റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം തീരുമാനം വ്യാഴാഴ്ച വരാനിരിക്കെ സ്ഥിര നിക്ഷേപത്തെ പറ്റിയാണ് ചർച്ച. റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരാൻ ആർബിഐ തീരുമാനിച്ചാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ വ്യത്യാസം വരാൻ ഇടയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നേരത്തെ 2 തവണയായി റിപ്പോ നിരക്കിൽ തൽസ്ഥിതി തുടർന്നതിനാൽ നിരവധി ബാങ്കുകൾ വിവിധ കാലാവധിയിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചിരുന്നു.
ആക്സിസ് ബാങ്ക്, പാഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ അടക്കം 5 ബാങ്കുകളാണ് രണ്ട് മാസത്തിനിടെ പലിശ നിരക്ക് കുറച്ചത്. റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇത് സ്ഥിര നിക്ഷേപങ്ങളുടെ പലിശയെ താഴോട്ടെത്തിച്ചേക്കാം. ഇതിന് മുൻപ് നിക്ഷേപമിടാൻ നോക്കുകയാണെങ്കിൽ രാജ്യത്ത് മികച്ച പലിശ നൽകുന്ന 10 ബാങ്കുകളെ അറിയാം
ഡിസിബി ബാങ്ക്
സ്ഥിര നിക്ഷേപത്തിന് ഏറ്റവും മികച്ച പലിശ നല്‍കുന്നത് ഡിസിബി ബാങ്കാണ്. 6 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ 6.25%- 7.25% വരെയാണ് ബാങ്കിന്റെ പലിശ നിരക്ക്. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ 7.25- 8% പലിശ ലഭിക്കും. 3 വര്‍ഷത്തില്‍ താഴെ 8 ശതമാനം പലിശ നേടാം. 5 വര്‍ഷത്തില്‍ താഴെയാണെങ്കില്‍ 7.75-8% പലിശ ലഭിക്കും, 5 വര്‍ഷത്തിന് മുകളില്‍ 7.75 ശതമാനമാണ് പലിശ നിരക്ക്.

ഇൻഡസ്ഇൻഡ് ബാങ്ക്
ഇന്‍ഡസ്ഇന്‍ഡ് ബാങ്കിലും മികച്ച പലിശ നേടാം. 7.75 ശതമാനം പലിശ 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തേക്ക് ലഭിക്കും. 3 വര്‍ഷത്തില്‍ താഴെ 7.50- 7.75 ശതമാനം പലിശയും 5 വര്‍ഷത്തില്‍ താഴെ 7- 7.25 ശതമാനം പലിശയും ലഭിക്കും. 5 വര്‍ഷത്തിന് മുകളില്‍ 7-7.25 ശതമാനമാണ് പലിശ നിരക്ക്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ 7.25- 7.75% പലിശ ലഭിക്കും. 3 വര്‍ഷത്തില്‍ താഴെ 7.25%, 5 വര്‍ഷത്തില്‍ താഴെ 7- 7.25% പലിശയും ലഭിക്കും. 5 വര്‍ഷത്തിന് മുകളില്‍ 7 ശതമാനം പലിശ നേടാം.
ആര്‍ബിഎല്‍ ബാങ്ക്
ആർബിഎൽ ബാങ്കിൽ 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ 7- 7.80% പലിശ ലഭിക്കും. 3 വര്‍ഷത്തില്‍ താഴെ 7.50 ശതമാനവും 5 വര്‍ഷത്തേക്ക് 7.10 ശതമാനം പലിശ ലഭിക്കും.
യെസ് ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ 5-6.35 ശതമാനം പലിശ യെസ് ബാങ്ക് നല്‍കും. 2 വര്‍ഷത്തില്‍ താഴെ 7.50-7.75% പലിശയും 3 വര്‍ഷത്തില്‍ താഴെ 7.75% പലിശയും ലഭിക്കും. 5 വര്‍ഷത്തില്‍ താഴെ 7.25%, 5 വര്‍ഷത്തിന് മുകളില്‍ 7 ശതമാനവും പലിശ നേടാം.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കില്‍ 1 വര്‍ഷത്തില്‍ താഴെ 4.50-6 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷത്തില്‍ താഴെയാണെങ്കില്‍ 6.6- 7.10%ആണ് പലശ നിരക്ക്. 3 വര്‍ഷത്തില്‍ താഴെ 7.2% വും 5 വര്‍ഷത്തില്‍ താഴെ 7.25% വും പലിശ ലഭിക്കും. 5 വര്‍ഷത്തിന് മുകളില്‍ 7 ശതമാനം പലിശ നേടാം.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കില്‍ 1 വര്‍ഷത്തില്‍ താഴെ 6% വരെ പലിശ ലഭിക്കും. 2 വര്‍ഷത്തില്‍ താഴെ 7.10 ശതമാനവും 3 വര്‍ഷത്തില്‍ താഴെ 7-7.10% വും പലിശ ലഭിക്കും. 5 വര്‍ഷത്തില്‍ താഴെ 7 ശതമാനമാണ് പലിശ നിരക്ക്.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1 വര്‍ഷത്തില്‍ താഴെ 5.25-5.75 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷത്തില്‍ താഴെ 6.80-7.10% വും 3 വര്‍ഷത്തില്‍ താഴെ 7 ശതമാനം പലിശയും ലഭിക്കും. 5 വര്‍ഷത്തേക്ക 6.50 ശതമാനവും പലിശ ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
6 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ 5.50-5.80 ശതമാനം പലിശ പഞ്ചാബ് നാഷണൽ ബാങ്ക് നല്കന്നു. 2 വര്‍ഷത്തില്‍ താഴെ 6.75-7.25%, 3 വര്‍ഷത്തില്‍ താഴെ 6.80-7%, അഞ്ച് വര്‍ഷത്തില്‍ താഴെ 6.5-7% എ്നിങ്ങനെയാണ് പലിശ നിരക്ക് . 5 വര്‍ഷത്തിന് മുകളില്‍ 6.50% പലിശ ലഭിക്കും.
കാനറ ബാങ്ക്
കാനറ ബാങ്കിൽ 6 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ 6.25-6.50% പലിശ നേടാം 1 വര്‍ഷത്തില്‍ താഴെ 6.90-7.25% പലിശയും 3 വര്‍ഷത്തില്‍ താഴെ 6.85% പലിശയും ലഭിക്കും. 5 വര്‍ഷത്തില്‍ താഴെയാണ് നിക്ഷേപമെങ്കില്‍ 6.80% വും 5 വര്‍ഷത്തിന് മുകളില്‍ 6.70 % പലിശയും ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
