മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമായി പല തരം നിക്ഷേപ പദ്ധതികള്‍ നാട്ടിലുണ്ടെങ്കിലും ഭൂരിഭാഗം പേരും കൂടുതലായും ആശ്രയിക്കുന്നത് സ്ഥിര നിക്ഷേപങ്ങളെയാണ്. ലിക്വിഡിറ്റിയും സ്ഥിരതയാര്‍ന്ന പലിശ വരുമാനവുമാണ് മുതിര്‍ന്ന പൗരന്മാരെ സ്ഥിര നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിനോടൊപ്പം സാധാരണ നിക്ഷേപകരേക്കാള്‍ അധിക നിരക്ക് ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നുണ്ട്.
സ്ഥിര നിക്ഷേപത്തിലെ പലിശ നികുതി ബാധകമായ വരുമാനമാണെങ്കിലും കുറഞ്ഞ നികുതി ബാധ്യതയുള്ള, നികുതി അടയ്ക്കാനുള്ള വരുമാനമില്ലാത്തവര്‍ക്ക് സ്ഥിര നിക്ഷേപം മികച്ച സാധ്യതയാണ്. സ്ഥിര നിക്ഷേപം നോക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് 3 വര്‍ഷത്തേക്ക് ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കുകള്‍ പരിചയപ്പെടാം.
ഡിസിബി ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കായ ഡിബിസി ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 3 വര്‍ഷത്തേക്ക് 8.35 ശതമാനം പലിശയാണ് നല്‍കുന്നത്. സ്വകാര്യ ബാങ്കുകളില്‍ ഉയര്‍ന്ന പലിശ നല്‍കുന്നതും ഡിസിബി ബാങ്കാണ്. 1 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലാവധിയില്‍ 1.28 ലക്ഷം രൂപ നേടാന്‍ സാധിക്കും.
33 ദശലക്ഷം ഉപഭോക്താക്കളും 2,384 ബ്രാഞ്ചുകളും 2,894 എടിഎമ്മുകളും ഉള്ളൊരു സ്വകാര്യ ബാങ്കായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് മികച്ച പലിശ നൽകുന്നു. 3 വര്‍ഷ കാലയളവിലേക്ക് 8.25 ശതമാനം പലിശ ഉറപ്പ് നൽകുന്നുണ്ട്. 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് കാലാവധിക്ക് ശേഷം 1.28 ലക്ഷം രൂപ നേടാം.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
2018ൽ ഏർസ്റ്റ്വൈൽ ക്യാപ്റ്റൽ ഫസ്റ്റും ഐഡിഎഫ്സി ബാങ്കും സംയോജിച്ചാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്. പുത്തൻ തലമുറ ബാങ്കായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 8 ശതമാനം പലിശയാണ് 3 വര്‍ഷ കാലാവധിയിലേക്ക് നല്‍കുന്നത്. 1 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് പലിശ സഹിതം 1.27 ലക്ഷം രൂപ നേടാം.
ആക്സിസ് ബാങ്ക്, ബന്‍ഡന്‍ ബാങ്ക്, യെസ് ബാങ്ക് എന്നിവ മൂന്ന് വര്‍ഷത്തേക്ക് 7.75 ശതമാനം പലിശ നല്‍കുന്നുണ്ട്. ഈ ബാങ്കുകളില്‍ 3 വര്‍ഷത്തേക്ക് 1 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ 1.26 ലക്ഷമായി വളരും.
എച്ച്ഡിഎഫ്സി ബാങ്ക്
മൂന്ന് വര്‍ഷത്തേക്ക് മുന്‍നിര സ്വകാര്യ ബാങ്കുകള്‍ മികച്ച പലിശ നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് എന്നിവയില്‍ നിന്ന് 7.50 ശതമാനം പലിശ നേടാം. 1 ലക്ഷം നിക്ഷേപിച്ച വ്യക്തിക്ക് 25,000 രൂപ പലിശയായി ലഭിക്കും. കാലാവധിയില്‍ 1.25 ലക്ഷം രൂപ നേടാം. കരൂര്‍ വൈശ്യ ബാങ്കില്‍ 7.4 ശതമാനം പലിശയാണ് ലഭിക്കുന്നത്. 3 വര്‍ഷത്തേക്ക് 1 ലക്ഷം നിക്ഷേപിച്ചാല്‍ 1.25 ലക്ഷമായി വളരും.
ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന്
ചെറുകിട, പുത്തന്‍ തലമുറ സ്വകാര്യ ബാങ്കുകളാണ് ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത്. ഈ ബാങ്കുകളുടെ സുരക്ഷിതത്വം നിക്ഷേപകരെ മാറ്റി നിര്‍ത്താറുണ്ട്. ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് എന്ന റിസര്‍വ് ബാങ്ക് സബിസിഡിയറി ബാങ്കുകളുടെ നിക്ഷേപത്തിന് ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. പലിശയും മുതലും അടക്കം 5 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് ലഭിക്കും. ഇതിനാല്‍ 5 ലക്ഷം രൂപ വരെയുള്ള തുക ആശങ്കകളില്ലാതെ ബാങ്കില്‍ നിക്ഷേപിക്കാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications