റിപ്പോ നിരക്കിന് പിന്നാലെ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തുകയാണ്. മേയ് മാസം മുതൽ ഉയരാൻ തുടങ്ങിയ പലിശ നിരക്ക് കോവിഡിന് മുൻപുള്ള നിലയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. മേയ് മാസം മുതൽ ഡിസംബർ വരെ റിപ്പോ നിരക്കിൽ 225 അടിസ്ഥാന നിരക്കിന്റെ വർധനവാണ് റിസർവ് ബാങ്ക് വരുത്തിയത്.
ഇതിനോട് അനുബന്ധിച്ച് ബാങ്കിന്റെ പലിശ നിരക്കും ഉയർന്നു. നിക്ഷേപകർ കൂടുതലായി ആശ്രയിക്കുന്ന പൊതുമേഖലാ ബാങ്കിൽ 8.05 ശതമാനം വരെയും സ്വകാര്യ ബാങ്കുകളിൽ പരമാവധി 9.26 ശതമാനം വരെയും പലിശ നൽകുന്നുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക്
രണ്ട് കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപത്തിന് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് പലിശ നിരക്ക് പുതുക്കിയിട്ടുണ്ട്. ഈ നിരക്കുകള്‍ ഡിസംബര്‍ 19ന് നിലവില്‍ വന്നു. 666 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 95 അടിസ്ഥാന നിരക്കും 3 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 40 അടിസ്ഥാന നിരക്കും ഉയര്‍ത്തി. 7.25 ശതമാനം മുതല്‍ 8.05 ശതമാനം വരെയാണ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി പലിശ നിരക്ക്.

പിഎന്‍ബി പലിശ നിരക്ക്
> 7 ദിവസം മുതല്‍ 45 ദിവസം വരെ- 3.50%
> 46 ദിവസം മുതല്‍ 179 ദിവസം വരെ- 4.50 %
> 180 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ- 5.50%
> 1 വര്‍ഷം മുതല്‍ 599 ദിവസത്തേക്ക്- 6.30%
> 600 ദിവസത്തേക്ക്- 7%
> 601 ദിവസം മുതല്‍ 665 ദിവസത്തേക്ക് 6.30%
> 666 ദിവസത്തേക്ക്- 7.25%
> 667 ദിവസം മുതല്‍ 2 വര്‍ഷം വരെ- 6.30%
> 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്ക്- 6.25%
> 3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.10% മുതല്‍ 6.50%
> 5 വര്‍ഷ ടാക്സ് സേവിംഗ്സ് സ്കീം 6.10%

ഉയര്‍ന്ന പലിശ നിരക്ക്
60 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്സിനുമായി അധിക നിരക്ക് ലഭിക്കപം. 5 വര്‍ഷം വരെ .50 ശതമാനവും 5 വര്‍ഷത്തിന് മുകളില്‍ .80 ശതമാനവും ലഭിക്കും. 60 വയസ് കഴിഞ്ഞവര്‍ക്ക് 666 ദിവസത്തേക്ക് 7.75 ശതമാനവും 80 വയസ് കഴിഞ്ഞവര്‍ക്ക് 8.05 ശതമാനവും ലഭിക്കും.
എസ്ബിഐ
11 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ 25 അടിസ്ഥാന നിരക്ക് മുതല്‍ 65 അടിസ്ഥാന നിരക്കാണ് എസ്ബിഐ വർധിപ്പിച്ചത്. വരുത്തിയത്. എസ്ബിഐയില്‍ നിരക്ക് വര്‍ധനവോടെ മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്ക് ലഭിക്കും.
എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന 0.50 ശതമാനം അധിക നിരക്കിനൊപ്പം 0.50 ശതമാനം അധിക നിരക്കും ലഭിക്കും. 5 വര്‍ഷത്തിനും 5 വര്‍ഷത്തിന് മുകളിലും നിക്ഷേപം നടത്തുന്നവര്‍ക്കാണ് ഈ നേട്ടം ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ഇതോടെ പലിശ നിരക്ക് 7.25 ശതമാനമായി.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് സ്വകാര്യ ബാങ്കില്‍ ഏറ്റവും അധിക പലിശ നിരക്ക് നല്‍കുന്നത്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ബാങ്ക് സ്വീകരിക്കുന്നത്. 5 വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പൊതു വിഭാഗത്തിന് 9.01 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 9.26 ശതമാനം പലിശയും ലഭിക്കും.

1 വര്‍ഷം മുതല്‍ 1.6 വര്‍ഷത്തേക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനവും പലിശ ലഭിക്കും. 2 വര്ഷത്ിതേക്ക് 8.01 ശതമാനം പലിശ ലഭിക്കും മുതിര്‍ന്ന പൗരന്മാര്ക്കിത് 8.51 ശതമാനമാണ്. 999 ദിവസത്തേക്ക് 8.51 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 8.76 ശതമാനവും ലഭിക്കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.50 ശതമാനമാണ്. 15 മാസം മുതല്‍ 10 വര്‍ഷം വകെയുള്ള നിക്ഷേങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കായ 7.50 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്കാണ് ഈ നിരക്ക് ലഭിക്കുന്നത്. ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തിനും ഇതേ നിരക്കാണ് ലഭിക്കുന്നത്. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്കള്ള നിക്ഷേപത്തിന് ഗോള്‍ഡന്‍ എഫ്ഡി പ്രകാരം 1 ശതമാനം അധിക നിരക്കുണ്ട്. ഇത് പ്രകാരമാണ് ഈ നിരക്ക്.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications