ആർബിഐ റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിനു പിന്നാലെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും പരിഷ്കരിച്ചിരിക്കുന്നു. ഡിസംബറിൽ നടന്ന മോണിറ്ററി പോളിസി യോഗത്തിൽ നാലാമത്തെ തവണയാണ് റിപ്പോ നിരക്കിൽ കുറവ് രേഖപ്പെടുത്തിയത്. 25 ബേസിസ് പോയിൻ്റ് കുറച്ചു. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 5.50% ൽ നിന്ന് 5.25% ആയി കുറച്ചു.
ഭവന വായ്പകൾക്ക് ഇത് നേട്ടം നൽകുമ്പോൾ സ്ഥിര നിക്ഷേപ പലിശ നിരക്കിൽ വമ്പൻ മാറ്റമാണ് സംഭവിക്കുന്നത്. ഇപ്പോൾ എസ്‌ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ വിവിധ ബാങ്കുകളാണ് എഫ്ഡി പലിശ നിരക്ക് കുറച്ചിരിക്കുന്നത്. ഓരോ ബാങ്കും ഡിസംബർ 18 മുതൽ നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ എഫ്ഡി നിരക്കുകൾ അറിയാം;
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഇതോടെ സാധാരണ നിക്ഷേപകർക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.5 ശതമാനവും മുതിർന്ന പൗരൻമാർക്കുള്ളത് 7.5 ശതമാനവുമാണ്. ഇത് 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ബാധകം. പരിഷ്കരിച്ച പ്രധാന നിരക്കുകൾ ഇതാ;
- 1- 2 വർഷം വരെ കാലാവധിയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 6.25% പലിശയും മുതിർന്ന പൗരൻമാർക്ക് 6.75% പലിശയും
- 2-3 വർഷം വരെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 6.4% പലിശയും മുതിർന്ന പൗരൻമാർക്ക് 6.9% പലിശയും
- 3-5 വർഷം വരെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 6.3% പലിശയും മുതിർന്ന പൗരൻമാർക്ക് 6.8% പലിശയും

എച്ച്ഡിഎഫ്‌സി ബാങ്ക്
ഈ സ്വകാര്യ ബാങ്കിൻ്റെ എഫ്‍ഡി നിരക്കുകൾ ഡിസംബർ 17 മുതൽ പരിഷ്കരിച്ചിരിക്കുന്നു. പരിഷ്കരിച്ചതിന് അനുസരിച്ച് ഈ ബാങ്ക് 5 മുതൽ 10 വർഷം വരെയുള്ള ദീർഘ കാല എഫ്ഡിക്ക് സാധാരണ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത് 6.15 ശതമാനവും മുതിർന്ന പൗരൻമാർക്ക് 6.65 ശതമാനവും പലിശ നിരക്കാണ്. എല്ലാ കാലാവധികളുടെയും പലിശ നിരക്ക് കുറച്ചിട്ടുണ്ട്.
ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് 5 വ്യത്യസ്ത കാലാവധിയുള്ള എഫ്ഡികൾക്കാണ്. അതായത് 18 മാസം മുതൽ 21 മാസത്തിൽ താഴെ വരെയുള്ള എഫ്ഡി, 21 മാസം മുതൽ 2 വർഷം വരെയുള്ള എഫ്ഡി, 2 വർഷം 1 ദിവസം മുതൽ 2 വർഷം 11 മാസത്തിൽ താഴെ വരെയുള്ള എഫ്ഡി, 35 മാസത്തെ എഫ്ഡി, 2 വർഷം 11 മാസം 1 ദിവസം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള എഫ്ഡി എന്നിവയാണ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന കാലാവധികൾ. ഈ എഫ്ഡികളെല്ലാം സാധാരണ നിക്ഷേപകർക്ക് 6.45 ശതമാനവും മുതിർന്ന പൗരൻമാർക്ക് 6.95 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ
3 കോടിയിൽ താഴെയുള്ള എഫ്ഡി പലിശ നിരക്കുകളാണ് കുറച്ചിരിക്കുന്നത്. 10 വർഷം വരെ കാലാവധിയുള്ള ദീർഘകാല എഫ്ഡിക്ക് ഇപ്പോൾ സാധാരണ നിക്ഷേപകർക്ക് 6.6 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.1 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും ഉയർന്ന പലിശ നിരക്കുള്ളത് 2 വർഷം 1 ദിവസം മുതൽ 5 വർഷം വരെയുള്ള എഫ്ഡി, 5 വർഷത്തെ ടാക്സ് സേവർ എഫ്ഡി എന്നിവയ്ക്കാണ്. ഈ എഫ്ഡികൾ സാധാരണ നിക്ഷേപകർക്ക് 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനവും പലിശ ഉറപ്പാക്കുന്നു.
ആക്സിസ് ബാങ്ക്
3 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ ഡിസംബർ 18 മുതൽ ആക്സിസ് ബാങ്ക് പുതുക്കി. കാലാവധി അനുസരിച്ച്, സാധാരണ പൗരന്മാർക്ക് 3% മുതൽ 6.60% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.35% വരെയും നിരക്കുകൾ പരിഷ്കരിച്ചു.
ഈ നിരക്കുകളിൽ ഉയർന്ന പലിശ നിരക്കുള്ള എഫ്ഡി കാലാവധി 5 മുതൽ 10 വർഷം വരെയാണ്. ഇവിടെ സാധാരണ നിക്ഷേപകർക്ക് 6.6 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.35 ശതമാനവും പലിശ ഉറപ്പാക്കുന്നു. മറ്റു കാലാവധിയുടെ നിരക്കുകളും പരിഷ്കരിച്ചു.
കാനറ ബാങ്ക്
ഈ പൊതുമേഖലാ ബാങ്ക് 3 കോടിയിൽ താഴെയുള്ള എഫ്‌ഡി നിരക്കുകൾ പരിഷ്കരിച്ചു. ഇതോടെ 555 ദിവസത്തെ എഫ്ഡി സാധാരണ നിക്ഷേപകർക്ക് 6.15% എന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരൻമാർക്ക് 6.65 ശതമാനവും ഉറപ്പാക്കുന്നു.
444 ദിവസത്തെ എഫ്ഡിക്ക് സാധാരണ നിക്ഷേപകർക്ക് 6 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 6.5 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications