നിക്ഷേപത്തിൽ നികുതി പ്ലാനിംഗുകൾക്കും കൂടെ പരിഗണന നൽകുന്നവരാണെങ്കിൽ 2023-24 സാമ്പത്തിക വർഷത്തിൽ ഇനി അധികം സമയമില്ലെന്ന് ആദ്യം ഓർമിപ്പിക്കാം. ടാക്‌സ് സേവിംഗ് നിക്ഷേപങ്ങൾ കണ്ടെത്തി നികുതി ഇളവ് വാങ്ങാനുള്ള നടപടികൾ തുടങ്ങാം. സാമ്പത്തിക വർഷം അവസാനിക്കാൻ 6 മാസത്തിൽ താഴെ സമയമാണിനി ബാക്കിയുള്ളത്. പല കമ്പനികളും തൊഴിലാളികളോട് ജനുവരി- ഫെബ്രുവരിമാസങ്ങളിൽ നിക്ഷേപ രേഖകൾ ആവശ്യപ്പെടാറുണ്ട്.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ആനുകൂല്യം നേടാൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് മുതൽ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് വരെ അവസരമുണ്ട്. 5 വർഷത്തെ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. റിപ്പോ നിരക്ക് ഉയർന്ന തലത്തിൽ നിൽക്കുമ്പോൾ മികച്ച പലിശ ലഭിക്കുന്നതിനാൽ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾ നോക്കുന്നത് മികച്ച ഓപ്ഷനായിരിക്കും.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം
ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്ന 1.50 ലക്ഷം രൂപയ്ക്ക് ആദായ നികുതിയിൽ നിന്ന് ഇളവ് ലഭിക്കും. ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന്റെ കാലാവധി 5 വർഷമാണ്. ലോക്ഇൻ പിരിയഡുള്ളതിനാൽ കാലാവധിക്ക് മുൻപുള്ള പിൻവലിക്കൽ അനുവദിക്കുന്നതല്ല. കാലാവധിയിൽ പിൻവലിക്കുമ്പോൾ ലഭിക്കുന്ന പലിശ വരുമാനം നികുതി ബാധകമാണ്. ടാക്‌സ് സ്ലാബ് അനുവസരിച്ച് നികുതി നൽകേണ്ടതായി വരും.

ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾ മുതിർന്ന പൗരന്മാർക്കാണ് കൂടുതൽ ഉപകാരമാവുക. കൂടുതൽ ആദായം ലഭിക്കുന്നതിനൊപ്പം അധിക നികുതിയളവും മുതിർന്ന പൗരന്മർക്കുണ്ട്. പലിശയ്ക്ക് 50,000 രൂപ വരെ മുതിർന്ന നിക്ഷേപകർക്ക് ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ടിടിബി പ്രകാരമാണ് ഈ ഇളവ്. 100 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുക.
7.25% പലിശ
ഇൻഡസ്ഇൻഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ 7.25 ശതമാനം പലിശ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് നൽകുന്നുണ്ട്. സ്വകാര്യ ബാങ്കുകളിൽ മികച്ച പലിശ ലഭിക്കുന്നത് ഈ ബാങ്കുകളിലാണ്. 1.50 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 7.25 ശതമാനം പലിശ ലഭിക്കുമ്പോൾ 5 വർഷ കാലാവധിയിൽ 2.15 ലക്ഷം രൂപ നേടാം.
7% പലിശ
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ മുൻനിര സ്വകാര്യ ബാങ്കുകൾ 7 ശതമാനം പലിശ നിരക്ക് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് നൽകുന്നു. 1.50 ലക്ഷം രൂപയുടെ നിക്ഷേപം 2.12 ലക്ഷം രൂപയായി വളരും.
6.70% പലിശ
യൂണിയൻ ബാങ്ക്, കാനറ ബാങ്ക് എന്നിവ 6.70 ശതമാനം പലിശ നിരക്കാണ് ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക്. 1.50 ലക്ഷത്തിന്റെ നിക്ഷേപം 5-ാം വർഷത്തിന് ശേഷം 2.09 ലക്ഷം രൂപ നേടാം.
6.60% പലിശ
ഫെഡറൽ ബാങ്ക് 5 വർഷ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 6.60 ശതമാനം പലിശ ലഭിക്കും. 1.50 ലക്ഷത്തിന്റെ നിക്ഷേപം 2.08 ലക്ഷം രൂപയായി വളരും. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 6.50 ശതമാനം പലിശ നൽകും.
പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഐഡിഐബി ബാങ്ക് എന്നിവയും 6.50 ശതമാനം പലിശയാണ് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. 1.50 ലക്ഷത്തിന്റെ നിക്ഷേപം 2.07 ലക്ഷം രൂപയായി വളരും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
