മ്യൂച്വൽ ഫണ്ടിൽ പുതുതായി കടന്നു വരുന്നവർക്ക് നിക്ഷേപത്തിന്റെ രീതികളെ പറ്റി ചെറിയ പരിചയ കുറവുകൾ ഉണ്ടാകും, സ്ഥിര നിക്ഷേപത്തിന്റെയും ആവർത്തന നിക്ഷേപത്തിന്റെയും സുരക്ഷിതത്വത്തിൽ മാത്രം സമ്പാദിച്ചവർ മ്യൂച്വൽ ഫണ്ടിലെത്തുമ്പോൾ ചെറിയ റിസ്കുകളെടുക്കാൻ തയ്യാറാകും. വിപണിയെയും നിക്ഷേപത്തെയും പഠിച്ച് കൊണ്ടിരിക്കുന്ന തുടക്കകാർ ഇടത്തരം റിസ്കെടുക്കാൻ സാധിക്കുന്ന ഫണ്ടുകളിലാണ് ആദ്യ നിക്ഷേപങ്ങൾ നടത്തുക. വിപണി ഇടിയുന്ന ഘട്ടത്തിലെ നഷ്ടം കണ്ട് നിക്ഷേപം പിൻവലിച്ച് ഓടാതിരിക്കാനും ഇത് സഹായകമാകും.
ഇതിനൊപ്പമാണ് നിക്ഷേപ കാലാവധി. നല്ലൊരു തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവര്‍ ദീർഘകാലത്തേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. നിക്ഷേപം തിരഞ്ഞെടുക്കുന്നൊരാള്‍ ആദായം അടിസ്ഥാനമാക്കി മാത്രം ഫണ്ടുകള്‍ തിരഞ്ഞെടുക്കരുത്. സമ്പാദിക്കുന്ന തുക കൊണ്ടുള്ള ലക്ഷ്യം, എത്രകാലം നിക്ഷേപം നടത്താം, റിസ്‌കെടുക്കാനുള്ള ശേഷി എന്നിവ പരിശോധിക്കണം. ഇടത്തരം റിസ്‌കെടുക്കാന്‍ തയ്യാറായൊരാള്‍ക്ക് ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ ഫ്‌ളെക്‌സി കാപ് മ്യൂച്വല്‍ ഫണ്ട് പ്ലാനുകള്‍ തിരഞ്ഞെടുക്കാം.
ഫ്ളെക്സി കാപ് ഫണ്ട്
ലാർജ്കാപ്, സ്മോൾകാപ്, മിഡ്കാപ് എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലായിടത്തും എല്ലാ മേഖലകളിലും നി0ക്ഷേപിക്കാൻ സ്വാതന്ത്ര്യമുള്ളവയാണ് ഫ്ളെക്സി കാപ് ഫണ്ടുകൾ. വിപണിയുടെ സാഹചര്യം അനുസരിച്ച് ഫണ്ട് മാനേജര്‍മാര്‍ക്ക് നിക്ഷേപം എവിടെ ഉയർത്തണമെന്നുളള തീരുമാനങ്ങളെടുക്കാം എന്നതാണ് ഫ്ളെക്സി കാപ് ഫണ്ടുകളുടെ ഗുണം. വിപണിയുടെ എല്ലാ മേഖലകളിലും നിക്ഷേപമുള്ള ഫണ്ടുകളായിരിക്കും ഇവ. 5-7 വർഷ കാലത്തേക്ക് നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമായതാണ് ഈ സ്കീം.
കുട്ടിയുടെ വിദ്യാഭ്യാസം, വിരമിക്കല്‍ കാല ചെലവ് മുതലായവ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് മാത്രമാണ് ഫ്ളെക്സി കാപ് ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നത്.
