അധികം റിസ്കെടുക്കാതെ പരമ്പരാഗത നിക്ഷേപം പിന്തുടരുന്നവർക്ക് പറ്റിയൊരിടമാണ് സ്ഥിര നിക്ഷേപങ്ങൾ. റിപ്പോ നിരക്ക് വർധനവിൽ നിന്ന് ആർബിഐ പിന്നോക്കം പോകുന്നത് നിക്ഷേപ പലിശ നിരക്ക് കുറയ്ക്കും. നാലോളം ബാങ്കുകൾ ഓഗസ്റ്റ് മാസത്തിൽ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥിര നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന സ്ഥിര വരുമാന മാർഗമാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ. ഇവ എങ്ങനെ സ്ഥിര നിക്ഷേപവുമായി വ്യത്യാസപ്പെടുന്നു എന്ന് നോക്കാം.
ഡെബ്റ്റ് മ്യൂച്വൽ ഫണ്ട്
കോർപ്പറേറ്റ് ബോണ്ട്, ഗവ. ബോണ്ട്, കോർപ്പറേറ്റ് ഡെറ്റ് സെക്യൂരിറ്റികൾ, മണി മാർക്കറ്റ് ഉപകരണങ്ങൾ തുടങ്ങിയ സ്ഥിരവരുമാന ഉപകരണങ്ങളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമാണ് ഡെബ്റ്റ് ഫണ്ട്. സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന, എന്നാൽ കുറഞ്ഞ റിസ്കെടുക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമായവയാണ് ഡെബ്റ്റ് ഫണ്ടുകൾ. അസ്ഥിരത കുറവാണെന്നതിനാൽ ഇക്വിറ്റി ഫണ്ടുകളേക്കാൾ അപകടസാധ്യത കുറവാണ്.

വരുമാനം
സ്ഥിര നിക്ഷേപങ്ങൾ ഗ്യാരണ്ടീഡ് റിട്ടേൺ നൽകുന്നവയാണ്. ഡെബ്റ്റ് ഫണ്ടുകൾ ഉറപ്പുള്ള റിട്ടേൺ നൽകുന്നവയല്ല. വിപണിയിലെ ചാഞ്ചാട്ടം, പലിശ നിരക്കിലെ മാറ്റങ്ങൾ, ഫണ്ട് മാനേജർ പോർട്ട്‌ഫോളിയോയിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവ അനുസരിച്ച് ഡെബ്റ്റ് ഫണ്ടുകളിലെ വരുമാനത്തിൽ മാറ്റം വരാം. ഉദാഹരണത്തിന്, ചുരുങ്ങിയ സമയത്തിനുള്ളിൽ പലിശ നിരക്കുകളിൽ വലിയ ഇടിവ് ഉണ്ടാകുമ്പോൾ ദീർഘകാല ഡെറ്റ് ഫണ്ടുകൾ വരുമാനം വർധിക്കുന്നത് കാണാം.
റിസ്ക്
ദേശസാൽകൃത ബാങ്കുകളിൽ നിന്നോ ഇന്ത്യാ പോസ്റ്റ് പോലെയുള്ള സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളിലോ സ്ഥിര നിക്ഷേപമിടുമ്പോൾ ക്രെഡിറ്റ് റിസ്ക് കുറവാണ്. ബാങ്കുകളിലെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസ് ലഭിക്കും. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ ക്രെഡിറ്റ് റിസ്ക്, പലിശ നിരക്ക് റിസ്ക്, റീഇൻവെസ്റ്റ്മെന്റ് റിസ്ക് എന്നിവയുണ്ട്.
റിസ്ക് എടുക്കാനുള്ള കഴിവ് അനുസരിച്ച് നിക്ഷേപകന് വിവിധ സ്കീമുകൾ തിരഞ്ഞെടുക്കാം. ക്രെഡിറ്റ് റിസ്ക് ഒഴിവാക്കാൻ ഗിൽറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കാം. പലിശ നിരക്ക് റിസ്ക് ഒഴിവാക്കാൻ ഓവർനൈറ്റ് ഫണ്ടുകളോ, ലിക്വിഡ് ഫണ്ടുകളോ പോലുള്ള ഹ്രസ്വകാല നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം.
ലിക്വിഡിറ്റി
ആവശ്യ സമയത്ത് പണം ലഭ്യമാകുമോ എന്നതാണ് ലിക്വിഡിറ്റി കൊണ്ട് അർഥമാക്കുന്നത്. സ്ഥിര നിക്ഷേപത്തിൽ പണം പിൻവലിക്കാൻ അനുവദിക്കുമെങ്കിലും കാലാവധിക്ക് മുൻപ് സ്ഥിര നിക്ഷേപം പിൻവലിക്കുമ്പോൾ പിഴ നൽകണ്ടേ വരും. നോൾ കോളബിൽ സ്ഥിര നിക്ഷേപമാണെങ്കിൽ കാലാവധിക്ക് മുൻപ് പിൻവലിക്കാൻ സാധിക്കില്ല. ഡെബ്റ്റ് ഫണ്ടുകളുടെ കാര്യത്തിൽ കയ്യിലുള്ള യൂണിറ്റുകളിൽ ആവശ്യമുള്ളത്ര റിഡീം ചെയ്ത് പൻം പിൻവലിക്കാം. എക്സിറ്റ് ലോഡുകൾ ഉണ്ടെങ്കിൽ അതിന് വിധേയമായി രണ്ട് ദിവസത്തിനുള്ളിൽ പണം ലഭിക്കും.
ഫ്ളെക്സിബിലിറ്റി
സ്ഥിര നിക്ഷേപം ആരംഭിക്കുമ്പോൾ നിക്ഷേപ കാലാവധിയെ ആശ്രയിച്ചാണ് പലിശ നിരക്ക് ലഭിക്കുന്നത്. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ സ്കീമിന്റെ ലക്ഷ്യത്തിന് അനുസൃതമായി പോർട്ട്ഫോളിയോയുടെ കാലാവധി തീരുമാനിക്കുന്നത് ഫണ്ട് മാനേജരാണ് ഓപ്പൺ-എൻഡ് സ്കീമുകളാണെങ്കിൽ ആവശ്യമുള്ളിടത്തോളം നിക്ഷേപം തുടരാം.
ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ ലോ-ഡ്യൂറേഷൻ ഫണ്ടിന്റെ കാലാവധി 6 മുതൽ 12 മാസം ആണെങ്കിലും ആഗ്രഹിക്കുന്നിടത്തോളം കാലം ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടരാൻ സാധിക്കും. ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകളുടെയും ഫിക്സഡ് മെച്യൂരിറ്റി ഫണ്ടുകളുടെയും കാര്യത്തിൽ സ്കീം മെച്യൂരിറ്റിക്ക് ശേഷം പണം അക്കൗണ്ടിലെത്തും.
നിക്ഷേപ ചെലവ്
സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നതിന് നിക്ഷേപകനെ സംബന്ധിച്ച് നേരിട്ട് ചെലവൊന്നുമില്ല. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിന് ചെലവ് അനുപാതം ഈടാക്കും.തിരഞ്ഞെടുക്കുന്ന ഡെബ്റ്റ് ഫണ്ടിനെ ആശ്രയിച്ച് നിശ്ചിത ശതമാനത്തിലായിരിക്കും ചെലവ് അനുപാതം. ഫണ്ട് മാനേജർ ഫണ്ട് കൈകാര്യം ചെയ്യുന്നത് അടക്കമുള്ള ചെലവാണ് ഈ ഇനത്തിൽ ഈടാക്കുന്നത്.
നികുതി
സ്ഥിരനിക്ഷേപങ്ങളുടെ പലിശ സ്രോതസിൽ നിന്നുള്ള നികുതിക്ക് വിധേയമാണ്. പലിശ നൽകുന്ന ബാങ്ക് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ 40,000 രൂപ കടന്നാലാണ് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുക. പലിശ വരുമാനം നിക്ഷേപകന്റെ മൊത്ത വരുമാനത്തിനൊപ്പം ചേർത്ത് ടാക്സ് സ്ലാബ് അനുസരിച്ച് നികുതി ഈടാക്കും.
ഡെബ്റ്റ് ഫണ്ടുകളിൽ സ്രോതസിൽ നിന്നുള്ള നികുതി ബാധ്യതയില്ല. അതോടൊപ്പം ഡെബ്റ്റ് ഫണ്ടിന്റെ യൂണിറ്റുകൾ വിൽക്കുമ്പോൾ മാത്രമേ നിക്ഷേപകൻ സ്ലാബ് നിരക്ക് പ്രകാരം നികുതി നൽകേണ്ടതുള്ളൂ.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications