0 വയസ് പ്രായമുള്ള പലരുടെയും ഇഷ്ട നിക്ഷേപം സ്ഥിര നിക്ഷേപമാണ്. ബാങ്കിൽ നിക്ഷേപിക്കുന്നത് വഴി നിക്ഷേപത്തിന് ലഭിക്കുന്ന സുരക്ഷിതത്വമാണ് മുതിർന്ന പൗരന്മാരെ സ്ഥിര നിക്ഷേപത്തിലേക്ക് ആകർഷിക്കുന്നത്. ഇന്നത്തെ കാലത്ത് മികച്ച പലിശ നിരക്ക് കൂടി ലഭിക്കുന്നതിനാൽ സ്ഥിര നിക്ഷേപമിടുന്നത് മികച്ച ഓപ്ഷനാണ്.
മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനമാണ് ലഭിക്കുന്ന ഏറ്റവും ഉയർന്ന പലിശ. മികച്ച പലിശ ലഭിക്കുന്നതിനോടൊപ്പം മുതിർന്ന പൗരന്മാർക്ക് മാത്രമായി സ്ഥിര നിക്ഷേപ പലിശയ്ക്ക് മുകളിൽ നികുതി ഇളവ് ലഭിക്കുന്നുണ്ട്. ഇത് വിശദമായി നോക്കാം.

സെക്ഷൻ 80ടിടിബി
മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപ പലിശയ്ക്ക് മുകളിൽ നികുതി ഇളവ് നൽകുന്നത് 1961ലെ ആദായ നികുതി നിയമം സെക്ഷൻ 80ടിടിബി പ്രകാരമാണ്. 2019 ലെ ഫിനാന്‍സ് ആക്ടിലാണ് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ടിടിബി അവതരിപ്പിക്കുന്നത്. ഈ സെക്ഷന്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് വിവിധ നികുതി ഇളവുകളായി നേട്ടം ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്ക്ക് സ്ഥിര നിക്ഷേപത്തിന് 50,000 രൂപ വരെ നികുതി ഇളവ് ലഭിക്കും. 60 വയസ് കഴിഞ്ഞ നിക്ഷേപകര്‍ക്കുള്ള 50,000 രൂപ വരെയുള്ള പലിശ വരുമാനത്തിനാണ് സെക്ഷന്‍ 80ടിടിബി പ്രകാരം ഇളവ് ലഭിക്കുക.
നിക്ഷേപം എവിടെ എന്നത് പ്രധാനം
സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം, സേവിംഗ്സ് അക്കൗണ്ട് എന്നിവയില്‍ നിന്നുള്ള പലിശ വരുമാനത്തിനാണ് 80ടിടിബി പ്രകാരമുള്ള ഇളവ് ഉപയോഗിക്കാൻ സാധിക്കുക. ബാങ്കിംഗ് സ്ഥാപനത്തിലെ നിക്ഷേപങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത സഹകരണ സൊസൈറ്റികളിലെ നിക്ഷേപത്തിനും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലെ പലിശ വരുമാനത്തിനുമാണ് നികുതി ഇളവ് ഉപയോഗിക്കാന്‍ സാധിക്കുക.
എങ്ങനെ ഉപയോഗപ്പെടുത്താം
മുതിര്‍ന്ന പൗരന്മാര്ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സെക്ഷൻ 80ടിടിബി പ്രകാരമുള്ള നികുതി ഇളവുകള്‍ ഉപയോഗിക്കാം. ഇന്‍കം ഫ്രം അദര്‍ സോഴ്സ് എന്ന തലക്കെട്ടിലാണ് പലിശ വരുമാനം വരുന്നത്. ഈ വരുമാനത്തിന് നികുതി ഇളവ് ക്ലെയിം ചെയ്യാൻ സാധിക്കും.
സേവിംഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവർത്തന നിക്ഷേപം എന്നിവയ്ക്ക് പുറമെ പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നാഷണൽ സേവിംഗ്സ് സർട്ടിഫക്കറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീം മുതലായവയിലെ പലിശയിൽ നിന്നും ഇളവ് നേടാം. എന്നാൽ കമ്പനി സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ പോലുള്ളവയ്ക്ക് അര്‍ഹത ഉണ്ടായിരിക്കില്ല.
ഇളവ് ലഭിക്കാനുള്ള യോഗ്യതകൾ
* വ്യക്തിക്ക് 60 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.
* ഇളവ് ആഗ്രഹിക്കുന്ന വ്യക്തിയുടെ നിക്ഷേപം ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ സഹകരണ സംഘങ്ങളിലോ ആയിരിക്കണം.
* ഈ മൂന്ന് ധനകാര്യ സ്ഥാപനങ്ങളിലെ മേൽ പറഞ്ഞ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം പലിശ രൂപത്തിലായിരിക്കണം.
* വ്യക്തിയുടെ മൊത്തം വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല, കിഴിവ് തുക 50,000 രൂപയിൽ കവിയാൻ പാടില്ല
9.50% പലിശ
മുതിർന്ന പൗരന്മാർക്ക് ഏറ്റവും മികച്ച പലിശ നൽകുന്നത് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കാണ്. ജൂണ്‍ 14 നാണ് യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുയര്‍ത്തിയത്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 4.50 ശതാനം മുതല്‍ 9 ശതമാനം പലിശ ലഭിക്കും. 1001 ദിവസത്തേക്കാണ് 9 ശതമാനം പലിശ ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്ക്ക് 9.50 ശതമാനം പലിശ നേടാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
