നിക്ഷേപകർക്കിടയിൽ ഏറ്റവും ജനപ്രിയമായ പദ്ധതിയാണ് സ്ഥിരനിക്ഷേപങ്ങൾ അഥവാ എഫ്.ഡി. സുരക്ഷിതമായി നിക്ഷേപിക്കാം എന്നതാണ് സ്ഥിര നിക്ഷേപങ്ങളോട് ആളുകൾക്ക് ഇത്രയും താത്പര്യം വർദ്ധിക്കാൻ കാരണം. മാത്രമല്ല ഉറപ്പുള്ള വരുമാനവും നിങ്ങൾക്ക് ലഭിക്കും. രാജ്യത്തെ ഓരോ ബാങ്കും വ്യത്യസ്ത സ്ഥിര നിക്ഷേപങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ രണ്ട് തവണ റിപ്പോ നിരക്ക് കുറച്ചതിനെ തുടർന്ന് എഫ്.ഡി പലിശ നിരക്കുകൾ വിവിധ ബാങ്കുകൾ പരിഷ്കരിച്ചിട്ടുണ്ട്. Policybazaar.com സമാഹരിച്ച ഡാറ്റ പ്രകാരം, 2025 മെയ് മാസത്തിൽ, ചെറുകിട ധനകാര്യ ബാങ്കുകൾ എഫ.ഡികൾക്ക് ഏറ്റവും ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിനു പുറമേ മറ്റു ബാങ്കുകളും മികച്ച പലിശ നിരക്കോടെ സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. ഓരോ ബാങ്കും വാഗ്ദാനം ചെയ്യുന്ന എഫ്.ഡികളും അവയുടെ പലിശ നിരക്കും പരിശോധിക്കാം;
ചെറുകിട ധനകാര്യ ബാങ്കുകളുടെ എഫ്ഡി
ചെറുകിട ധനകാര്യ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്ഡികൾ സാധാരണയായി ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതിനാൽ വലിയ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഇത്തരം ബാങ്കുകളിൽ നിക്ഷേപിക്കാം. നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്കാണ് ചെറുകിട ധനകാര്യ ബാങ്കുകളിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നത്. 18 മാസം 1 ദിവസം മുതൽ 18 മാസം 2 ദിവസം വരെയുള്ള കാലയളവിൽ സാധാരണ നിക്ഷേപകർക്ക് 9 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
തൊട്ടുപിന്നിൽ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 1001 ദിവസത്തെ നിക്ഷേപങ്ങൾക്ക് 8.60 ശതമാനം പലിശ ഉറപ്പാക്കുന്നു. മൂന്നാം സ്ഥാനത്ത് 5 വർഷത്തെ കാലാവധിയിൽ 8.60 ശതമാനം പലിശ നൽകുന്ന സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കുണ്ട്. ഈ നിരക്കുകൾ രാജ്യത്തെ പ്രമുഖ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വളരെ കൂടുതലാണ്. വലിയ സാമ്പത്തിക ലക്ഷ്യമുള്ള നിക്ഷേപകർക്ക് ഇത്തരം ബാങ്കുകൾ ഒരു മികച്ച ഓപ്ഷനായി തുടരുന്നു.
ഓരോ ചെറുകിട ധനകാര്യ ബാങ്കും സാധാരണ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങളും അതിൻ്റെ പലിശ നിരക്കും വിശദമായി അറിയാം...
- എയു സ്മോൾ ഫിനാൻസ് ബാങ്ക് : 18 മാസത്തെ കാലാവധിയിൽ 7.75 ശതമാനം പലിശ നേടാം.
- ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്: 888 ദിവസത്തെ കാലാവധിയുള്ള എഫ്.ഡിയിൽ 8.05 ശതമാനം പലിശ നേടാം.
- ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്: 444 ദിവസത്തെ കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് 7.75 ശതമാനം ലഭിക്കും.
- ജന സ്മോൾ ഫിനാൻസ് ബാങ്ക്: 5 വർഷത്തെ എഫ്.ഡിയ്ക്ക് 8.20 ശതമാനം പലിശ ഉറപ്പാണ്.
- നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്: 18 മാസം 1 ദിവസം മുതൽ, 18 മാസം 2 ദിവസം വരെ കാലാവധിയുള്ള എഫ്.ഡിയിൽ 9 ശതമാനം പലിശ നേടാം.
- സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്: 5 വർഷത്തേക്ക് 8.60 ശതമാനം പലിശ ലഭിക്കും.
- ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്: 18 മാസത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 8.05 ശതമാനമാണ്.
- യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്: 1001 ദിവസത്തേക്ക് 8.60 ശതമാനം പലിശ നേടാം.
- ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്: 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള എഫ്.ഡിയ്ക്ക് 8.25 ശതമാനം പലിശ നേടാം.

സ്വകാര്യ ബാങ്കുകളുടെ എഫ്ഡി നിരക്കുകൾ
18 മാസം മുതൽ 2 വർഷവും 3 ദിവസത്തിൽ താഴെയും വരെയുള്ള കാലാവധിക്ക് 8.05 ശതമാനം പലിശ നൽകിക്കൊണ്ട് ഏറ്റവും ഉയർന്ന പലിശ നൽകുന്ന സ്വകാര്യ മേഖലാ ബാങ്കായി എസ്‌ബിഎം ബാങ്ക് ഒന്നാമതെത്തി. 15 മാസം മുതൽ 21 മാസത്തിൽ താഴെ വരെയുള്ള കാലാവധിക്ക് 7.75 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഡിസിബിയും ഇൻഡസ്ഇൻഡ് ബാങ്കും രണ്ടാം സ്ഥാനത്തെത്തി. ആർബിഎല്ലും യെസ് ബാങ്കും യഥാക്രമം 7.75 ശതമാനവും 7.50 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
സ്വകാര്യ ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളും അവയുടെ പലിശ നിരക്കുകളും വിശദമായി നോക്കാം;
- എസ്ബിഎം ബാങ്ക് ഇന്ത്യ: 18 മാസത്തിന് മുകളിൽ മുതൽ 2 വർഷത്തിൽ താഴെ 3 ദിവസം വരെ നിക്ഷേപിച്ചാൽ 8.05 ശതമാനം പലിശ നേടാം.
- ആക്സിസ് ബാങ്ക്: 15 മാസം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിൽ 7.05 ശതമാനം പലിശ നൽകും.
- സിറ്റി യൂണിയൻ ബാങ്ക്: 365 ദിവസത്തെ കാലാവധിയിൽ 7.25 ശതമാനം പലിശ നേടാം.
- ഡിബിഎസ് ബാങ്ക്: 376 ദിവസം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള എഫ്.ഡിയ്ക്ക് 7.15 ശതമാനം പലിശ ഉറപ്പാണ്.
- ഡിസിബി ബാങ്ക്: 15 മാസം മുതൽ 16 മാസത്തിൽ താഴെ വരെയുള്ള എഫ്.ഡിയ്ക്ക് 7.75 ശതമാനം പലിശ നേടാം.
- ഫെഡറൽ ബാങ്ക്: 444 ദിവസം നിക്ഷേപിച്ചാൽ 7.15 ശതമാനം പലിശ ഉറപ്പാണ്.
- എച്ച്ഡിഎഫ്സി ബാങ്ക്: 15 മാസം മുതൽ 21 മാസത്തിൽ താഴെ വരെയുള്ള കാലാവധിയിൽ നിക്ഷേപിച്ചാൽ 7.05 ശതമാനം പലിശ ലഭിക്കും.
- ഐസിഐസിഐ ബാങ്ക് : 18 മാസം മുതൽ 2 വർഷം വരെ നിക്ഷേപിച്ചാൽ ലഭിക്കുന്നത് 7.05 ശതമാനം പലിശയാണ്.
- ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്: 400 ദിവസം മുതൽ 500 ദിവസം വരെയുള്ള കാലാവധിയിൽ 7.25 ശതമാനം പലിശ നേടാം.
- ഇൻഡസ്ഇൻഡ് ബാങ്ക്: 15 മാസം മുതൽ 16 മാസം വരെയുള്ള കാലാവധിയിൽ നിക്ഷേപിച്ചാൽ 7.75 ശതമാനം പലിശ ഉറപ്പാണ്.
- കൊട്ടക് മഹീന്ദ്ര ബാങ്ക്: 391 ദിവസം മുതൽ 23 മാസം വരെ നിക്ഷേപിച്ചാൽ 7.10 ശതമാനം പലിശ നേടാം.
- സൗത്ത് ഇന്ത്യൻ ബാങ്ക്: 1 വർഷവും 7 ദിവസവും വരെയുള്ള കാലാവധിയിൽ നിക്ഷേപിച്ചാൽ 7.15 ശതമാനം പലിശ നേടാം.
പൊതുമേഖലാ ബാങ്കുകളുടെ എഫ്ഡി നിരക്കുകൾ
പൊതുമേഖലാ ബാങ്കുകൾ താരതമ്യേന കുറഞ്ഞ പലിശ നൽകുന്നു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 3333 ദിവസത്തെ എഫ്‌ഡിക്ക് 7.50 ശതമാനം പലിശ നൽകുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയും കാനറ ബാങ്കും യഥാക്രമം 366 ദിവസത്തെയും 444 ദിവസത്തെയും കാലാവധിയിൽ പ്രതിവർഷം 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
പൊതുമേഖലാ ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളുടെ അവയുടെ പലിശ നിരക്കും പരിശോധിക്കാം;
- ബാങ്ക് ഓഫ് ബറോഡ: 444 ദിവസത്തെ പ്രത്യേക എഫ്.ഡിയിൽ 7.10 ശതമാനം പലിശ ലഭിക്കും.
- ബാങ്ക് ഓഫ് ഇന്ത്യ: 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിയിൽ 7.05 ശതമാനം പലിശ ഉറപ്പാക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications