ഓഹരി വിപണിയിലെ വിശകലനങ്ങലുടെ തലവേദനകളില്ലാതെ നിക്ഷേപിക്കാനാണ് പലരും മ്യൂച്വൽ ഫണ്ടുകളെ തിരഞ്ഞെടുക്കുന്നത്. എന്നാൽ വിപണികളിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ലാർജ്കാപ്, മിഡ്കാപ്, സ്മോൾകാപ് എന്നിവയിൽ ഏത് ഫണ്ടിൽ നിക്ഷേപിക്കണമെന്ന ആശയകുഴപ്പം നിക്ഷേപകർക്കുണ്ടാകും. ലാർജ്കാപ് ഫണ്ടുകളുടെ സന്തുലനാവസ്ഥയും സ്മോൾ കാപ് ഫണ്ടുകളിലെ റിട്ടേണും പ്രതീക്ഷിക്കുകയാണെങ്കിൽ എല്ലാ മാർക്കറ്റ് ക്യാപിറ്റലൈസേഷനിലും ഉൾപ്പെടുന്ന ഫണ്ടുകളിൽ നിക്ഷേപിക്കണം. ഇതിന് ഫ്ലെക്സികാപ് ഫണ്ടുകളെ തിരഞ്ഞെടുക്കാം.
മൊത്തം ആസ്തിയുടെ 65 ശതമാനമെങ്കിലും ഇക്വിറ്റിയിൽ നിക്ഷേപിക്കുന്ന ഫ്ലെക്സികാപ് ഫണ്ടുകളിൽ ഫണ്ട് മാനേജർമാർക്ക് മാർക്കറ്റ് വീക്ഷണത്തിനും നിക്ഷേപ ലക്ഷ്യത്തിനും അനുസരിച്ച് പോർട്ട്ഫോളിയോയുടെ അസറ്റ് അലോക്കേഷൻ ക്രമീകരിക്കാൻ സാധിക്കും. ഉദാഹരണത്തിന് ലാർജ്കാപ് ഓഹരികൾ ഓവർ വാല്യുഡ് ആയി കാണുന്ന ഘട്ടത്തിൽ ഫണ്ട് മാനേജർക്ക് മിഡ്കാപ്, സ്മോൾകാപ് ഓഹരികളിലേക്ക് അലോക്കേഷൻ വർധിപ്പിക്കാൻ സാധിക്കും.
മികച്ച ഫണ്ട് മാനേജർക്ക് കീഴിലുള്ള ഫ്ലെക്സികാപ് ഫണ്ടുകൾ കഴിഞ്ഞ 5- 10 വർഷത്തിനിടെ മികച്ച റിട്ടേൺ നൽകിയിട്ടുണ്ട്. 22.04 ശതമാനം റിട്ടേൺ നൽകിയ ക്വാൻഡ് ഫ്ലെക്സികാപ് ഫണ്ട് ഡയറക്ട് പ്ലാൻ ആണ് കൂട്ടത്തിലെ മിടുക്കൻ. മികച്ച ഫണ്ടുകളും റിട്ടേണുകളും പരിശോധിക്കാം.

ക്വാൻഡ് ഫ്ലെക്സികാപ് ഫണ്ട് - ഡയറക്ട് പ്ലാൻ
10 വർഷത്തിനിടെ ക്വാൻഡ് ഫ്ലെക്സികാപ് ഫണ്ട് - ഡയറക്ട് പ്ലാൻ 22.04 ശതമാനം റിട്ടേൺ നൽകി. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി വഴി 10 വർഷത്തേക്ക് തുടർച്ചയായി നിക്ഷേപിച്ചൊരാൾക്ക് 38,43,318 രൂപയാണ് ലഭിച്ചത്. 12 ലക്ഷത്തിന്റെ നിക്ഷേപം ഇരട്ടിയിലധികമായി മാറി. നവംബർ 16 നുള്ള കണക്ക് പ്രകാരം 80.13 രൂപയാണ് ക്വാൻഡ് ഫ്ലെക്സികാപ് ഫണ്ട് - ഡയറക്ട് പ്ലാനിന്റെ നെറ്റ് അസറ്റ് വാല്യു.
പരാഗ് പരീഖ് ഫ്ലെക്സികാപ് ഫണ്ട്- ഡയറക്ട് പ്ലാൻ
10 വർഷത്തിനിടെ 19.61 ശതമാനം റിട്ടേണാണ് പരാഗ് പരീഖ് ഫ്ലെക്സികാപ് ഫണ്ട്- ഡയറക്ട് പ്ലാൻ നൽകിയത്. ഇതേ ഫണ്ടിൽ 10 വർഷം മുൻപ് ആരംഭിച്ച 10,000 രൂപയുടെ പ്രതിമാസ എസ്ഐപി ആരംഭിച്ചിരുന്നെങ്കിൽ നിക്ഷേപകന് ഇന്നത്തെ മൂല്യം 33,69,921രൂപയാകുമായിരുന്നു. വാല്യുറിസർച്ച് 5 സ്റ്റാർ റേറ്റിംഗ് നൽകിയ ഫണ്ടിന്റെ നവംബർ 16 നുള്ള നെറ്റ് അസറ്റ് വാല്യു 66.07 രൂപയാണ്.
ജെഎം ഫ്ലെക്സികാപ് ഫണ്ട്- ഡയറക്ട് പ്ലാൻ
മൂന്നാം സ്ഥാനത്തുള്ള ജെഎം ഫ്ലെക്സികാപ് ഫണ്ട്- ഡയറക്ട് പ്ലാനിന്റെ 10 വർഷത്തെ റിട്ടേൺ 18.51 ശതമാനമാണ്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 10 വർഷത്തേക്ക് നടത്തിയവർക്ക് 31,75,757 രൂപയാണ് ഇന്നത്തെ സമ്പാദ്യം. വാല്യു റിസർച്ച് 5 സ്റ്റാർ റേറ്റിംഗ് നൽകിയ ഫണ്ടിന് 78.79 രൂപയാണ് നവംബർ 16 നുള്ള നെറ്റ് അസറ്റ് വാല്യു.
ഫ്രാങ്ക്ളിൻ ഇന്ത്യ ഫ്ലെക്സികാപ് ഫണ്ട്- ഡയറക്ട് പ്ലാൻ
ഫ്രാങ്ക്ളിൻ ഇന്ത്യ ഫ്ലെക്സികാപ് ഫണ്ട്- ഡയറക്ട് പ്ലാൻ 10 വർഷത്തിനിടെ 15.22 ശതമാനം റിട്ടേൺ നൽകി. 10,000 രൂപയുടെ എസ്ഐപി ഇക്കാലയളവിനുള്ളിൽ 26,60,395 രൂപയായാണ് വളർന്നത്. ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു നവംബർ 16 നുള്ള കണക്ക് പ്രകാരം 1,202.17 രൂപയാണ്. വാല്യു റിസർച്ചിന്റെ 5 സ്റ്റാർ റേറ്റിംഗുള്ള ഫണ്ടാണിത്.
ആദിത്യ ബിർള സൺലൈഫ് ഫ്ലെക്സികാപ് ഫണ്ട്- ഡയറക്ട് പ്ലാൻ
10 വർഷത്തിനിടെ 15.57 ശതമാനം റിട്ടേണാണ് ആദിത്യ ബിർള സൺലൈഫ് ഫ്ലെക്സികാപ് ഫണ്ട്- ഡയറക്ട് പ്ലാൻ നൽകിയത്. 31,36,068 രൂപയാണ് 10 വർഷത്തെ 10,000 രൂപ പ്രതിമാസ എസ്ഐപിയുടെ ഇന്നത്തെ മൂല്യം. 1,446.62 രൂപയാണ് നവംബർ 16 നുള്ള നെറ്റ് അസറ്റ് വാല്യു. വാല്യു റിസർച്ച് 3 സ്റ്റാർ റേറ്റിംഗാണ് ഫണ്ടിന് നൽകിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
