കോടികളും ലക്ഷങ്ങളും സമ്പാദിക്കണമെന്ന ആഗ്രഹത്തോടെയാണ് വിവിധ സ്കീമുകളിൽ നിക്ഷേപം നടത്തുന്നത്. പലർക്കും അപകട സാധ്യത കുറഞ്ഞ സുരക്ഷിത നിക്ഷേപങ്ങളോടാണ് താത്പര്യം. ഇവ സ്ഥിരമായ വരുമാനവും ഉറപ്പാക്കുന്നു. അത്തരത്തിൽ ചിന്തിച്ചാൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടും, സ്ഥിര നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് നിക്ഷേപ പദ്ധതികളും സുരക്ഷിതമായ നേട്ടം നൽകുന്നുണ്ട്. പക്ഷേ നിരവധി വ്യത്യാസങ്ങളും ഉണ്ട്.
പ്രധാനമായും പലിശ, നികുതി, കാലാവധി എന്നിവയെല്ലാം വ്യത്യാസപ്പെടും. ദീർഘകാലത്തെ ആവശ്യങ്ങൾക്കാണ് ഇത്തരം പദ്ധതികൾ പലരും തിരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെൻ്റ് സേവിംഗ്സ് എന്നിവക്കെല്ലാം അപകട സാധ്യതയില്ലാത്ത പദ്ധതികളാണ് അനുയോജ്യം. ഈ രണ്ട് പദ്ധതികളിൽ ഏത് തിരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പം പലർക്കും ഉണ്ടായിരിക്കും. 10-15 വർഷത്തെ കാലാവധിയിൽ മികച്ച വരുമാനം ഏത് നിക്ഷേപത്തിലൂടെ ഉറപ്പാക്കാമെന്ന് അറിയണ്ടേ? അതിനു മുന്നേ രണ്ട് പദ്ധതികളെ കുറിച്ചും വിശദമായി പഠിക്കാം;
പലിശ നിരക്ക്
പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് അഥവാ പിപിഎഫിൻ്റെ പലിശ നിരക്ക് നിലവിൽ 7.1 ശതമാനമാണ്. ഇത് കഴിഞ്ഞ കുറച്ച് നാളുകളായി സ്ഥിരമായി തുടരുന്നു. പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിൽ താരതമ്യേന ഉയർന്ന പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്.
മറുവശത്ത് സ്ഥിര നിക്ഷേപങ്ങളിലെ പലിശ നിരക്ക് ഓരോ ബാങ്കിനെ ആശ്രയിച്ച് മാറ്റം സംഭവിക്കും. നിലവിലെ സാഹചര്യത്തിൽ 6.5-7.5 ശതമാനം വരെയാണ് വിവിധ ബാങ്കുകളും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാൽ പോസ്റ്റ് ഓഫീസ് എഫ്ഡി നിരക്കുകൾ 7.5 ശതമാനമാണ്.

നികുതി ഇളവുകൾ
പിപിഎഫ് പൂർണമായ നികുതി ഇളവുകൾ നൽകുന്നുണ്ട്. നിക്ഷേപത്തിനു മാത്രമല്ല, പലിശ വരുമാനത്തിനും ഈ നികുതി ഇളവ് ബാധകമാണ്. ആദായ നികുതി നിയമം അനുസരിച്ച് സെക്ഷൻ 80C പ്രകാരമുള്ള ഇളവുകളാണ് നൽകുന്നത്. ഓരോ വർഷവും പിപിഎഫിൽ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. എഫ്‌ഡിയുടെ പലിശ പൂർണമായും നികുതി ഇളവുകൾ നൽകുന്നില്ല. ഇതാണ് ഏറ്റവും വലിയ വ്യത്യാസം.
കാലാവധിയും ലിക്വിഡിറ്റിയും
1. പിപിഎഫ്
15 വർഷത്തേക്ക് പൂർണ്ണമായും ലോക്ക്-ഇൻ കാലാവധിയാണ്. ഈ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ നിക്ഷേപം പിൻവലിക്കാൻ നിരവധി തടസ്സങ്ങളുണ്ട്. നിക്ഷേപം ആരംഭിച്ച് ആറാം വർഷം മുതൽ ഭാഗികമായി പിൻവലിക്കൽ അനുവദനീയമാണ്. എന്നാൽ അത് നിങ്ങളുടെ മെച്യൂരിറ്റി തുകയിൽ നഷ്ടം വരുത്തും. 15 വർഷത്തിനു ശേഷം 5 വർഷത്തെ ഓരോ ബ്ലോക്കുകളായി കാലാവധി നീട്ടാനും സാധിക്കും. ഈ കാലാവധിയിൽ അത്യാവശ്യ ഘട്ടത്തിൽ നിക്ഷേപത്തിൽ നിന്നും വായ്പ ലഭിക്കാനും സാധ്യതയുണ്ട്.
2. സ്ഥിര നിക്ഷേപം
സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെയാണ് സ്ഥിര നിക്ഷേപം അഥവാ എഫ്ഡിയിൽ നിക്ഷേപിക്കുന്നത്. എങ്കിലും 5 വർഷത്തെ കാലാവധിയായിരിക്കും പലരും തിരഞ്ഞെടുക്കാറുള്ളതും. എഫ്ഡിക്ക് ലോക്ക്-ഇൻ കാലാവധിയില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും കാലാവധിക്കു മുന്നേ നിക്ഷേപം പിൻവലിച്ചാൽ 0.5-1 ശതമാനം വരെ പിഴ നൽകേണ്ടി വരും.
15 വർഷങ്ങൾക്ക് ശേഷം എത്ര രൂപ ലഭിക്കും?
രണ്ട് സ്കീമിലും പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ ആകെ നിക്ഷേപ തുക 18 ലക്ഷം രൂപയായിരിക്കും. ഈ കണക്കിൽ പിപിഎഫിലും ബാങ്ക് എഫ്ഡിയിലും ലഭിക്കുന്ന മെച്യൂരിറ്റി തുക അറിയാം;
- പിപിഎഫിൽ പ്രതിവർഷം 7.1 ശതമാനം പലിശ കണക്കാക്കിയാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 34.5 ലക്ഷം രൂപയാണ്. ഇത് പൂർണമായും നികുതി രഹിതമാണ്.
- ബാങ്ക് എഫ്ഡിയിൽ 7.50% പലിശ കണക്കാക്കിയാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 33.8 ലക്ഷം രൂപയാണ്. എന്നാൽ നികുതി ഈടാക്കിയാൽ നിക്ഷേപകൻ്റെ കൈയിൽ ലഭിക്കുന്നത് 27-29 ലക്ഷം മാത്രമാണ്.
SIP Investment: 30 വയസ്സിൽ നിക്ഷേപം തുടങ്ങിയാൽ 1 കോടി രൂപ സമ്പാദിക്കാം, കോടീശ്വരനാവാനുള്ള ഫോർമുല ഇതാ
നിക്ഷേപകർ ഏത് സ്കീം തിരഞ്ഞെടുക്കണം?
പിപിഎഫ്
- 25-45 വയസ്സ് പ്രായമുള്ളവർ
- നികുതി ഇളവുകൾ ആഗ്രഹിക്കുന്നവർ
- അപകട സാധ്യതയില്ലാതെ ദീർഘകാല നേട്ടം ആഗ്രഹിക്കുന്നവർ
- റിട്ടയർമെൻ്റ് പ്ലാൻ ചെയ്യുന്നവർ
എഫ്ഡി
- മുതിർന്ന പൗരന്മാർ
- 5-7 വർഷത്തിനുള്ളിൽ പണം ആവശ്യമുള്ളവർ
- പ്രതിമാസ വരുമാനം ആഗ്രഹിക്കുന്നവർ
ഈ രണ്ട് നിക്ഷേപങ്ങളും മികച്ചതാണ്. സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് രണ്ടിലും ഒരുപോലെ നിക്ഷേപിക്കാം. പിപിഎഫ് ദീർഘകാല നേട്ടം നൽകുമ്പോൾ എഫ്ഡി കുറഞ്ഞ വർഷം കൊണ്ട് നിക്ഷേപം സുരക്ഷിതമാക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications