നിക്ഷേപകരെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി വിപണിയിലെ ചാഞ്ചാട്ടങ്ങളാണ്. ആ ചാഞ്ചാട്ടങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ വലിയ നഷ്ടത്തിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തവർക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപം മാർഗ്ഗം സ്ഥിര നിക്ഷേപം ആണ്. സ്ഥിര നിക്ഷേപങ്ങൾ കൃത്യമായ ഇടവേളകളിൽ ലിക്വിഡിറ്റിയും ഉറപ്പുള്ള പലിശ വരുമാനവും വാഗ്ദാനം ചെയ്യുന്നു.

മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ പരിചയപ്പെടാം.
1. ബാങ്ക് ഓഫ് ബറോഡ
മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഓഫ് ബറോഡ 7.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിക്കുന്ന ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.24 ലക്ഷം രൂപയായി വളരും.
2. ആക്സിസ് ബാങ്ക്
3 വർഷ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനം വരെ പലിശ ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിക്കുന്ന ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.24 ലക്ഷം രൂപയായി വളരും.
3. എച്ച്ഡിഎഫ്സി ബാങ്ക്
7 ശതമാനം പലിശയാണ് മൂന്നുവർഷത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നത്. നിക്ഷേപിച്ച ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.23 ലക്ഷം രൂപയായി വളരും. എച്ച്ഡിഎഫ്സി ബാങ്ക് 3 ശതമാനം മുതൽ 7.20 ശതമാനം വരെ പലിശനിരക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നു.
4. കാനറ ബാങ്ക്
മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.80 ശതമാനം വരെ പലിശ കാനറ ബാങ്ക്
വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.22 ലക്ഷം രൂപയായി വളരും.
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് കാനറാ ബാങ്ക് 4 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു
5. പഞ്ചാബ് നാഷണൽ ബാങ്ക്
7 ശതമാനം പലിശയാണ് മൂന്നുവർഷത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്നത്. നിക്ഷേപിച്ച ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.23 ലക്ഷം രൂപയായി വളരും.
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവുള്ള സ്ഥിര നിക്ഷേപത്തിന് പഞ്ചാബ് നാഷണൽ ബാങ്ക് 3.50 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
6. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മൂന്ന് വർഷത്തെ എഫ്ഡികൾക്ക് 6.75 ശതമാനം വരെ പലിശ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.22 ലക്ഷം രൂപയായി വളരും.
അമൃത് കലാഷ് ഉൾപ്പെടെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്കുകൾ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
7. ഐസിഐസിഐ ബാങ്ക്
മൂന്ന് വർഷത്തെ എഫ്ഡികൾക്ക് 7 ശതമാനം വരെ പലിശ ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.23 ലക്ഷം രൂപയായി വളരും.
8. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
മൂന്ന് വർഷത്തെ എഫ്ഡികൾക്ക് 6.50 ശതമാനം വരെ പലിശ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.21 ലക്ഷം രൂപയായി വളരും.
9. ഇന്ത്യൻ ബാങ്ക്
മൂന്ന് വർഷത്തെ എഫ്ഡികൾക്ക് ഇന്ത്യൻ ബാങ്ക് 6.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച ഒരു ലക്ഷം രൂപ മൂന്നു വർഷത്തിനുള്ളിൽ 1.20 ലക്ഷം രൂപയായി വളരും.
10. ബാങ്ക് ഓഫ് ഇന്ത്യ
മൂന്ന് വർഷത്തെ എഫ്ഡികൾക്ക് 6.50 ശതമാനം വരെ പലിശ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച ഒരു ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ 1.21 ലക്ഷം രൂപയായി വളരും.
ആർബിഐയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി നൽകുന്നു. അതുകൊണ്ടു തന്നെ നിക്ഷേപം സുരക്ഷിതമായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
