യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ച് ബാങ്കിനോട് ചോദിക്കുക.
വ്യക്തിഗത വായ്പ സ്വീകരിക്കുന്നതിന് മുൻപ് നിബന്ധനകൾ വ്യക്തമായി മനസിലാക്കണം.വ്യക്തമല്ലാത്ത ഏതെങ്കിലും നിബന്ധനകളെക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥരോട് ചോദിച്ചു മനസ്സിലാക്കുക. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നത് ഭാവിയിൽ വരാൻ ഇടയുള്ള പ്രതിസന്ധികൾ ഒഴിവാക്കാൻ സഹായിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
