സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർന്ന് നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പണപ്പെരുപ്പം കുറയുകയും കഴിഞ്ഞ തവണ റിപ്പോ നിരക്ക് വർധനവ് ആർബിഐ മാറ്റമില്ലാതെ തുടരുകയും ചെയ്ത സാഹചര്യത്തിൽ പലിശ നിരക്ക് കുറയാനുള്ള സാധ്യത സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജൂൺ 6 മുതൽ 9 വരെ നടക്കുന്ന ആർബിഐ പണനയ അവലോകന യോഗ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്.
നിലവിൽ ഉയർന്ന പലിശ ലഭിക്കുന്ന സാഹചര്യത്തിൽ സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണിത്. സ്ഥിര നിക്ഷേപമിടുമ്പോൾ അൽപം ശ്രദ്ധിച്ചാൽ പലിശ വരുമാനം പരമാവധി നേടാനും നികുതി ഉൾപ്പടെയുള്ള നഷ്ടങ്ങളും ഒഴിവാക്കാനാകും. ഇതിനുള്ള വഴികളാണ് വിശദമാക്കുന്നത്.
കോമ്പൗണ്ടിംഗ് ഇടവേള
വ്യത്യസ്ത തരത്തിലാണ് പല നിക്ഷേപ പദ്ധതികൾക്കും പലിശ കണക്കാക്കുന്നത്. കോമ്പൗണ്ടിംഗ് ഇടവേള ഉയർന്ന പലിശ ലഭിക്കാൻ സഹായിക്കും. ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് ഓരോ ത്രൈമാസത്തിലുമാണ് പലിശ കോമ്പൗണ്ടിംഗ് ചെയ്യുന്നത്. അതേസമയം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പോലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ വർഷത്തിലാണ് പലിശ കോമ്പൗണ്ടിംഗ് ചെയ്യുന്നത്. ഇത് പലിശ വരുമാനം കുറയ്ക്കും.

ഉദാഹരണമായി 6 ശതമാനം പലിശ നിരക്കിൽ 1 ലക്ഷം രൂയുടെ സ്ഥിര നിക്ഷേപം പ്രതിവർഷം കോമ്പൗണ്ടിംഗ് ചെയ്യുമ്പോൾ വർഷാവസാനം പലിശയായി 6,000 രൂപയാണ് ലഭിക്കുക. 1 ലക്ഷം രൂപയുടെ 6 ശതമാനം പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപം ത്രൈമാസത്തിൽ കോമ്പൗണ്ടിംഗ് ചെയ്യുമ്പോൾ വർഷവസാനം പലിശയായി 6,136 രൂപ ലഭിക്കും. അതിനാൽ ത്രൈമാസത്തിൽ പലിശ കണക്കാക്കുന്ന പദ്ധതികൾ നോക്കാം.
ഓൺലൈൻ നിക്ഷേപം
ചില ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഓൺലൈൻ വഴിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്തിരുന്നു. അത്തരം നിക്ഷേപ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ ഉയർന്ന പലിശ നിരക്ക് നേടാൻ സാധിക്കും.
15ജി/ 15എച്ച് ഫോം
ആദായ നികുതി അടയ്ക്കാൻ ബാധ്യതയില്ലാത്തവരാണെങ്കിൽ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനത്തെ നികുതിയിൽ നിന്ന് സംരക്ഷിക്കാനാകും. പലിശ വരുമാനത്തിൽ നിന്ന് സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കുന്നത് ഒഴിവാക്കാം.
പലിശ 40,000 രൂപയ്ക്ക് താഴെയാണെങ്കിൽ റെഗുലർ നിക്ഷേപകരിൽ നിന്നും 50,000 രൂപയ്ക്ക് മുകളിലാണെങ്കിൽ മുതിർന്ന പൗരന്മാരിൽ നിന്നും സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. റെഗുലർ നിക്ഷേപകർ ഫോം 15ജിയും മുതിർന്ന പൗരന്മാർ ഫോം 15എച്ചും സമർപ്പിച്ചാൽ ടിഡിഎസ് ഒഴിവാക്കാം. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഫോം സമർപ്പിക്കുന്നതാണ് ഉചിതം.
കമ്പനി സ്ഥിര നിക്ഷേപങ്ങൾ
ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർന്നതാണ്. AAA റേറ്റിംഗുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥിര നിക്ഷേപങ്ങൾ 8.36 ശതമാനം വരെ ഉയർന്ന പലിശ നിരക്കുകൾ നൽകുന്നുണ്ട്. അധിക പലിശ ആവശ്യമുള്ളവർ ഇത്തരം നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ഇവിടെ നിക്ഷേപിക്കുന്ന കമ്പനിയുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
ദീർഘകാല നിക്ഷേപം തിരഞ്ഞെടുക്കുക
നിലവിലെ സാഹചര്യത്തിൽ പലിശ നിരക്ക് ഏറ്റവും ഉയർന്ന നിലയിലാണ്. ഇനി സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറയുമെന്നാണ് മിക്ക വിശകലന വിദഗ്ധരും പ്രതീക്ഷിക്കുന്നത്. അതിനാൽ കാലാവധി കൂയി സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യമാവുക. ഇത് മികച്ച പലിശ നിരക്കിൽ കൂടുതൽ കാലം നിക്ഷേപിക്കാനും മികച്ച വരുമാനം ലഭിക്കാനും ഇടയാക്കുന്നു.
സുരക്ഷിതത്വം
മറ്റെല്ലാത്തിനും പുറവെ പണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണം. നിക്ഷേപിക്കുന്ന തുകയ്ക്ക് സുരക്ഷിതത്വം നൽകാൻ സാധിക്കുന്ന ബാങ്കുകളിൽ പണം നിക്ഷേപിക്കാൻ ശ്രമിക്കുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications