സമ്പാദ്യ ശീലം പോലെ തന്നെ ആരോഗ്യവും വളരെ സുപ്രധാനമായ ഘടകമാണ്. ഏതൊരു വ്യക്തിയും ഏറ്റവും കൂടുതൽ ചിലവഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയാണ്. നിലവിൽ മരുന്നുകൾക്കും ചികിത്സകൾക്കും ചിലവേറുന്നതിനാൽ ആളുകൾക്ക് താങ്ങാനാവുന്നില്ല. അത്തരം സാഹചര്യത്തിൽ ഒരു ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത് നല്ലതല്ലേ..?
എസ്‌ബിഐ കാർഡും അപ്പോളോ ഫാർമസി നടത്തുന്ന അപ്പോളോ ഹെൽത്ത്‌കോയും ഒരുമിക്കുന്ന കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് അപ്പോളോ എസ്‌ബിഐ കാർഡ് സെലക്ട് കാർഡ്. ഈ പ്രീമിയം ക്രെഡിറ്റ് കാർഡ് ആരോഗ്യ സംരക്ഷണ സമ്പാദ്യങ്ങളുടെയും സാമ്പത്തിക റിവാർഡുകളുടെയും നേട്ടങ്ങൾ ഉറപ്പാക്കുന്നു. നിങ്ങൾ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ചിലവഴിക്കുന്ന ഓരോ രൂപയ്ക്കും ആനുകൂല്യങ്ങൾ ലഭിക്കും എന്നതാണ് ഈ കാർഡിൻ്റെ ഏറ്റവും വലിയ പ്രത്യേകതയും.
എന്താണ് അപ്പോളോ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് സെലക്ട് ?
അപ്പോളോ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് സെലക്ട് എന്നത് എസ്‌ബിഐ കാർഡുമായി സഹകരിച്ച് അപ്പോളോ 24|7 ആരംഭിച്ച ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ്. ആരോഗ്യ സംരക്ഷണം, ക്ഷേമ ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഭക്ഷണം, വിനോദം, യാത്ര തുടങ്ങിയ മറ്റു ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
എവിടെ അപേക്ഷിക്കാം?
അപ്പോളോ 24|7 ആപ്പിൽ ഡിജിറ്റലായി ഈ കാർഡിനായി ഉപഭോക്താക്കൾക്ക് അപേക്ഷിക്കാൻ സാധിക്കും. അല്ലെങ്കിൽ എസ്‌ബിഐ കാർഡ് വെബ്‌സൈറ്റ് സന്ദർശിച്ച് എസ്‌ബിഐ കാർഡ് എസ്പ്രിന്റ് വഴി അപേക്ഷിക്കാനും കഴിയും. തിരഞ്ഞെടുത്ത അപ്പോളോ ഫാർമസി സ്റ്റോറുകളിലും ഉപഭോക്താക്കൾക്ക് കാർഡിന് അപേക്ഷിക്കാം.

കാർഡിന്റെ സവിശേഷതകൾ
അപ്പോളോ എസ്‌ബിഐ കാർഡ് സെലക്ട് കാർഡ് മരുന്നുകൾ വാങ്ങുമ്പോൾ നിരവധി നേട്ടങ്ങൾ നൽകുന്നുണ്ട്. അതായത് ഈ കാർഡ് ഉടമകൾക്ക് അപ്പോളോ 24|7 ആപ്പിലൂടെയും അപ്പോളോ ഫാർമസി സ്റ്റോറുകളിലൂടെയും ഫാർമസി ഉൽപ്പന്നങ്ങൾ, ആരോഗ്യ പരിശോധന പാക്കേജുകൾ, രക്തപരിശോധനകൾ തുടങ്ങിയ ഇടപാടുകളിൽ വമ്പൻ ഓഫറുകളും റിവാർഡ് പോയിൻ്റുകളും ഉറപ്പാക്കാം.
കാർഡ് ഉടമകൾക്ക് റിവാർഡ് പോയിന്റുകളായി ചിലവഴിച്ചതിൽ നിന്നും 10 ശതമാനം തിരികെ ലഭിക്കും. കൂടാതെ 15 ശതമാനം വരെ ഹെൽത്ത് ക്രെഡിറ്റുകളായി തിരികെ ലഭിക്കും. ഇത് മൊത്തത്തിൽ ഈ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 25% വരെ മൂല്യം തിരികെ നൽകും. റിവാർഡ് പോയിന്റുകൾ ഹെൽത്ത് ക്രെഡിറ്റുകളായി മാറ്റാൻ സാധിക്കും. അവ അപ്പോളോ 24|7 ആപ്പ്, അപ്പോളോ ഫാർമസി സ്റ്റോറുകളിലും റിഡീം ചെയ്യാവുന്നതാണ്.
- അപ്പോളോ എസ്‌ബിഐ കാർഡ് സെലക്ട് കാർഡ് ഉപഭോക്താക്കൾക്ക് വെൽകം ആനുകൂല്യങ്ങളായി 1,500 രൂപയുടെ ഇ-ഗിഫ്റ്റ് വൗച്ചർ ലഭിക്കും. ഇത് അപ്പോളോ 24 | 7 ആപ്പിലും അപ്പോളോ ഫാർമസി സ്റ്റോറുകളിലും റിഡീം ചെയ്യാം.
- അപ്പോളോ പ്ലാറ്റ്‌ഫോമുകളിലെ ഡോക്ടർ കൺസൾട്ടേഷനുകൾ, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, ഫാർമസി ഓർഡറുകൾ തുടങ്ങിയ സേവനങ്ങൾക്കുള്ള മുൻഗണനാ ആക്‌സസും പ്രത്യേക കിഴിവുകളും ഉറപ്പാക്കാം.
- അപ്പോളോ എസ്‌ബിഐ കാർഡ് സെലക്ട് കാർഡ് ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളമുള്ള ജിമ്മുകൾ, ഫിറ്റ്‌നസ് ക്ലാസുകൾ, വെൽനസ് പ്രോഗ്രാമുകൾ എന്നിവിടങ്ങളിൽ ഒരു വർഷത്തെ FITPASS PRO അംഗത്വം സൗജന്യമായി ലഭിക്കും. ഇത് ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും വലിയ നേട്ടം നൽകുന്നു.
ആരോഗ്യ മേഖലയിൽ ഒരു ക്രെഡിറ്റ് കാർഡ് എന്നത് വളരെ ഉപകാരപ്രദമാണ്. സാമ്പത്തിക സുരക്ഷക്കൊപ്പം ആരോഗ്യ സുരക്ഷക്കും ക്രെഡിറ്റ് കാർഡ് ഉപയോഗങ്ങൾ ഗുണം ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
