വലിയ അപകട സാധ്യതകളില്ലാത്ത നിക്ഷേപങ്ങളാണ് സ്ഥിര നിക്ഷേപങ്ങൾ. സുരക്ഷയ്ക്കൊപ്പം ഉറപ്പായ വരുമാനവും സ്ഥിര നിക്ഷേപത്തിലൂടെ നേടാം. ഇന്ത്യയിലെ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് വ്യത്യസ്ത പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളും പല ബാങ്കുകളും അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ നിക്ഷേപങ്ങളെക്കാൾ ഉയർന്ന പലിശ ഈ പ്രത്യേക നിക്ഷേപ പദ്ധതിയിലൂടെ നേടാം. നിക്ഷേപ കാലാവധി കുറവായിരിക്കും എന്നതും ഈ പദ്ധതികളുടെ പ്രത്യേകതയാണ്. അതോടൊപ്പം മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നേടാനും സാധിക്കും.
എസ്ബിഐ അമൃത് കലശ്
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐയുടെ അമൃത് കലശ് നിക്ഷേപ പദ്ധതിയിലൂടെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നേടാൻ സാധിക്കും. 400 ദിവസമാണ് നിക്ഷേപ കാലാവധി. സാധാരണക്കാര്‍ക്ക് 7.10 ശതമാനവും, മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനവും പലിശ അമൃത് കലശ് വാഗ്ദാനം ചെയ്യുന്നു. 2023 ഡിസംബർ 31 വരെ പദ്ധതിയിൽ നിക്ഷേപം നടത്താം.

ആദായനികുതി നിയമത്തിന് കീഴിലുള്ള ബാധകമായ നിരക്കില്‍ ടിഡിഎസ് ഉണ്ട്. പദ്ധതി അകാലത്തില്‍ പിന്‍വലിക്കല്‍, വായ്പാ സൗകര്യം എന്നിവയും ഉണ്ടായിരിക്കും.
എസ്ബിഐ സാധാരണ നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കുകൾ കൂടി പരിശോധിക്കാം.
1. 6 മാസം മുതൽ 1 വർഷം വരെ - 5.25 മുതൽ 5.75 ശതമാനം വരെ
2. 1 വർഷം മുതൽ 2 വർഷം വരെ - 6.8 മുതൽ 7.1 ശതമാനം വരെ
3. 2 വർഷം മുതൽ 3വർഷം വരെ - 7 ശതമാനം വരെ
4. 3 വർഷം മുതൽ 5 വർഷം വരെ - 6.5 ശതമാനം വരെ
5. 5 വർഷത്തിൽ കൂടുതൽ - 6.5 ശതമാനം വരെ
ഇന്ത്യൻ ബാങ്ക് സ്പെഷ്യൽ എഫ്ഡി
ഇന്ത്യൻ ബാങ്കിന്റെ രണ്ട് പ്രധാന സ്ഥിര നിക്ഷേപ പദ്ധതികളാണ് ഇൻഡ് സൂപ്പർ 400, ഇൻഡ് സൂപ്പർ 300 എന്നിവ. 2023 ഡിസംബർ 31 വരെ ഈ രണ്ട് പദ്ധതിയിലും നിക്ഷേപിക്കാം.
400 ദിവസമാണ് ഇൻഡ് സൂപ്പർ 400 നിക്ഷേപ പദ്ധതിയുടെ കാലാവധി. 10,000 രൂപ മുതൽ 2 കോടി രൂപ വരെ നിക്ഷേപിക്കാം. സാധാരണക്കാർക്ക് നിക്ഷേപത്തിന് 7.25 ശതമാനം പലിശ നേടാം. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ നിക്ഷേപകർക്ക് 8 ശതമാനം പലിശയും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.
300 ദിവസമാണ് ഇൻഡ് സൂപ്പർ 300 യുടെ നിക്ഷേപ കാലാവധി. 5000 രൂപ മുതൽ രണ്ട് കോടി രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം. സാധാരണക്കാർക്ക് നിക്ഷേപത്തിന് 7.05 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും സൂപ്പർ സീനിയർ നിക്ഷേപകർക്ക് 7.8 ശതമാനം പലിശയും നേടാം.
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കിന്റെ അമൃത് മഹോത്സവിൽ 2 കാലാവധിയുള്ള നിക്ഷേപ പദ്ധതികളുണ്ട്. അമൃത് മഹോത്സവ് 444, അമൃത് മഹോത്സവ് 375 എന്നതാണ് പദ്ധതികൾ.
അമൃത് മഹോത്സവ് 444 നിക്ഷേപത്തിന്റെ കാലാവധി 444 ദിവസമാണ്. ഈ പദ്ധതിയിലെ നിക്ഷേപത്തിന് 7.15 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശ നേടാം.
അമൃത് മഹോത്സവ് 375 നിക്ഷേപത്തിന്റെ കാലാവധി 375 ദിവസമാണ്. ഈ പദ്ധതിയിലെ നിക്ഷേപത്തിന് 7.10 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശ നേടാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
