കൂടുതൽ വരുമാനം വേണോ? റിസ്‌കില്ലാതെ ഉയർന്ന പലിശ കിട്ടുന്ന നിക്ഷേപങ്ങൾ ഇതൊക്കെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം അധ്വാനിച്ചുണ്ടാക്കിയതാണ്. അത് എവിടെ നിക്ഷേപിക്കുമ്പോഴും നോക്കിയും കണ്ടും വേണം ചെയ്യാൻ. ഉയർന്ന പലിശ, സുരക്ഷിതത്വം എന്നിവ നിക്ഷേപകർ എന്നും തിരയുന്ന കാര്യങ്ങളാണ്. ഈയിടടെ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇത് നിക്ഷേപകരെ ആകർഷിക്കുന്ന കാര്യമാണ്. എന്നാൽ പണം നിങ്ങളുടേതാണ്. നല്ല പലിശ തരുന്ന നിക്ഷേപങ്ങൾ കണ്ടെത്തി വേണം പണമിറക്കാൻ. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സീനിയർ സിറ്റസൺ സേവിംഗ്‌സ് സ്‌കീം, നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്, സുനക്യ സമൃദ്ധി അക്കൗണണ്ട് എന്നിങ്ങനെ ലഘുസമ്പാദ്യ പദ്ധതികളും നിലവിലുണ്ട്. ഏതിനാണ് മികച്ച പലിശ നിരക്കെന്നും ഏതാണ് ആവശ്യത്തിന് അനുയോജ്യമെന്നും കണ്ടെത്തി വേണം നിക്ഷേപിക്കാൻ. ഇതിനുള്ള സഹായമാണ് താഴെ വിവരിക്കുന്നത്.

 

ലഘുസമ്പാദ്യ പദ്ധതികൾ

ലഘുസമ്പാദ്യ പദ്ധതികൾ

ലഘുസമ്പാദ്യ പദ്ധതികളിൽ കാലാവധിക്കനുസരിച്ച് 4 മുതൽ 8.1 ശതമാനം വരെ പലിശ നൽകുന്നുണ്ട്. സ്ഥിരതയോടെ നിക്ഷേപം വർധിപ്പിക്കാൻ സാധിക്കുന്നുവെന്നതാണ് ലഘുസമ്പാദ്യ പദ്ധതികളുടെ ഗുണം. പോസ്റ്റ് ഓഫീസ നടപ്പാക്കുന്ന 1-3 വർഷം കാലാവധിയുള്ള ടൈം ഡെപ്പോസിറ്റുകൾ, അഞ്ച് വർഷം കാലാവധിയുള്ള ആവർത്തന നിക്ഷേപം എന്നിവ ലഘുസമ്പാദ്യ പദ്ധതികളാണ്. സേവിംഗ്‌സ് സർട്ടിഫിക്കറ്റുകളായ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര എന്നിവയും ഇതിൽ ഉൾപ്പെടു. പിപിഎഫ്, സുകന്യ സമൃദ്ധി, സീനിർ സിറ്റസൺ സേവിംഗ് സ്‌കീം എന്നീ സാമൂഹ്യ സുരക്ഷ പദ്ധതികളും ലഘുസമ്പാദ്യ പദ്ധതികൾ തന്നെയാണ്.

Also Read: കൂടുന്ന ശമ്പളം നികുതിക്ക് വിട്ടുകൊടുക്കല്ലെ; നികുതിയിളവ് നേടാം ഈ വഴികളില്‍Also Read: കൂടുന്ന ശമ്പളം നികുതിക്ക് വിട്ടുകൊടുക്കല്ലെ; നികുതിയിളവ് നേടാം ഈ വഴികളില്‍

പലിശ നിരക്ക്

പലിശ നിരക്ക്

ലഘു സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് എല്ലാ മൂന്ന് മാസത്തിലും പുനഃപരിശോധിക്കും. ഏപ്രിൽ- ജൂൺ പാദ പ്രകാരം 1 മുതൽ 3 വർഷം വരെയുള്ള ടൈം നിക്ഷേപങ്ങൾക്ക് 5.5 ശതാമാനവും അഞ്ച് വർഷത്തേക്ക് 6.7 ശതമാനവുമാണ്. അഞ്ച് വർഷത്തിന് മുകളിലുള്ള ആവർത്തന നിക്ഷേപത്തിന് 5.8 ശതമാനമാണ് പലിശ നിരക്ക്. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന് 6.8 ശതമാനവും കിസാൻ വികാസ് പത്രയ്ക്ക് 6.9 ശതമാനവും പലിശയുണ്ട്. പിപിഎഫിൽ നിക്ഷേപിക്കുന്ന പണത്തിന് 7.1 ശതമാനവും സുകന്യ സമൃദ്ധി അക്കൗണ്ടിന് 7.6 ശതമാനവും സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിന് 7.4 ശതമാനവും പലിശ ലഭിക്കും. ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്‌കീമാണ് സുകന്യ സമൃദ്ധി അക്കൗണ്ട്. പത്ത് വയസിന് താഴെയുള്ള കുട്ടികളുടെ പേരിലാണ് അക്കൗണ്ട് തുറക്കാനാവുക. പരമാവധി 1.5 ലക്ഷമാണ് ഒരു വർഷം ഈ അക്കൗണ്ടിൽ നിക്ഷേപിക്കാനാവുക.

സ്ഥിര നിക്ഷേപത്തിനുള്ള പലിശ

സ്ഥിര നിക്ഷേപത്തിനുള്ള പലിശ

എന്താണ് സ്ഥിര നിക്ഷേപമെന്ന് പറയേണ്ട ആവശ്യമില്ല. ദേശസാൽകൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നൽകുന്നുണ്ട്. ഈയിടെ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. രണ്ട് കോടിക്ക് താഴെയുള്ള നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് 5.1 മുതൽ 5.6 ശതമാനം പലിശയാണ് നൽകുന്നത്. കാലവധി അനുസരിച്ച് ഇത് മാറ്റം വരും. സ്ത്രീകൾക്കും പ്രായമായവർക്കും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. രണ്ട് കോടിക്ക് താഴെയുള്ള നിക്ഷേപങ്ങൾക്ക് ആക്‌സിസ് ബാങ്ക് 4.45 മതൽ 4.65 ശതമാനം പലിശ നിരക്കാണ് അനുവദിക്കുന്നത്.

Also Read: മാസാവസാനം പോക്കറ്റ് കാലിയാവുന്നോ? എങ്കില്‍ ഈ 5 കാര്യങ്ങള്‍ മെച്ചപ്പെടുത്തുകAlso Read: മാസാവസാനം പോക്കറ്റ് കാലിയാവുന്നോ? എങ്കില്‍ ഈ 5 കാര്യങ്ങള്‍ മെച്ചപ്പെടുത്തുക

എസ്ബിഐ

2 കോടി മുതൽ 5 കോടി വരെയുള്ള നിക്ഷപങ്ങൾക്ക് ഒരു വർഷത്തേക്ക് 3.75 ശതമാനമാണ് എസ്ബിഐ നൽകുന്ന പലിശ. ബാങ്ക് നൽകുന്ന ഉയർന്ന പലിശ നിരക്ക് 4.5 ശതമാനമാണ്. 5 മുതൽ 10 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് ഈ നിരക്ക്. 2-5 കോടി വരെയുള്ള നിക്ഷേപത്തിന് 4 ശതമാനം പലിശയാണ് പഞ്ചാബ് നാഷണൽ ബാങ്ക നൽകുന്നത്. 

English summary

Fixed Deposit, PPF To Post Office Savings: Which Among These Provide Highest Interest Rate For Investments

Fixed Deposit, PPF To Post Office Savings: Which Among These Provide Highest Interest Rate For Investments
Story first published: Saturday, May 21, 2022, 15:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X