ഇന്ന് സ്ഥിര നിക്ഷേപത്തിന് അല്പം ഗ്ലാമർ കൂടിയ കാലമാണ്. പലിശ നിരക്ക് നോക്കിയാൽ 8 ശതമാനവും കടന്ന 9- 9.50 ശതമാനത്തിലേക്ക് മുന്നേറുകയാണ്. സ്ഥിര നിക്ഷേപത്തിലിടുന്ന പണം ഇക്വിറ്റി നിക്ഷേപങ്ങളെ പോലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാകില്ല എന്നതാണ് നിക്ഷേപകരെ ബാങ്ക് എഫ്ഡികളിലേക്ക് കൂടുതലായി ആകർഷിക്കുന്നത്. ഇതിനാൽ സ്ഥിര നിക്ഷേപത്തിന് റിസ്ക് ഫ്രീ നിക്ഷേപം എന്നൊരു പേര് ലഭിക്കുന്നതും.
സ്ഥിര നിക്ഷേപത്തില്‍ നിക്ഷേപിക്കുന്ന തുക കാലാവധിയോളം മാറ്റമില്ലാതെ തുടരും എന്നതും നിശ്ചയിച്ച പലിശ കൃത്യമായി ലഭിക്കും എന്നതും സത്യമാണ്. എന്നാല്‍ പണപ്പെരുപ്പത്തെ മറികടക്കാന്‍ സാധിക്കാത്തതിനാല്‍ കാലങ്ങള്‍ കഴിയുന്തോറും ബാങ്കിലുള്ള പണത്തിന്റെ മൂല്യം കുറയുന്നുണ്ടെന്ന കാര്യം നിക്ഷേപകർ മറക്കുന്നുണ്ട്. വാങ്ങൽ ശേഷി കുറയുമ്പോൾ സ്വാഭാവികമായും നിക്ഷേപകൻ ദരിദ്രനാകും.
കുമാറിന്റെ അവസ്ഥ വരരുത്
2001 ല്‍ കുമാര്‍ തന്റെ കയ്യിലുണ്ടായിരുന്ന 20 ലക്ഷം രൂപ റിസ്കെടുക്കാതെ മുഴുവനായി സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റി. അന്നത്തെ കാലത്ത് സ്ഥിര നിക്ഷേപത്തിന് 10 ശതമാനം പലിശ ലഭിക്കുന്നുണ്ടായിരുന്നു.

വര്‍ഷത്തില്‍ 2 ലക്ഷം രൂപ പലിശ വരുമാനമായി കുമാറിന് ലഭിച്ചു. ഈ തുക അക്കാലത്തെ ചെലവുകളെ നേരിടാന്‍ സാധിക്കുന്ന തുകയായിരുന്നു. 2001-02 കാലത്ത് മാസത്തില്‍ 10,000 രൂപയുണ്ടെങ്കില്‍ തന്നെ മികച്ച സാഹചര്യത്തില്‍ ജീവിക്കാന്‍ സാധിക്കും.
എന്നാൽ കാലക്രമേണ സ്ഥിര നിക്ഷേപം പുതുക്കുകയും പലിശ നിരക്ക് കുറയുകയും പണപ്പെരുപ്പം ഉയരാന്‍ തുടരുകയും ചെയ്യുന്നതിനാല്‍ കുമാറിന് ഇന്നത്തെ പലിശ കൊണ്ട് ആവശ്യ ചെലവുകള്‍ നടത്താന്‍ സാധിക്കാതെയായി.
ഇന്ന് ചെലവ് ഉയർന്നു
കാലം കഴിയുന്തോറും കുമാറിന് ചെലവ് ഉയർന്ന് വന്നു. എന്നാൽ ഈ തുക സ്ഥിര നിക്ഷേപത്തിലൂടെ നേടിയെടുക്കാൻ സാധിച്ചില്ല എന്നതാണ് അനുഭവം. കോസ്റ്റ് ഇന്ഫ്ളെഷന് ഇന്‍ഡെസ്ക് പ്രകാരം 2001-02 കാലത്തെ 10,000 രൂപയുടെ ചെലവ് 2021-22 കാലത്ത് 31,593 രൂപയായി ഉയർന്നു. വര്‍ഷത്തില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 3,79,114 രൂപ ആവശ്യമാണ്.
ഇന്നത്തെ കാലത്ത് പലിശ നിരക്ക് 7 ശതമാനമായി താഴന്ന് നില്ക്കുമ്പോള് 20 ലക്ഷത്തിന് ലഭിക്കുന്ന വാര്‍ഷിക പലിശ 1.40 ലക്ഷം രൂപ മാത്രമാണ്. മാസത്തിലെ 31,539 രൂപ ആവശ്യമുള്ളിടത്ത് ലഭിക്കുന്നത് 11,667 രൂപ മാത്രമാണ്.
കോസ്റ്റ് ഇന്‍ഫ്ളേഷന്‍ ഇന്‍ഡെസ്ക് അനുസരിച്ച് പണപ്പെരുപ്പത്തിനൊപ്പം പിടിച്ചുനില്ക്കാന് ഇന്നത്തെ കാലത്ത് നിക്ഷേപം 63,18,574 രൂപയായി വളര്‍ന്നിരിക്കണം. അതേസമയംപലിശ നിരക്ക് 10 ലക്ഷമായി തുടര്‍ന്നിരുന്നെങ്കില്‍ പോലും 20 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്ന് പ്രതിമാസം 16,667 രൂപ (വര്‍ഷത്തില്‍ 2 ലക്ഷം) മാത്രമാണ് പലിശയായി ലഭിക്കുന്നത്. ഈ തുകയും ഇന്നത്തെ ചെലവ് നേരിടാന്‍ ആവശ്യമായ 31,539 രൂപയേക്കാള്‍ കുറവാണിതും.
പകരം എന്ത്
2000-01 കാലത്തെ പ്രതിമാസ ആവശ്യമായ 10,000 രൂപ ലഭിക്കാനായി 12 ലക്ഷം രൂപ സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുകയും ബാക്കി 8 ലക്ഷം രൂപ ഇക്വിറ്റി നിക്ഷേപത്തിലേക്ക് മാറ്റുകയുമാണ് വേണ്ടിയിരുന്നത്. സ്ഥിര നിക്ഷേപത്തില്‍ നിന്ന് 1.20 ലക്ഷം വാര്‍ഷിക പലിശ ലഭിക്കുമ്പോള്‍ പ്രതിമാസം 10,000 രൂപ ലഭിക്കും.
2001 ജനുവരി ഒന്നിന് 3972.12 പോയിന്റായിരുന്ന സെന്‍സെക്സ് 2002 ജനുവരി ഒനിന്ന് 47868.98 പോയിന്റിലേക്ക് എത്തി. ഇതിന് അനുസൃതമായി 8 ലക്ഷത്തിന്റെ ഇക്വിറ്റി നിക്ഷേപം 96,40,994 രൂപയായി മാറുമായിരുന്നു. സ്ഥിര നിക്ഷേപത്തിലെ 12 ലക്ഷം രൂപ കൂടി ചേര്‍ത്താല്‍ 1.16 കോടി രൂപയാകും കയ്യിലെ സമ്പാദ്യം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications