വിപണിയുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപങ്ങളും അപകട സാധ്യത ഏറെ കൂടുലുള്ളവയാണ്. അതിനാൽ തന്നെ നിക്ഷേപകർ സ്ഥിര നിക്ഷേപങ്ങളോട് കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നു. വിപണിയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ഇല്ലാതെ സുരക്ഷിതമായി നിക്ഷേപിക്കാനും സ്ഥിരമായ വരുമാനം ലഭിക്കുന്നതുമായി സ്ഥിര നിക്ഷേപം അഥവാ എഫ്ഡി രാജ്യത്തെ എല്ലാ ബാങ്കുകളും വാഗ്ദാനം ചെയ്യുന്നു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. അതിനാൽ ഏത് ബാങ്കിൽ എഫ്ഡി തുറക്കണം എന്ന ആശങ്ക എല്ലാവർക്കും ഉണ്ടായിരിക്കും. പ്രത്യേകിച്ച് മുതിർന്ന പൗരൻമാർ എഫ്ഡി നിക്ഷേപങ്ങളിൽ കൂടുതൽ ഇൻവെസ്റ്റ് ചെയ്യാൻ താത്പര്യപ്പെടുന്നു. ഈ സാഹചര്യത്തിൽ ചെറുകിട ധനകാര്യ ബാങ്കിലെ (SFB) എഫ്ഡിയിൽ നിക്ഷേപിക്കുന്നതായിരിക്കും ഉചിതം. സാധാരണ ബാങ്കുകളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്ക് ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്താണ് ചെറുകിട ധനകാര്യ ബാങ്ക് എഫ്ഡി?
ചെറുകിട ധനകാര്യ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്‌ഡികളാണ് ഇത്. രാജ്യത്തെ എല്ലാ പ്രമുഖ ബാങ്കുകളും എഫ്ഡി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചെറുകിട ധനകാര്യ ബാങ്കുകൾ പലപ്പോഴും ഉയർന്ന എഫ്‌ഡി പലിശ നിരക്കുകൾ നൽകുന്നു. ഇത് സുരക്ഷയും മികച്ച വരുമാനവും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് നേട്ടം നൽകുന്നു.

ചെറുകിട ധനകാര്യ ബാങ്ക് എഫ്ഡികളുടെ 2025ലെ ഏറ്റവും പുതിയ പലിശ നിരക്കുകൾ
- യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 8.60 ശതമാനമാണ് (1001 ദിവസം)
- സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി നൽകുന്ന ഏറ്റവും ഉയർന്ന നിരക്ക് 8.40 ശതമാനമാണ്. ഇത് 3 വർഷത്തെ കാലാവധിയിലാണ്.
- ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 8.25 ശതമാനമാണ്. (2-3 വർഷം വരെ).
- ജന സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 8.20 ശതമാനമാണ് (5 വർഷം).
- ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 8.05 ശതമാനമാണ് (18 മാസം).
- ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.80 ശതമാനമാണ് (888 ദിവസം).
- ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.60 ശതമാനമാണ് (444 ദിവസം).
- എയു സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന എഫ്ഡിയിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.25 ശതമാനമാണ് (3 വർഷം വരെ).
കുറഞ്ഞ പ്രീമിയത്തോടെ കൂടുതൽ നേട്ടങ്ങൾ: ബജാജ് അലയൻസ് പുതിയ ഇൻഷുറൻസ് പോളിസി അവതരിപ്പിക്കുന്നു
ചെറുകിട ധനകാര്യ ബാങ്ക് എഫ്ഡികൾ അപകടകരമാണോ?
ആളുകൾ സാധാരണയായി ചെറുകിട ധനകാര്യ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്ഡികളിൽ നിക്ഷേപിക്കാൻ മടിക്കുന്നു. അതിനു കാരണം ഈ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് അപകട സാധ്യതയുണ്ട് എന്നതാണ്. കാരണം ഈ ബാങ്കുകൾ പ്രത്യേക വായ്പാ വിഭാഗങ്ങൾക്ക് സേവനം നൽകുന്നതിനാൽ ഡിഫോൾട്ടുകൾക്ക് സാധ്യത കൂടുതലാണ്. എന്നിരുന്നാലും 5 ലക്ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC) ഇൻഷ്വർ ചെയ്തിട്ടുണ്ട്. അതിനാൽ ചെറിയ നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കും.
എന്നാൽ സാധാരണ എഫ്ഡിയേക്കാൾ ഉയർന്ന പലിശ നിരക്ക് ഈ ചെറുകിട ധനകാര്യ ബാങ്കുകൾ ഉറപ്പാക്കുന്നു. ഇതാണ് നിക്ഷേപകരെ ആകർഷിക്കുന്നതും. അതിനാൽ ഹ്രസ്വകാലത്തേക്ക് ഉയർന്ന പലിശ വരുമാനം ഉറപ്പാക്കാൻ ഈ ബാങ്കുകൾ ബെസ്റ്റ് ഓപ്ഷനായിരിക്കും. മാത്രമല്ല റിസ്ക് എടുക്കാൻ താത്പര്യമുള്ളവർക്ക് ഈ സ്കീമുകൾ സ്വീകരിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications