ഇ കൊമേഴ്സ് മേഖലയില്‍ വര്‍ധിച്ചു വരുന്ന തട്ടിപ്പുകള്‍ തടയിടാന്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഒരുങ്ങുന്നു. കൃത്യസമയത്ത് ഓര്‍ഡര്‍ ചെയ്ത ഉത്പ്പന്നം ഉപയോക്താവിന്റെ പക്കല്‍
ഇ കൊമേഴ്സ് മേഖലയില്‍ വര്‍ധിച്ചു വരുന്ന തട്ടിപ്പുകള്‍ തടയിടാന്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഒരുങ്ങുന്നു. കൃത്യസമയത്ത് ഓര്‍ഡര്‍ ചെയ്ത ഉത്പ്പന്നം ഉപയോക്താവിന്റെ പക്കല്‍ എത്തിക്കാതിരിക്കുന്നതുള്പ്പെടെയുള്ള വീഴ്ചകള്‍ക്കെതിരെ ഇനി നടപടികള്‍ ഉണ്ടായേക്കും. ഒപ്പം ചില പ്രത്യേക ഫ്ളാഷ് സെയിലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും.

പ്രത്യേക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫ്ളാഷ് സെയിലുകള്‍ക്കായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരമില്ലാതാക്കുന്ന അധിക ഡിസ്കൗണ്ട് വില്പന ഇതോടെ ഇല്ലാതാകും.
2020ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ( ഇ കൊമേഴ്സ്) റൂള്‍സിലുള്ള ഈ ഭേദഗതികള്‍ക്ക് മേല്‍ സര്‍ക്കാര്‍ ആഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരാഞ്ഞിരിക്കുകയാണ്. 15 ദിവസമാണ് സമയ പരിധി. നിര്‍ദേശങ്ങള്‍ 2021 ജൂലൈ 6 വരെ എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കാം.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ചീഫ് കംപ്ലെയിന്‍സ് ഓഫീസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയത്തിന്റെ ഭേദഗതികളില്‍ പറയുന്നു. പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications