റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ വായ്പ നിരക്ക് ഉയരുകയാണ്. ഈ സമയത്ത് അല്പം ആശ്വാസം ലഭിക്കുന്നത്. സ്ഥിര നിക്ഷേപക്കാര്‍ക്കാണ്. ബാങ്കുകള്‍ നിക്ഷേപമായി സ്വീകരിക്കുന്ന പണത്തിന് പലിശ ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. റിസ്‌ക് എടുക്കാന്‍ താല്പര്യമില്ലാത്ത മുതിർന്ന പൗരന്മാർക്ക് മറ്റൊന്നും ചിന്തിക്കാതെ സ്ഥിര നിക്ഷേപത്തിന് ഇറങ്ങാം. സ്ഥിര നിക്ഷേപത്തിന് നിരക്ക് ഉയരാൻ തുടങ്ങിയതോടെ മുതിര്‍ന്ന പൗരന്മാരുടെ പലിശ നിരക്കും നല്ല രീതിയിൽ ഉയർന്നിട്ടുണ്ട്. എന്നാൽ മുഴുവൻ പണവും ഇപ്പോഴെ നിക്ഷേപിക്കേണ്ടതുണ്ടോ. ഇനിയും പലിശ ഉയരുമ്പോൾ അതിന്റെ ഗുണം നേടേണ്ടതില്ലേ. അതിനാൽ ഹൃസ്വകാല നിക്ഷേപമാണ് നല്ലത്. ഹൃസ്വകാലത്തേക്ക് മികച്ച പലിശ നല്‍കുന്ന സ്വകാര്യ ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ബന്‍ഡന്‍ ബാങ്ക്
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് ബൻഡൻ ബാങ്ക്. 2001 ൽ സ്ഥാപിതമായ ബാങ്കിന് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമടക്കം 34 ഇടത്ത് ബാങ്കിന് സ്വാധീനമുണ്ട്. 2022 മേയ് മാസത്തിൽ ബൻഡൻ ബാങ്ക് പലിശനിരക്ക് പുനക്രമീകരിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.5 ശതമാനം പലിശ ബൻഡൻ ബാങ്ക് നല്‍കും. 1 വര്‍ഷം മുതല്‍ 18 മാസം വരെയുള്ള നിക്ഷേപങ്ങൾക്കും 6.5 ശതമാനം പലിശയാണ് ബാങ്ക് അനുവദിക്കുന്നത്.
ആര്‍ബിഎല്‍ ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർബിഎൽ ബാങ്ക് ബുധനാഴ്ചയാണ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയത്. 1-2 വര്‍ഷ കാലാവധിയിൽ രണ്ട് കോടിക്ക് താഴെയുള്ള നിക്ഷേപത്തിന് ആര്‍എല്‍ബി ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.7 ശതമാനം പലിശയാണ് നല്‍കുന്നത്. 12 മാസം മുതല്‍ 15 മാസത്തില്‍ കുറവുള്ള നിക്ഷേപത്തിന് 6.75 ശതമാനം പലിശയാണ് ആര്‍ബിഎല്‍ ബാങ്ക് നല്‍കുന്നത്. നിക്ഷേപം 15 മാസം വരെ നടത്തിയാൽ 7.15 ശതമാനം പലിശ ലഭിക്കും. 15 മാസം മുതല്‍ 24 മാസത്തിന് ഒരു ദിവസം കുറവ് കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനം പലിശ ലഭിക്കും.
കൊടക് മഹീന്ദ്ര ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊടക് മഹീന്ദ്ര ബാങ്ക് 2003 ലാണ് സ്ഥാപിതമായത്. 1 മുതല്‍ 2 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 5.90 ശതമാനം പലിശയാണ് കൊടക് മഹീന്ദ്ര ബാങ്ക് നല്‍കുന്നത്. 356 ദിവസം മുതല്‍ 389 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.90 ശതമാനമാണ് ബാങ്കിലെ പലിശ. 390 ദിവസം മുതല്‍ 23 മാസത്തില്‍ കൂടാതെയുള്ള നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം പലിശ ലഭിക്കും. 23 മാസം മുതല്‍ രണ്ട് വര്‍ഷം വരെ 6.10 ശതമാനം പലിശയും കൊടക് മഹീന്ദ്ര ബാങ്ക് നൽകുന്നുണ്ട്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
1994 ൽ മുംബൈയിൽ പ്രവർത്തനം തുടങ്ങിയ സ്വകാര്യ ബാങ്കാണ് ഇൻഡസ്ഇൻഡ് ബാങ്ക്. അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി മൻമോഹൻ സിംഗാണ് ബാങ്ക് ഉദ്ഘാടനം ചെയ്തത്. രണ്ട് കോടി വരെയുള്ള സ്ഥിര നിക്ഷേപത്തിന് ജൂണ്‍ 1 മുതലാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. 1 വര്‍ഷം ം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപത്തിന് 6.5 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷത്തിനും 2 വര്‍ഷം ആറ് മാസം കാലവധിയുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശയും നല്‍കുന്നു.
യെസ് ബാങ്ക്
2004 ൽ സ്ഥാപിതമായ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക്. മുബൈയാണ് ആസ്ഥാനം. 2 കോടി വരെയുള്ള നിക്ഷേപത്തിന് യെസ് ബാങ്ക് പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചത് 2022 ജൂണ്‍ ആറിനമാണ്. ഒരു വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.25 ശതമാനം പലിശ യെസ് ബാങ്ക് നൽകുന്നുണ്ട്. മൂന്ന് വർഷം വരെയുള്ള നിക്ഷേപത്തിന് യെസ് ബാങ്കിൽ 6.50 ശതമാനം പലിശയാണ് നൽകുക.
ഡിസിബി ബാങ്ക്
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ ഡിസിബി ബാങ്ക് നല്‍കുന്നുണ്ട്. 12 മാസം വരെ 6.50 ശതമാനം പലിശ നല്‍കും. 12 മാസം മുതല്‍ 15 മാസം വരെ 6.25 ശതമാനം പലിശയാണ് നൽകുന്നത്. 15മാസത്തിനും 18 മാസത്തിനും ഇടയിലുള്ള നിക്ഷേപത്തിന് 6.6 ശതാമാനം പലിശ നല്‍കും. 700 ദിവസത്തില്‍ കുറയാത്ത നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശ നല്‍കും.
More From GoodReturns

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