പ്രധാന ഫണ്ടുകൾ
ഫ്ളെക്സി കാപ് ഫണ്ടിൽ മികച്ച പ്രകടനം നടത്തിയ ഫണ്ടുകളാണ് പരാഗ് പരീഖ് ഫ്‌ളെക്‌സി കാപ് ഫണ്ട്, യിടിഐ ഫ്‌ളെക്‌സി കാപ് ഫണ്ട്, പിജിഐഎം ഇന്ത്യ മള്‍ട്ടികാപ് പണ്ട്. ആദിത്യ ബിർള സണ്‍ലൈഫ് ഫ്‌ളെക്‌സി കാപ് ഫണ്ട്, എസ്ബിഐ ഫ്‌ളെക്‌സി കാപ് ഫണ്ട്, കനറ റൊബേക്കോ ഫ്‌ളെക്‌സി കാപ് ഫണ്ട് എന്നിവ.
ഇവയുടെ കാറ്റഗറി ആവറേജ് 16.36 ശതമാനമാണ്. 5 വര്‍ഷത്തേക്ക് 10,000 രൂപ എസ്‌ഐപി നടത്തുമ്പോൾ കാറ്റഗറി ആവറേജിന് മുകളിൽ പ്രകടനം നടത്തിയ ഫണ്ടുകളാണ ചുവടെ.
പരാഗ് പരീഖ് ഫ്‌ളെക്‌സി ക്യാപ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 10,000 രൂപയുടെ മാസ എസ്‌ഐപി 10.15 ലക്ഷം രൂപയായി വളർന്നു. 5 വര്‍ഷം കൊണ്ട് 4.15 ലക്ഷം രൂപ ലാഭം ലഭിച്ചു. 21.20 ശതമാനമാണ് ആദായ നിരക്ക്. സെപ്റ്റംബര്‍ 16നുള്ള നെറ്റ് അസറ്റ് വാല്യു 51.71 രൂപയാണ്. 25,996 കോടി രൂപയാണ് ഫണ്ടിന്റെ എഎംയു.
പിജിഐഎം ഇന്ത്യ ഫ്‌ളെക്‌സി കാപ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 5 വര്‍ഷത്തെ ആദായ നിരക്ക് 22.27 ശതമാനമാണ്. 10,000 രൂപയുടെ മാസ എസ്‌ഐപി 10.4 ലക്ഷമായി വളർന്ന് 4.4 ലക്ഷം രൂപ ലാഭം നൽകി. 5,081 കോടി രൂപയാണ് എഎംയു.
കാനറ റൊബേക്കോ ഫ്‌ളെക്‌സി കാപ് ഫണ്ടിൽല്‍ 17.95 ശതമാനം ആദായം ലഭിച്ചു.. എസ്‌ഐപി വഴിയുള്ള ലാഭം 3.37 ലക്ഷം രൂപ ലാഭം നേടി. അഞ്ച് വർഷത്തിന് ശേഷം 9.37 ലക്ഷം രൂപയാണ് നേടാനായത്. 8,340 കോടി രൂപയാണ് ഫണ്ടിന്റെ എഎംയു. 243.51 രൂപയാണ് നെറ്റ് അസറ്റ് വാല്യു. യുടിഐ ഫ്‌ളെക്‌സി കാപ് ഫണ്ടില്‍ 17.20 ശതമാനമാണ് അഞ്ച് വർഷത്തെ ആദായ നിരക്ക്.
എസ്ഐപി വഴിയുള്ള നിക്ഷേപം വളർന്ന് 5 വർഷത്തിന് ശേഷം 9.2 ലക്ഷം രൂപയാണ് ലഭിച്ചത്. ലാഭം 3.2 ലക്ഷം രൂപയാണ്. 26,503 രൂപയാണ് എഎംയു. 254.54 രൂപായണ് നെറ്റ് അസറ്റ് വാല്യു. ഇതേസമയം ഇതേ തുക സ്ഥിര നിക്ഷേപമിടുന്നൊരാൾക്ക് 7.18 ശതമനം പലിശ നിരക്കിൽ 5 വർഷത്തിന് ശേഷം 7.14 ലക്ഷം രൂപയാണ് ലഭിക്കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ



Click it and Unblock the Notifications