ക്രെഡിറ്റ് കാർഡുകൾ ജീവിതശൈലിയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്ന ഓഫറുകളാണ് ഓരോ ക്രെഡിറ്റ് കാർഡും ഉറപ്പാക്കുന്നത്. കൈയിലുള്ള പണം ഉടൻ തന്നെ ചിലവഴിക്കാതെ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈൻ പേയ്‌മെന്റുകൾ എളുപ്പത്തിൽ നടത്താനാകും. ആക്സിസ് ബാങ്കും ഫ്ലിപ്കാർട്ടും വാഗ്ദാനം ചെയ്യുന്ന ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്.
ഫ്ലിപ്കാർട്ട് എന്നത് ഒരു ഓൺലൈൻ പർച്ചേസിംഗ് പ്ലാറ്റ്ഫോമാണ്. എന്നാൽ അതിലൂടെ പർച്ചേസ് ചെയ്യുമ്പോൾ കൂടുതൽ നേട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് സ്വന്തമാക്കാവുന്ന ഓപ്ഷനാണ് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്. ഈ കാർഡിനായി അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ യോഗ്യത, ആവശ്യമായ രേഖകൾ, കാർഡിന്റെ സവിശേഷതകൾ എന്നിവ മനസ്സിലാക്കണം.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ പ്രധാന സവിശേഷതകൾ
1. വെൽകം ആനുകൂല്യങ്ങൾ
- കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ നടത്തുന്ന ആദ്യ ഇടപാടിന് 500 രൂപയുടെ ഫ്ലിപ്കാർട്ട് വൗച്ചർ.
- പുതിയ ഉപയോക്താക്കൾക്ക് ആദ്യ സ്വിഗ്ഗി ഓർഡറിൽ 50% കിഴിവ് ഉറപ്പാക്കാം..
2. ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ
- ഫ്ലിപ്കാർട്ട്, ക്ലിയർട്രിപ്പ് എന്നിവയിൽ 5% ക്യാഷ്ബാക്ക് നേടാൻ സാധിക്കും.
- PVR, Swiggy, Uber തുടങ്ങിയവയിൽ നിന്നുള്ള പർച്ചേസുകൾക്ക് 4% ക്യാഷ്ബാക്ക്.
- മറ്റു ഇടപാടുകൾക്കെല്ലാം 1% പരിധിയില്ലാത്ത ക്യാഷ്ബാക്ക് ലഭിക്കും
3. ലോഞ്ച് ആക്സസ്
മുൻ പാദത്തിൽ 50,000 രൂപ ചെലവഴിച്ചാൽ ഒരു പാദത്തിൽ ഒരു സൗജന്യ ഡൊമസ്റ്റിക ലോഞ്ച് ആക്സസ് ഉറപ്പാക്കാം .
4. ഇന്ധന സർചാർജ് ഇളവ്
400 രൂപ മുതൽ 4,000 രൂപ വരെയുള്ള ഇന്ധന ഇടപാടുകൾക്ക് 1% ഇളവ് ലഭിക്കും.
5. ഭക്ഷണ ആനുകൂല്യങ്ങൾ
ആക്സിസ് ബാങ്ക് ഡൈനിംഗ് ഡിലൈറ്റുകൾ വഴി 10,000ലധികം പാർട്ട്നർഷിപ്പുള്ള റെസ്റ്റോറന്റുകളിൽ നിന്ന് 15% വരെ കിഴിവ് ലഭിക്കും. അതായത് പരമാവധി 500 രൂപ വരെ ലഭിക്കും.

6. ഇ.എം.ഐ കൺവേർഷൻ
2,500 രൂപക്ക് മുകളിലുള്ള ഇടപാടുകൾ ഫോൺ ബാങ്കിംഗ് വഴി ഇ.എം.ഐ രൂപത്തിലേക്ക് മാറ്റാൻ സാധിക്കും. അത് നിങ്ങളുടെ പണമിടപാട് എളുപ്പമാക്കും.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന് ആവശ്യമായ രേഖകൾ
ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിനായി വിവിധ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഈ രേഖകൾക്ക് അനുസരിച്ചാൽ ക്രെഡിറ്റ് കാർഡ് അപ്രൂവൽ ചെയ്യുന്നത്.
അവശ്യ രേഖകൾ:
- പാൻ കാർഡ് പകർപ്പ് അല്ലെങ്കിൽ ഫോം 60 സമർപ്പിക്കണം
- ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ.
- വരുമാനം തെളിയിക്കുന്നതിനുള്ള രേഖകൾ - ഏറ്റവും പുതിയ പേ സ്ലിപ്പ്, ഫോം 16, അല്ലെങ്കിൽ ഐ.ടി.ആർ.
- മേൽവിലാസ തെളിവ് : (പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, ലാൻഡ്‌ലൈൻ ടെലിഫോൺ ബിൽ) ഇവയിൽ ഒന്ന് നൽകുക
- തിരിച്ചറിയൽ രേഖ: (പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്) ഇവയിൽ ഒന്ന്
എല്ലാ മാസവും ഫ്രീയായി സിനിമ കാണാം.. ആർ.ബി.എൽ ക്രെഡിറ്റ് കാർഡ് വമ്പൻ പാക്കേജ് ഓഫർ ചെയ്യുന്നു
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിനുള്ള യോഗ്യത
പ്രാഥമിക കാർഡ് ഉടമയുടെ പ്രായം: ക്രെഡിറ്റ് കാർഡിന് യോഗ്യത നേടുന്നതിന് നിങ്ങൾക്ക് 18 നും 70 നും ഇടയിൽ പ്രായമുണ്ടായിരിക്കണം.
ആഡ് ഓൺ കാർഡ് ഉടമയുടെ പ്രായം: പ്രാഥമിക കാർഡിനൊപ്പം മറ്റൊരാൾക്ക് കൂടെ ആഡ് ഓൺ കാർഡിന് അപേക്ഷിക്കാം. അതിന് പ്രായം 15 വയസ്സോ അതിൽ കൂടുതലോ ആയിരിക്കണം.
താമസം: ഒരു ഇന്ത്യൻ പൗരനും എൻ.ആർ.ഐ വ്യക്തിക്കും ഇതിനായി അപേക്ഷിക്കാം.
ഫ്ലിപ്കാർട്ടിൽ പ്രത്യേക റിവാർഡുകൾക്കായി തിരയുന്നവർക്ക് ഈ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം. സാമ്പത്തിക സ്ഥിതിയും നിങ്ങളുടെ ആവശ്യവും കണക്കാക്കിയ ശേഷം മാത്രം ഈ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം. സ്ഥിരമായി ഫ്ലിപ്കാർട്ട് ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ഈ കാർഡ് ഉപകാരപ്രദമായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications