ആര്‍ബിഐയുടെ റിപ്പോ നിരക്ക് വര്‍ധനവിന് പിന്നാലെ മാസങ്ങളായി ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 9 ശതമാനത്തിന് മുകളിലും റെഗുലര്‍ നിക്ഷേപകര്‍ക്ക് 9 ശതമാനം വരെയും പലിശ നിരക്ക് ഇന്ന് ലഭിക്കുന്നുണ്ട്. ബാങ്കില്‍ മികച്ച പലിശ ലഭിക്കുമെന്നതിനാല്‍ നിക്ഷേപിക്കും മുന്‍പ് സുരക്ഷിതത്വം പരിഗണിക്കണം.
അധ്വാനിച്ച പണം ഏറ്റവും സുരക്ഷിതമാക്കാന്‍ 5 ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നതാണ് ഉചിതം. ബാങ്കില്‍ നിക്ഷേപിക്കുന്ന 5 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷയുള്ളതിനാലാണിത്. നിക്ഷേപിച്ച തുകയും പലിശയും അടക്കം 5 ലക്ഷം രൂപ വരെയാണ് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇൻഷൂറൻസ് ലഭിക്കുന്നത്.
സ്ഥിര നിക്ഷേപം തുടങ്ങും മുന്‍പ് പലിശ കണക്കാക്കി സ്ഥിര നിക്ഷേപമിടുന്നതാണ അനുയോജ്യം. മുതിര്‍ന്ന പൗരന്മാര്ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്കുന്ന സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഈ രീതിയില്‍ സുരക്ഷിതമായി എങ്ങനെ നിക്ഷേിപിക്കുമെന്ന് നോക്കാം.

9.60% പലിശ നിരക്ക്
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 5 വര്‍ഷ കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 9.6 ശതമാനം പലിശ നല്കുന്നു. ഈ കാലയളവിലേക്ക് ഉയര്‍ന്ന പലിശ നല്കുന്ന മറ്റൊരു ബാങ്കില്ല. ബാങ്കില്‍ 5 വര്‍ഷ കാലത്തേക്ക് 3 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 4.82 ലക്ഷം രൂപ ലഭിക്കും. നിക്ഷേപിച്ച തുകയും പലിശയും അടക്കം 5 ലക്ഷത്തിന് താഴെ വരുന്നതിനാല്‍ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷ ലഭിക്കും.
എഫ്ഡി കാല്‍ക്കുലേറ്റര്‍
50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ 5 വര്‍ഷ കാലയളവില്‍ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. 9.60 ശതമാനം പലിശ ലഭിക്കുമ്പോള്‍ 50,000 രൂപ നിക്ഷേപിച്ചാല്‍ 80,347 രൂപ നേടാനാകും. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷം കൊണ്ട് 1.60 ലക്ഷം നേടാം.
2 ലക്ഷം രൂപ 9.60 ശതമാനം പലിശ നിരക്കിൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 3.2 ലക്ഷമായി വളരും. 3 ലക്ഷം രൂപ ഇതേ കാലയളവിൽ 4.82 ലക്ഷമായി വളരും. 4 ലക്ഷത്തിന് 9.60 ശതമാനം പലിശയില്‍ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 4.82 ലക്ഷം രൂപ കാലാവധിയില്‍ നേടാം. 5 ലക്ഷം രൂപയുടെ നിക്ഷേപം 8 ലക്ഷം രൂപയായും 10 ലക്ഷത്തിന്റെ നിക്ഷേപം 16 ലക്ഷമായും മാറും.
പലിശ നിരക്ക്
* 1 വര്‍ഷം- 6.85 ശതമാനം.
* 2 വര്‍ഷം- 8.50 ശതമാനം.
* 999 ദിവസം- 9 ശതമാനം
* 3 വര്‍ഷം- 7.25 ശതമാനം.
* 4 വര്‍ഷം- 6.75 ശതമാനം
* 5 വര്‍ഷം- 9.1 ശതമാനം
* 6 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ- 7.25 ശതമാനം
നിക്ഷേപങ്ങൾക്കെല്ലാം മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനത്തിന്റെ അധിക നിരക്ക് ലഭിക്കും. 5 വർഷ കാലയളവ് കൂടാതെ 2 വർഷത്തേക്കും 999 ദിവസത്തേക്കും മുതിർന്ന പൗരന്മാർക്ക് 9 ശതമാനത്തിന് മുകളിൽ പലിശ ലഭിക്കും. 999 ദിവസത്തേക്ക് 9.50 ശതമാനവും 2 വർഷത്തേക്ക് 9 ശതമാനവുമാണ് പലിശ നിരക്ക്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications