സാമ്പത്തികമായി പലരുടെയും ബലം ബാങ്കിലുള്ള സ്ഥിര നിക്ഷേപങ്ങൾ തന്നെയാകും. മറ്റേത് നിക്ഷേപങ്ങളുണ്ടെങ്കിലും ആവശ്യ സമയത്ത് ഉയർന്ന ലിക്വിഡിറ്റി നൽകുന്ന സ്ഥിര നിക്ഷേപങ്ങളുടെ മേന്മ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. പണം ആവശ്യമായി വരുന്ന സാമ്പത്തിക സാഹചര്യങ്ങളിൽ കയ്യിലുള്ള സ്ഥിര നിക്ഷേപം പിൻവലിക്കുന്നതാണോ ഏറ്റവും അനുയോജ്യം എന്നത് സ്ഥിര നിക്ഷേപകരെ അലട്ടുന്ന ചോദ്യമാണ്. നിക്ഷേപം കയ്യിലുള്ളപ്പോൾ വായ്പയെടുക്കുന്നത് സാമ്പത്തിക ബാധ്യതയാകില്ലെ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം സ്ഥിര നിക്ഷേപത്തിൽ തന്നെയുണ്ട്.
ഹ്രസ്വകാലത്തേക്ക് മികച്ച സൗകര്യം
ഹ്രസ്വകാലത്തേക്കുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഏറ്റവും ചെലവ് ചുരുങ്ങിയ വഴിയാണ് സ്ഥിര നിക്ഷേപത്തെ ഈടാക്കിയുള്ള വായ്പകള്‍. വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ പോലുള്ള അണ്‍സെക്യൂര്‍ഡ് വായ്പകളേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്ഥിര നിക്ഷേപത്തിനെതിരെ വായ്പ ലഭിക്കും.
സ്ഥിര നിക്ഷേപം പൊളിക്കാതെ തന്നെ പണം ഉപയോഗിക്കാമെന്നതാണ് ഏറ്റവും വലിയ ഉപകാരം.
സ്ഥിര നിക്ഷേപം കാലാവധിക്ക് മുന്‍പ് പിന്‍വലിക്കുമ്പോള്‍ പലിശ നിരക്കിലുണ്ടാകുന്ന നഷ്ടത്തോടൊപ്പം പെനാള്‍ട്ടിയും നല്‍കേണ്ടിവരും. അതേസമയം ഹ്രസ്വകാലത്തേക്ക് സ്ഥിര നിക്ഷേപത്തിൽ നിന്ന് വായപയെടുക്കുമ്പോള്‍ ഇതിനേക്കാള്‍ കുറഞ്ഞ പലിശ നിരക്ക് മാത്രമാണ് ബാധകമാരകുന്നത്. ഹ്രസ്വകാലത്തിനുള്ള വായ്പ തിരിച്ചടയ്ക്കുകയും ചെയ്യുന്നതോടെ സ്ഥിര നിക്ഷേപം കാലാവധിയോളം തുടരാനും പലിശ ലഭിക്കാനും സഹായിക്കും.

7 ശതമാനം പലിശ നിരക്കില്‍ 2 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടൊരാള്‍ ഒന്നാം വര്‍ഷത്തില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 1 ശതമാനം പിഴ ഈടാക്കി 6.50 ശതമാനം പലിശ മാത്രമാണ് ലഭിക്കുക. ചില ബാങ്കുകള്‍ കൂടുതല്‍ പിഴ ഈടാക്കാനുള്ള സാധ്യതയുണ്ട്.
അതേസമയം സ്ഥിര നിക്ഷേപത്തിന് എതിരെ വായ്പയെടുത്താല്‍ 1.50- 2 ശതമാനം വരെയാണ് അധിക പലിശ നിരക്ക് നല്‍കേണ്ടത്. 8.50- 9 ശതമാനം നിരക്കില്‍ വായ്പ ലഭിക്കും. സ്ഥിര നിക്ഷേപത്തിന്റെ 10-80 ശതമാനം തുകയുടെ ആവശ്യമാണെങ്കില്‍ സ്ഥിര നിക്ഷേപ വായ്പകയാണ് ഏറ്റവും മികച്ച മാര്‍ഗം.
മൂന്ന് തരം വായ്പ
സ്ഥിര നിക്ഷേപങ്ങൾക്കെതിരെ വായ്പ നൽകുന്നത് പൊതുവെ മൂന്ന് തരത്തിലാണ്. ഡിമാൻഡ് ലോൺ, ഓവർഡ്രാഫ്റ്റ്, ക്രെഡിറ്റ് കാർഡ് എന്നിവയാണവ. ഒരു ഡിമാൻഡ് ലോണിൽ വായ്പ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപകന്റെ സൗകര്യത്തിനനുസരിച്ച് വായ്പ തിരിച്ചടയക്കാം. ഒറ്റ അടവിലൂടെയും വായ്പ പൂർത്തിയാക്കാം. മറ്റൊന്ന് ഓവർഡ്രാഫ്റ്റ് സൗകര്യമാണ്.
സ്ഥിര നിക്ഷേപത്തിനെതിരെ ഓവർഡ്രാഫ്റ്റ് ആവശ്യപ്പെടുമ്പോൾ സ്ഥിര നിക്ഷേപം ഈടായി കണ്ട് ഒറു ക്രെഡിറ്റ് പരിധി അനുവദിക്കും. ക്രെഡിറ്റ് പരിധി സാധാരണയായി ഡെപ്പോസിറ്റ് തുകയുടെ 70-95 ശതമാനം പരിധിയിലാണ്. ഓവർഡ്രാഫ്റ്റ് പരിധിക്ക് അനുസരിച്ച് തുക പിൻവലിക്കാനും ശേഷിക്കനുസരിച്ച് തിരിച്ചടവ് ക്രമീകരിക്കാനും സാധിക്കും. പിൻവലിച്ച തുകയ്ക്ക് മാത്രമാണ് പലിശ നൽകേണ്ടത്.
തിരിച്ചടവിനും സൗകര്യം
വായ്പ തിരിച്ചടവിൽ അടിയന്തര സാഹചര്യം നേരിടുകയാണെങ്കിൽ കുടിശ്ശികയുള്ള വായ്പ തുക സ്ഥിര നിക്ഷേപുത്തിൽ നിന്ന് ഈടാക്കാൻ സാധിക്കും. ഇത് സ്ഥിര നിക്ഷേപത്തിന്റെ ലക്ഷ്യത്തെ തകർക്കുമെങ്കിലും സാമ്പത്തികമായ അടിയന്തര ഘട്ടത്തിൽ വായ്പയും അതിന്മേൽ ലഭിക്കുന്ന പലിശയയെും ഇല്ലാതാക്കാൻ സഹായിക്കും. വായ്പ തിരിച്ചടച്ച ശേഷം ലഭിക്കുന്ന തുക നിക്ഷേപകന് അർഹതപ്പെട്ടതാണ്. അടിയന്തര ഘട്ടത്തിൽ ആവശ്യത്തിന് ഉപകരിക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യം
സ്ഥിര നിക്ഷേപം പിൻവലിക്കാതെ വായ്പയെടുക്കുമ്പോൾ ഈ രീതിയുടെ സാമ്പത്തിക നേട്ടം വിലയിരുത്തണം. എഫ്‌ഡി ബ്രേക്ക് ചെയ്യുന്നതിനുള്ള ചെലവുകളും കടം വാങ്ങുന്നതിനുള്ള ചെലവുകളും സംബന്ധിച്ച സമഗ്രമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications