സ്ഥിര നിക്ഷേപത്തെ സമീപ കാലത്ത് ആകർഷകമാക്കിയത് ഇവയുടെ ഉയർന്ന പലിശ നിരക്ക് തന്നെയാണ്. 2022 മേയിൽ ആരംഭിച്ച സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധനവ് ഏതാണ്ട് അവസാനിക്കാറായ മട്ടാണ്. ഓഗസ്റ്റ് മാസത്തിലെ പണനയ അവലോകന യോഗത്തിലും റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ തൽസ്ഥിതി തുടർന്നതും 2,000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനവും പലിശ നിരക്കിനെ താഴോട്ടടിപ്പിക്കും.
നോട്ട് പിൻൻവലിച്ചതോടെ ബാങ്കുകളിൽ ലിക്വിഡിറ്റി വർധിപ്പിച്ചു. ആവശ്യത്തിന് പണമെത്തിയതോടെ നിക്ഷേപം സ്വീകരിച്ച് പണം കണ്ടെത്തേണ്ട ആവശ്യം ബാങ്കുകൾക്കില്ലാതായി. അതിനാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് താഴുമെന്ന് ഉറപ്പാണ്. ഇപ്പോൾ ലഭ്യമായ മികച്ച പലിശ സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഏത് കാലാവധി തിരഞ്ഞെടുക്കും എന്ന് അറിഞ്ഞിരിക്കണം.

പലിശ നിരക്ക് കുറയുന്നു
ഡിസിബി ബാങ്ക് ഓഗസ്റ്റ് മാസത്തിൽ 50 അടിസ്ഥാന നിരക്കാണ് സ്ഥിര നിക്ഷേപ പലിശയിൽ കുറച്ചത്. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയും പലിശ നിരക്കുകൾ ഈയിടെ കുറച്ചു.
ക്യാഷ് റിസർവ് റേഷ്യോ ഉയർത്തിയത് മൂലം ബാങ്കിംഗ് സംവിധാനത്തിൽ ഒരു താൽക്കാലിക ലിക്വിഡിറ്റി പ്രശ്‌നമുണ്ടാകാമെങ്കിലും പണലഭ്യത മെച്ചപ്പെടുമ്പോൾ, നിക്ഷേപകരെ ആകർഷിക്കാൻ നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കുകൾ നൽകേണ്ടതില്ല എന്നതിനാൽ കൂടുതൽ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങും.
ഏത് കാലാവധിയിൽ മികച്ച പലിശ
സ്ഥിര നിക്ഷേപ പലിശ നിരക്കകുകൾ പരമാവധി ഉയരത്തിലെത്തുകയും ഇനിയൊരു നിരക്ക് വർധനവിന് സാധ്യതയില്ലാത്തിനാലും നിലവിൽ സ്ഥിര നിക്ഷേപമിടുന്നതാണ് ഉചിതം. അതേസമയം, ഇപ്പോൾ ലഭ്യമായ മികച്ച പലിശ ഏത് കാലാവധിയിലാണെന്നതാണ് ചോദ്യം. മിക്ക ബാങ്കുകളും 18 മാസം മുതൽ 3 വർഷത്തിൽ താഴെയുള്ള കാലാവധിയിലാണ് മികച്ച പലിശ നിരക്ക് നൽകുന്നത്.
ഹ്രസ്വകാലത്തേക്ക് 7- 7.20 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ നിരക്കിൽ മിക്ക പൊപാതുമേഖലാ സ്വകാര്യ ബാങ്കുകൾ നിക്ഷേപമിടാമൻ സാധിക്കും. ഹ്രസ്വ- ഇടത്തരം കാലത്തേക്കാണ് നിക്ഷേപമെങ്കിൽ നിലവിലെ പലിശ നിരക്കിൽ തന്നെ എഫ്ഡിയിടാം.
ദീർഘകാല നിക്ഷേപത്തിന് ലാഡറിംഗ്
ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിര നിക്ഷേപത്തിന് കുറഞ്ഞ വരുമാനം ലഭിക്കുന്നത് ഒഴിവാക്കാൻ എഫ്ഡി ലാഡറിംഗ് ഉപയോഗപ്പെടുത്താം. മുഴുവൻ പണവും ഒരൊറ്റ സ്ഥിര നിക്ഷേപമാക്കുന്നതിന് പകരം ഭാഗങ്ങളായി വിഭജിച്ച് വിവിധ കാലയളവുകളിൽ നിക്ഷേപിക്കാം. സ്ഥിരമായ പണലഭ്യതയും ഉയർന്ന വരുമാനം നേടുന്നതിനും സഹായിക്കും.
6 ലക്ഷം രൂപ നിക്ഷേപിക്കാനുള്ള വ്യക്തിക്ക് എങ്ങനെ എഫ്ഡി ലാഡറിംഗ് ഉപയോഗപ്പെടുത്താം എന്ന് നോക്കാം. 2 ലക്ഷം രൂപയുടെ മൂന്ന് സ്ഥിര നിക്ഷേപങ്ങളായി ഇവയെ മാറ്റാം. ശേഷം വ്യത്യസ്ത കാലാവധിയിൽ ഇവ നിക്ഷേപിക്കണം. ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിലേക്കും മറ്റൊന്ന് ദീർഘകാല സ്ഥിര നിക്ഷേപമായും മാറ്റാം. ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നിലേക്ക് അവസാന 2 ലക്ഷം നിക്ഷേപിക്കാം.
സ്മോൾ ഫിനാൻസ് ബാങ്കുകളെ ഉപയോഗിക്കാം
ഉയർന്ന പലിശ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സ്‌മോൾ ഫിനാൻസ് ബാങ്കുകളെ പരിഗണിക്കാം. സ്മോൾ ഫിനാൻസ് ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് 8.5-9 ശതമാനം പലിശ നിരക്ക് നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 9.5 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.
സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. മുഴുവൻ തുകയും സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ നിക്ഷേപിക്കേണ്ടതില്ല. 5 ലക്ഷം രൂപ വരെയാണ് ബാങ്കുകൾക്ക് ഡിഐസിജിസി ഇൻഷൂറൻസ് നൽകുന്നത്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications