ഇൻഡസ്ഇൻഡ് ബാങ്ക് പലിശ ഉയർത്തിയപ്പോൾ, കൊട്ടക് മഹീന്ദ്ര നിരക്ക് കുറച്ചു: പുതുക്കിയ എഫ്.ഡി നിരക്കുകൾ

സ്ഥിര നിക്ഷേപ പലിശ നിരക്കുകൾക്കിടയിൽ കടുത്ത മത്സരം നടക്കുന്നുണ്ട്. ഓരോ ബാങ്കും വ്യത്യസ്ത പലിശ നിരക്കും വ്യത്യസ്ത കാലാവധിയുമാണ് വാ​ഗ്ദാനം ചെയ്യുന്നത്. ഇതിൽ താരതമ്യേന ഉയർന്ന നിരക്കുള്ള നിക്ഷേപങ്ങളിലേക്കായിരിക്കും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. നിലവിൽ പൊതുവ മേഖലാ ബാങ്കുകളെ അപേക്ഷിച്ച് ഇന്ത്യയിലെ സ്വകാര്യ മേഖലാ ബാങ്കുകളാണ് ഉയർന്ന നിരക്കുകൾ നൽകുന്നത്.

ആർബിഐ റിപ്പോ നിരക്ക് കുറച്ചതോടെ നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ ​ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ആർബിഐ പ്രഖ്യാപനത്തിനു പിന്നാലെ നിരവധി ബാങ്കുകൾ അവരുടെ എഫ്.ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഇൻഡസ്ഇൻഡ് ബാങ്കും അവരുടെ വിവിധ എഫ്.ഡി നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. മറ്റു ബാങ്കു കൾ പലിശ നിരക്ക് കുറച്ചെങ്കിൽ ഇൻഡൻസ് ഇൻഡ് പലിശ നിരക്ക് ഉയർത്തി. 2025 ഏപ്രിൽ 29 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. എന്നാൽ കൊട്ടക് മഹീന്ദ്ര ബാങ്ക് അവരുടെ എഫ്.ഡി പലിശ നിരക്കുകൾ ​ഗണ്യമായി കുറച്ചിരിക്കുന്നു.

രണ്ട് ബാങ്കും എഫ്.ഡി പലിശ നിരക്കിൽ വരുത്തിയ മാറ്റങ്ങൾ അറിയാം;

ഇൻഡസ്ഇൻഡ് ബാങ്ക് എഫ്.ഡി കാലാവധിയും പരിഷ്കരിച്ച പലിശ നിരക്കും

ഇൻഡസ്ഇൻഡ് ബാങ്ക് ഹ്രസ്വകാല നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ ക്രമീകരിച്ചിട്ടുണ്ട്. അതായത് 61 മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾ നേരത്തെ പലിശ നിരക്ക് 4.75 ശതമാനമായിരുന്നു, എന്നാൽ ഇപ്പോൾ അത് 5% ആയി ഉയർന്നു.

181 മുതൽ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 5.85% പലിശയും, 211 മുതൽ 269 ദിവസം വരെയുള്ള നിക്ഷേപത്തിന് 6.10% പലിശയും, 270 മുതൽ 354 ദിവസം വരെ നിക്ഷേപത്തിന് 6.35% പലിശയും, 355 മുതൽ 364 ദിവസം വരെയുള്ള നിക്ഷേപത്തിന് 6.5% പലിശയുമായിരുന്നു ഇതുവരെ നൽകിയിരുന്നത്. എന്നാൽ ഈ കാലാവധിക്കെല്ലാം ഇനി മുതൽ 7% പലിശ വാ​ഗ്ദാനം ചെയ്യുന്നു.

