സ്ഥിര നിക്ഷേപം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തും! ശ്രദ്ധയില്‍പ്പെടാത്ത എഫ്ഡിയുടെ 5 ​​ഗുണ ദോഷങ്ങൾ

സുരക്ഷിത്വമാണ് സ്ഥിര നിക്ഷേപത്തിലേക്ക് പൊതുജനങ്ങളെ ആകർഷിക്കുന്നത്. മാർക്കറ്റ് ചാഞ്ചാട്ടങ്ങളോട് പ്രതികരിക്കാത്ത നിക്ഷേപമായതിനാൽ സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കുന്ന പണം സുരക്ഷിതമായിരിക്കും. ഇതിനൊപ്പം നല്ല പലിശ ലഭിക്കുന്ന ബാങ്കുകളെ തിരഞ്ഞെടുക്കാൻ നിക്ഷേപകർ ശ്രമിക്കും. ഇതുകൂടി ലഭിക്കുന്നതോടെ പണം നിക്ഷേപിക്കുന്നതാണ് സ്ഥിര നിക്ഷേപത്തിലെ രീതി. എന്നാൽ സ്ഥിര നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട ചില നേട്ടങ്ങളും കോട്ടങ്ങളും സ്ഥിര നിക്ഷേപത്തിനുണ്ട്. ഇവയാണ് ചുവടെ പരിശോധിക്കുന്നത്. 

5 ലക്ഷം രൂപ വിട്ടുകളയരുത്

5 ലക്ഷം രൂപ വിട്ടുകളയരുത്

റിസര്‍വ് ബാ്ങ്ക് സബ്‌സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം വരെ ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്. എല്ലാ ബാങ്ക് നിക്ഷേപങ്ങള്‍ക്കും ഈ പരിരക്ഷ ലഭിക്കും. ബാങ്ക് പൊളിഞ്ഞാലാണ് പണം ലഭിക്കുക. നിക്ഷേപത്തിനും പലിശയ്ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നതിനാല്‍ വ്യത്യസ്ത ബാങ്കുകളില്‍ നിക്ഷേപിക്കുന്നതാകും ഉചിതം. 5 ലക്ഷത്തില്‍ കൂടാത്ത തുക ഓരോ ബാങ്തുകളുലം നിക്ഷേപിച്ച് എല്ലാ തുകയും ഇന്‍ഷൂറന്‍സ് ലഭിക്കുന്നവയാണെന്ന് ഉറപ്പിക്കുകണം. 

നികുതിയും പലിശയും

നികുതിയും പലിശയും

ബാങ്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നതിനാല്‍ പല സ്ഥിര നിക്ഷേപകരും നികുതിയെ പറ്റി വലിയ പ്രാധാന്യം നല്‍കുന്നില്ല. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി സ്ലാബിന് അനുസരിച്ച് നികുതി നല്‍കേണ്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇതില്‍ ഇളവുകൾ ലഭിക്കുന്നത്. 

സ്ഥിര നിക്ഷേപം ആവശ്യമുള്ള സമയത്ത് പിന്‍വലിക്കുക എന്നതാണ് നിക്ഷേപകരുടെ ശീലമാണ്. എല്ലാ ബാങ്കുകളും ഇത്തരം ഈ പിന്‍വലിക്കലുകള്‍ക്ക് പിഴ ഈടാക്കുന്നുണ്ട്. പലിശയില്‍ നിന്ന് 1 ശതമാനം വരെ കുറവ് വരും. ഉദാഹരണമായി 50,000 രൂപ 3 വർഷത്തേക്ക് സ്ഥിര നിക്ഷേപമിടുന്നയാൾക്ക് 6 ശതമാനം പലിശ ലഭിക്കുന്നതായി കണക്കാക്കുക. ഇദ്ദേഹത്തിന് കാലാവധിയിൽ 59,781 രൂപ ലഭിക്കുന്നതാണ്. 1 വർഷം പൂർത്തിയായ ശേഷം നിക്ഷേപം പിൻവലിച്ചാൽ 52,547 മാത്രമാണ് ലഭിക്കുന്നത്.

ക്രെഡിറ്റ് സ്കോറിനെ സഹായിക്കും

ക്രെഡിറ്റ് സ്കോറിനെ സഹായിക്കും

വായ്പ, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടതാണ് ക്രെഡിറ്റ് സ്‌കോര്‍. എങ്ങനെയാണ് സ്ഥിര നിക്ഷേപം ക്രെഡിറ്റ് സ്‌കോറിനെ സഹായിക്കുന്നത് എന്നാകും. ഇവിടെയാണ് സെക്യേര്‍ഡ് ക്രെഡിറ്റ് കാര്‍ഡു ( സുരക്ഷിത ക്രെഡിറ്റ് കാര്‍ഡുകള്‍) കളുടെ പ്രധാന്യം. സുരക്ഷിതമായ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതിന് എഫ്ഡികൾ ഉപയോ​​​ഗപ്പെടുത്താം. സ്ഥിര നിക്ഷേപം ഈട് നൽകിയാണ് ബാങ്കുകൾ സുരക്ഷിത ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നത്.

നിക്ഷേപം അനുസരിച്ച് ക്രെഡിറ്റ് കാര്‍ഡിന് ബാങ്കുകള്‍ ക്രെഡിറ്റ് പരിധി നിശ്ചയിക്കും. സാധാരണ ക്രെഡിറ്റ് കാര്‍ഡുകള്‍ പോലെ ഉപയോ​ഗിക്കുന്നതിനൊപ്പം ഈടായി വെച്ചിരിക്കുന്ന സ്ഥിര നിക്ഷേപത്തിന് പലിശ ലഭിക്കുകയും ചെയ്യും. ഈ സുരക്ഷിതമായ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയും ബില്ലുകള്‍ സമയബന്ധിതയി അടയ്ക്കുകയും ചെയ്യുമ്പോൾ ക്രെഡിറ്റ് സ്കോറിന് പുരോ​ഗതിയുണ്ടാകുന്നു. 

ടാക്സ് സേവിം​ഗ്സ് എഫ്ഡികൾ

ടാക്സ് സേവിം​ഗ്സ് എഫ്ഡികൾ

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സിയുടെ ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങളിലൊന്നാണ് ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപങ്ങൾ. . ഇന്‍ഷുറന്‍സ് പ്രീമിയം, ഭവന വായ്പ, മറ്റ് നിക്ഷേപങ്ങൾ എന്നിവ പോലെ ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപത്തിൽ നിന്നും സാമ്പത്തിക വര്‍ഷത്തിൽ 1.5 ലക്ഷം രൂപ വരെ നികുതി ലാഭിക്കാൻ സാധിക്കും.

ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപത്തിന് അഞ്ച് വര്‍ഷത്തെ ലോക്ക്-ഇന്‍ പിരിയഡുണ്ട്. ഇതോടൊപ്പം നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതിയുണ്ട്. ഇത് നികുതിക്ക് ശേഷമുള്ള ആദായത്തിൽ കുറവ് വരുത്തും. ഇതിന് പകരം പൂർണ നികുതിയിളവുള്ള പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടോ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമോ തിരഞ്ഞെടുക്കാവുന്നതാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X