റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജൂണിൽ അവസാനിച്ച പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ തന്നെ തുടരാനാണ് തീരുമാനം. ഇത് ഭവന വായ്പ അടയ്ക്കുന്നവർക്കുംഭവന വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവർക്കും ആശ്വാസം നൽകുന്ന വാർത്തയാണ്. 2022 മേയ് മുതൽ 2023 ഫെബ്രുവരി വരെ 10 മാസങ്ങളിലായി 2.50 ശതമാനം റിപ്പോ നിരക്ക് വർധനവ് വന്നപ്പോൾ ഭവന വായ്പയെടുത്തവർക്ക് വലിയ തോതിൽ അധിക ബാധ്യത വന്നു.
റിപ്പോ നിരക്കിൽ മാറ്റം വരുത്താത്ത ആർബിഐ നടപടി ഭാവിയില്‍ പലിശ നിരക്ക് കുറയ്ക്കും എന്നാണ് സൂചിപ്പിക്കുന്നത്. ഇത് പലിശ നിരക്കിനെയും കുറയ്ക്കും. അതേസമയം, പുതിയൊരു വായ്പയെ സമീപിക്കുന്നവര്‍ക്ക് ഫിക്‌സഡ് നിരക്കിലുള്ള വായ്പ വേണോ, ഫ്‌ളോട്ടിംഗ് നിരക്കിലുള്ള വായ്പ വേണോ എന്ന സംശയം കൂടുന്ന സമയവുമാണിത്.
ഫ്‌ളോട്ടിംഗ് റേറ്റ് ഭവന വായ്പയിലെ ബാധ്യത
റിപ്പോ നിരക്ക് വർധനവിന് മുൻപ് 7 ശതമാനം പലിശ നിരക്കിൽ 20 വർഷത്തേക്ക് 40 ലക്ഷം രൂപയുടെ ഭവന വായ്പ എടുത്ത വ്യക്തിക്ക് 2.5 ശതമാനത്തിന്റെ പലിശ നിരക്ക് വർധനവ് ആകെ അടയ്ക്കേണ്ട പലിശയിൽ 44 ശതമാനത്തിന്റെ വർധനവാണ് വരുത്തിയത്. മൊത്തം പലിശ 34.43 ലക്ഷത്തിൽ നിന്ന് 49.48 ലക്ഷം രൂപയായി ഉയർന്നു. കാലാവധി ഉയർത്താതെ ഉയർന്ന ഇഎംഐ അടച്ചവർക്കുള്ള അധിക ബാധ്യതയാണിത്.

വായ്പ കാലാവധി 20 വർഷത്തിൽ നിന്ന് 30 വർഷമായി 10 വർഷം വർധിപ്പിച്ചിച്ചാൽ മൊത്തം പലിശ 34.42 രൂപയിൽ നിന്ന് 81.08 ലക്ഷം രൂപയായി ഉയരും. ഇത് ആകെ 133 ശതമാനത്തിന്റെ വർധനവാണ്.
ഫിക്സഡ് നിരക്കോ ഫ്‌ളോട്ടിംഗ് നിരക്കോ
ബാങ്കുകളുടെ ഭവന വായ്പ പലിശ നിരക്ക് നിലവിൽ 8.70 ശതമാനത്തിനും 9.65 ശതമനത്തിനു ഇടയിലാണ്. ഫിക്‌സ്ഡ് റേറ്റ് സ്ഥിര നിക്ഷേപത്തിന് ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്ക് നല്‍കുന്നുണ്ട്. വരും മാസങ്ങളില്‍ ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുള്ളതിനാൽ നിലവിലുള്ള വായ്പക്കാര്‍ക്ക് ഫ്‌ളോട്ടിംഗ് നിരക്ക് വായ്പകളില്‍ തുടരുന്നതാണ് ഉചിതമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഫ്‌ലോട്ടിംഗ്-റേറ്റ് ലോണുകളെ അപേക്ഷിച്ച് ചില കിഴിവുകൾ ഫിക്‌സഡ്-റേറ്റ് വായ്പകളിൽ കാണാമെങ്കിലും ഭാവിയിലെ കുറഞ്ഞ പലിശയുടെ ഗുണം നേടാൻ ഫ്‌ളോട്ടിംഗ് റേറ്റിൽ തുടരുന്നതാണ് അനുയോജ്യം.
പുതിയ ഭവന വായ്പ തിരഞ്ഞെടുക്കുമ്പോൾ
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാല്‍ പുതിയ വായ്പ എടുക്കുന്നവർക്ക് കുറഞ്ഞ പലിശ നൽകുന്ന ഫിക്‌സഡ്-റേറ്റ് വായ്പകളാണോ അതോ ഫ്‌ളോട്ടിംഗ്-റേറ്റ് വായ്പകളാണോ തിരഞ്ഞെടുക്കേണ്ടത് എന്നത് സംബന്ധിച്ച് ആശയ കുഴപ്പമുണ്ടാകാം. ഫിക്‌സഡ്-റേറ്റ് ലോണുകള്‍ തിരഞ്ഞെടുത്താൽ കാലാവധിയോളം ഒരേ പലിശ നിരക്ക് ഉറപ്പ് നൽകുന്നു. പലിശ നിരക്ക് കൂടിയാലും കുറഞ്ഞാലും വായ്പ എടുക്കുന്ന സമയത്തെ പലിശയിൽ വായ്പ അടയ്ക്കാം.
മറുവശത്ത്, ഫ്‌ലോട്ടിംഗ്-റേറ്റ് വായ്പകൾ കൂടുതല്‍ ഫ്‌ലെക്‌സിബിലിറ്റി നൽകുന്നവയാണ്. എന്നാല്‍ പലിശ നിരക്കില്‍ വര്‍ധനവുണ്ടായാല്‍ വായ്പ ബാധ്യത ഉയരും. അതിനാൽ ഏത് വായ്പാ ഓപ്ഷൻ അനുയോജ്യമെന്ന് തീരുമാനിക്കുന്നതിന് മുൻപ് വായ്പയെടുക്കുന്നവർ സ്വന്തം സാമ്പത്തിക സ്ഥിതിയും ഭാവി പദ്ധതികളും പരിഗണിക്കണം.
ഭവന വായ്പ പലിശ നിരക്ക്
ഇന്ത്യന്‍ ബാങ്ക് 8.5% മുതല്‍ 9.10% വരെ പലിശ നല്‍കന്നു. എച്ച്ഡിഎഫ്‌സി ബാങ്കില്‍ 8.45% മുതല്‍ പലിശ ലഭിക്കും. ഉയര്‍ന്ന പലിശ 9.85% വരെയാണ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ 8.50% മുതല്‍ 9.75% വരെയാണ് ഭവന വായ്പ പലിശ നിരക്ക്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 8.6% മുതല്‍ 9.45% വരെ പലിശ നല്‍കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
