ബാങ്ക് നിക്ഷേപങ്ങളിൽ സുരക്ഷിതമായ നിക്ഷേപിക്കാൻ പലരും പൊതുമേഖലാ ബാങ്കുകളെയാണ്. സർക്കാർ നിയന്ത്രണത്തിലുള്ളവ എന്നത് തന്നെയാണ് ഇതിനുള്ള കാരണം. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ പലിശ നിരക്ക് പരിഗണിക്കുമ്പോൾ മറ്റു സ്വകാര്യ, സ്മോൾ ഫിനാൻസ് ബാങ്കുകളേക്കാൾ കുറഞ്ഞ നിരക്കാണ് പൊതുവേ ദേശസാത്കൃത ബാങ്കുകളിൽ നൽകാറുള്ളത്. ഇതിന് മാറ്റം വരുത്തി, പണപ്പെരുപ്പം മറികടക്കുന്ന തരത്തിലേക്ക് പൊതുമേഖലാ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ന്നിട്ടുണ്ട്.
റിപ്പോ നിരക്കിനെ തുടർന്ന് ബാങ്കുകൾ പലിശ നിരക്കുയർത്താൻ തുടങ്ങിയതോടെയാണ് നിക്ഷേപ പലിശ ആകർഷകമാകാൻ തുടങ്ങിയത്. മിക്ക ബാങ്കുകളുടെ ഹ്രസ്വകാലത്തേക്ക് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ ആരംഭിച്ച് ഇതിനാണ് ഉയർന്ന പലിശ നൽകുന്നത്. ഇത്തരത്തിൽ പൊതുമേഖലാ ബാങ്കുകളുടെ കൂട്ടത്തിൽ ഏറ്റവും ഉയർന്ന പലിശ നൽകുന്ന ബാങ്കുകളിലൊന്ന് പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കാണ്. ബാങ്കിന്റെ പലിശ നിരക്കുകൾ വിശദമായി നോക്കാം.
പഞ്ചാബ് സിന്ദ് ബാങ്ക്
പണപ്പെരുപ്പത്തേക്കാള്‍ ഉയര്‍ന്ന പലിശയാണ് പൊതുമേഖലാ ബാങ്കായ പഞ്ചാബ് സിന്ദ് ബാങ്ക് നല്‍കുന്നത്. നിക്ഷേപകര്‍ക്ക് 8.85 ശതമാനം വരെ പലിശ ലഭിക്കും. 222 ദിവസത്തെ പിഎസ്ബി ഉത്കൃഷ് സ്ഥിര നിക്ഷേപത്തിന് സാധരണ നിക്ഷേപകര്‍ക്ക് 8 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം പലിശയും ലഭിക്കും. സീനിയര്‍ സിറ്റിസണ്‍സിനാണ് 8.85 ശതമാനം പലിശ ലഭിക്കുന്നത്.
പഞ്ചാബ് സിന്ദ് ബാങ്കിന്റെ മറ്റൊരു നിക്ഷേപമായ 300 ദിവസത്തെ പിഎസ്ബി ഫാബുലസ് സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8.35 ശതമാനം പലിശയും ലഭിക്കും.
പഞ്ചാബ് സിന്ദ് ബാങ്കിലെ മറ്റൊരു പ്രത്യേക സ്ഥിര നിക്ഷേപമാണ് 601 ദിവസത്തെ പിഎസ്ബി ഫാബുലന്‍സ് പ്ലസ് നിക്ഷേപം. സാധാരണ നിക്ഷേപകര്‍ക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനം പലിശയും ലഭിക്കും. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.85 ശതമാനം പലിശയാണ് ലഭിക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക്
8 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നൊരു ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കാണ്. 666 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ബാങ്ക് 7.75 ശതമാനം പലിശ നൽകും. സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05 ശതമാനം പലിശ ലഭിക്കും.
നോൺ കോളബിൽ സ്ഥിര നിക്ഷേമായ ഉത്തം സ്ഥിര നിക്ഷേപ പദ്ധതിയിൽ 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം പലിശയും 80 വയസിന് മുകളിലുള്ളവർക്ക് 8.10 ശതമാനം പലിശയും നൽകും.
എസ്ബിഐ
എസ്ബിഐയില്‍ പലിശ നിരക്ക് 8 ശതമാനത്തിലേക്ക് എത്തിയിട്ടില്ല. നിക്ഷേപകർക്ക് ലഭിക്കുന്ന പരമാവധി പലിശ 7.60 ശതമാനമാണ്. 400 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപമായ അമൃത് കലാഷ് പദ്ധതിക്ക് മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകർക്ക് 7.10 ശതമാനമാണ് പലിശ.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 വർഷം മുതൽ 10 വർഷ കാലയളവിലേക്ക് 7.50 ശതമാനം ലഭിക്കും. സാധരാണ നിക്ഷേപകർക്ക് 6.50 ശതമാനമാണ് ഇക്കാലയളവിലെ പലിശ. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications