റിപ്പോ നിരക്ക് വർധിപ്പിക്കാതിരിക്കുകയും ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുകയും ചെയ്തതോടെ നിക്ഷേപ പലിശ നിരക്ക് കുറയുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. അതേസമയം ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കുകയാണ് ചെയ്തത്.
നിരക്കുകൾ ഉയർത്തിയതോടെ ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് റെഗുലർ നിക്ഷേപകർക്ക് 8.51 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 9.11 ശതമാനം വരെയും പലിശ ലഭിക്കും. 2 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്കുള്ള പുതുക്കിയ നിരക്കുകൾ മേയ് 25 മുതൽ പ്രാബല്യത്തിൽ വന്നു.
ഉയർന്ന പലിശ നിരക്ക്
ഫിൻകെയർ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 1000 ദിവസത്തെ സ്ഥിര നിക്ഷേപത്തിനാണ് 9.11 ശതമാനം പലിശ നൽകുന്നത്. റെഗുലർ നിക്ഷേപകർക്ക് 1000 ദിവസത്തേക്ക് 8.51 ശതമാനം പലിശ ലഭിക്കും. 59 മാസം 1 ദിവസം മുതൽ 66 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 8.6 ശതമാനം പലിശയും മറ്റുള്ളവർക്ക് 8 ശതമാനം പലിശയും നൽകുന്നുണ്ട്.

66 മാസം 1 ദിവസം മുതൽ 84 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം പലിശയും മറ്റുള്ളവർക്ക് 7 ശതമാനം പലിശയും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 36 മാസം 1 ദിവസം മുതൽ 42 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 8.85 ശതമാനം പലിശ ലഭിക്കും. റെഗുലർ നിക്ഷേപകർക്ക് ഇക്കാലയളവിൽ 8.25 ശതമാനാമണ് പലിശ നിരക്ക്.
കുറഞ്ഞ നിക്ഷേപം 5,000 രൂപ
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിൽ ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുകയോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപമായി 5,000 രൂപ നിക്ഷേപിക്കണം. ഈയിടെ സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന 9.6 ശതമാനം പലിശ നിരക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കും പലിശ നിരക്കുയർത്തിയത്.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് പലിശ
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് മേയ് അഞ്ചിനാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയത്. 1വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള, 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 49 അടിസ്ഥാന നിരക്ക് മുതല്‍ 160 അടിസ്ഥാന നിരക്ക് വരെയാണ് പലിശ ഉയര്‍ത്തിയത്.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ സാധാരണ നിക്ഷേപകർക്ക് 4 ശതമാനം മുതല്‍ 9.10 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ഇതേ കാലയളവിൽ 4.50 ശതമാനം മുതല്‍ 9.60 ശതമാനം വരെ പലിശ ലഭിക്കും.
5 വര്‍ഷത്തെ നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 9.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 9.60 ശതമാനവും പലിശ ലഭിക്കും. 999 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് റെഗുലർ നിക്ഷേപകർക്ക് 9 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 9.50 ശതമാനം പലിശയും ലഭിക്കും. 2 വര്‍ഷത്തേക്ക് 8.50 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 9 ശതമാനമാണ് പലിശ നിരക്ക്.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
നിക്ഷേപകർക്ക് 9 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നൊരു ബാങ്കാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്. 1001 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിനാണ് റെഗുലർ നിക്ഷേപകർക്ക് 9 ശതമാനം പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം പലിശ നൽകും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