1 വർഷവും 3 മാസവും മുതൽ 1 വർഷവും 4 മാസത്തിനു താഴെയും വരുന്ന നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ നിരക്ക് വാ​ഗ്ദാനം ചെയ്യുന്നത്. ഈ കാലാവധിയിൽ നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് 7.75% ഉം മുതിർന്ന പൗരന്മാർക്ക് 8.25% ഉം പലിശ വാ​ഗ്ദാനം ചെയ്യുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക് എഫ്.ഡി കാലാവധിയും പരിഷ്കരിച്ച പലിശ നിരക്കും

2025 ഏപ്രിൽ 30 മുതലാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് എഫ്.ഡികളുടെ പുതുക്കിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. കൊട്ടക് മഹീന്ദ്ര 390 ദിവസത്തെ കാലാവധിക്കുള്ള എഫ്.ഡിയ്ക്ക് പലിശ നിരക്ക് 10 ബേസിസ് പോയിന്റുകൾ കുറച്ചു. അതായത് 7% പലിശയിൽ നിന്നും ഇപ്പോൾ 6.9% കുറച്ചു. മാത്രമല്ല പുതിയതായി 91 ദിവസത്തെ പുതിയ കാലാവധിയുള്ള എഫ്.‍ഡിയും അവതരിപ്പിച്ചു. ഈ എഫ്.ഡിയിൽ സാധാരണ പൗരന്മാർക്ക് 5% പലിശയും മുതിർന്ന പൗരന്മാർക്ക് 5.5% പലിശയും നൽകുന്നു.

എല്ലാ ബാങ്കുകളും പലിശ നിരക്ക് കുറച്ചപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്തി. ഹ്രസ്വകാല നിക്ഷേപം മുതൽ ഇടത്തരം വരെയുള്ള നിക്ഷേപങ്ങളിൽ ഉയർന്ന വരുമാനം തേടുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്ന പലിശ നിരക്കാണ് ഇപ്പോൾ ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ ഉയർന്ന പലിശ നിരക്കുള്ള നിക്ഷേപങ്ങൾ തിരയുന്നവർക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പായി ഇൻഡൻസ്ഇൻഡ് ബാങ്ക് എഫ്.ഡികളും മാറും. പൊതുവേ ഇത്തരം സ്വകാര്യ ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഇൻഡസ്ഇൻഡ് ബാങ്ക് പലിശ ഉയർത്തിയപ്പോൾ, കൊട്ടക് മഹീന്ദ്ര നിരക്ക് കുറച്ചു: പുതുക്കിയ എഫ്.ഡി നിരക്കുകൾ

എന്നാൽ കൊട്ടക് മഹീന്ദ്ര ബാങ്ക് തങ്ങളുടെ എഫ്.ഡി പലിശ നിരക്കുകൾ കുറക്കുന്നു. അതായത് സാധാരണ പൗരന്മാർക്ക് 2.75% മുതൽ 7.15% വരെയും മുതിർന്ന പൗരന്മാർക്ക് 3.25% മുതൽ 7.65% വരെയുമാണ് പുതുക്കിയ നിരക്കുകൾ. നിരവധി ഹ്രസ്വകാല നിക്ഷേപങ്ങളാണ് നിലവിൽ കൊട്ടക് മഹീന്ദ്ര അവതരിപ്പിക്കുന്നത്. പരിഷ്കരിച്ച പലിശ നിരക്കുകൾ അനുസരിച്ച് 391 ദിവസം മുതൽ 23 മാസത്തിൽ താഴെ കാലാവധിയുള്ള എഫ്.ഡിയും, 23 മാസത്തെ കാലാവധിയുള്ള എഫ്,ഡിയും 7.15% പലിശ വാ​ഗ്ദാനം ചെയ്യുന്നു. ഇതാണ് നിലവിലെ ഏറ്റവും ഉയർന്ന പലിശ നിരക്ക്.

7 - 14 ദിവസത്തെ കാലാവധിയുള്ള എഫ്.ഡിക്ക് 2.75% പലിശയും 5 വർഷം മുതൽ 10 വർഷം വരെയുള്ള കാലാവധിയുള്ള എഫ്.ഡിക്ക് 6.20% പലിശയും നൽകുന്നു. ഏറ്റവും കുറഞ്ഞ കാലാവധിയുള്ള നിക്ഷേപവും ഏറ്റവും ദൈർഘ്യമേറിയ കാലാവധിയുമുള്ള എഫ്.ഡികളാണ് ഇവ.

ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കുകൾ

ഏപ്രിൽ മാസത്തിൽ തുടർച്ചയായ രണ്ടാമത്തെ വട്ടമാണ് ആർ‌ബി‌ഐ റിപ്പോ നിരക്ക് കുറച്ചത്. മുകളിൽ പറഞ്ഞ ഇൻഡസ്ഇൻഡ് ബാങ്കും, കൊട്ടക് മഹീന്ദ്ര ബാങ്കും പോലെ നിരവധി പ്രമുഖ ഇന്ത്യൻ ബാങ്കുകൾ അവരുടെ സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഓരോന്നും വിശദമായി പരിശോധിക്കാം.

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) എഫ്.ഡി

  • സാധാരണ നിക്ഷേപകർക്ക് പ്രതിവർഷം 3.50% മുതൽ 6.90% വരെയാണ് പലിശ വാ​ഗ്ദാനം ചെയ്യുന്നത്.
  • മുതിർന്ന പൗരന്മാർക്ക് വാർഷികാടിസ്ഥാനത്തിൽ 4.00% മുതൽ 7.40% വരെ പലിശ വാ​ഗ്ദാനം ചെയ്യുന്നു.
  • പ്രത്യേക സ്ഥിര നിക്ഷേപമായ "അമൃത് വൃഷ്ടി" 444 ദിവസത്തെ കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് 7.05% പലിശയും മുതിർന്ന പൗരന്മാർക്ക് 7.55% പലിശയും വാഗ്ദാനം ചെയ്യുന്നു.

2. എച്ച്ഡിഎഫ്സി ബാങ്ക് എഫ്.ഡി

  • ഇവിടെ സാധാരണ നിക്ഷേപകർക്ക് വാർഷികാടിസ്ഥാനത്തിൽ 3.00% മുതൽ 7.00% വരെ പലിശ വാ​ഗ്ദാനം ചെയ്യുന്നു
  • മുതിർന്ന പൗരന്മാർക്ക് വാർഷികാടിസ്ഥാനത്തിൽ 3.50% മുതൽ 7.50% വരെ പലിശ വാ​ഗ്ദാനം ചെയ്യുന്നു

ക്രെഡിറ്റ് സ്കോർ 600ന് താഴെ പോയാലും കുഴപ്പമില്ല; സ്കോർ ഉയർത്താനുള്ള എളുപ്പവഴികൾ

3. ഐസിഐസിഐ ബാങ്ക് എഫ്.ഡി

  • സാധാരണ നിക്ഷേപകർക്ക് 3.00% മുതൽ 7.05% വരെ വാർഷിക പലിശ ലഭിക്കും
  • മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.55% വരെ വാർഷിക പലിശ ലഭിക്കും.

4. ആക്സിസ് ബാങ്ക് എഫ്.ഡി

  • ഈ എഫ്.ഡിയിൽ സാധാരണ നിക്ഷേപകർക്ക് 3.00% മുതൽ 7.05% വരെ വാർഷിക പലിശ ലഭിക്കും.
  • മുതിർന്ന പൗരന്മാർക്ക് ഇവിടെ 3.50% മുതൽ 7.55% വരെ പലിശ ലഭിക്കും.

5. ബാങ്ക് ഓഫ് ഇന്ത്യ എഫ്.ഡി

  • ഈ എഫ്.ഡിയിൽ സാധാരണ നിക്ഷേപകർക്ക് 3.00% മുതൽ 7.05% വരെ വാർഷിക പലിശ ലഭിക്കും.
  • മുതിർന്ന പൗരന്മാർക്ക് വാർഷികാടിസ്ഥാനത്തിൽ 3.50% മുതൽ 7.55% വരെ പലിശ ലഭിക്കും

6. ഐഡിബിഐ ബാങ്ക് എഫ്.ഡി

  • "ഉത്സവ് കോളബിൾ എഫ്ഡി" സ്കീമിന് കീഴിൽ സാധാരണ നിക്ഷേപകർക്ക് 7.35% വരെ വാർഷിക പലിശ ലഭിക്കും.
  • ഇതേ സ്കീമിൽ മുതിർന്ന പൗരന്മാർക്ക് 7.85% വരെ വാർഷിക പലിശ വാ​ഗ്ദാനം ചെയ്യുന്നു.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X