സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരുന്ന ഈ കാലത്ത് പണം നിക്ഷേപിക്കുന്നവരാണെങ്കില്‍ വീണ്ടുമൊരു നിരക്ക് വര്‍ധനവ് വന്നാല്‍ അതിന്റെ നേട്ടം ലഭിക്കില്ല. എന്നാല്‍ എത്ര കാലം വരെ ഈ നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാനും സാധിക്കില്ല. ഇതിനാല്‍ തന്നെ പണം അധിക നാള് കയ്യില്‍ സൂക്ഷിക്കുന്നത് നിലവിലെ അധിക പലിശ നിരക്ക് നഷ്ടപ്പെടുകയും ചെയ്യും. നിലവിലെ പലിശ നിരക്കില്‍ നിക്ഷേപിച്ച് വരുന്ന നിരക്ക് വര്‍ധനവിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഫ്്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം.
കഴിഞ്ഞ 7 വര്‍ഷത്തിനിടെ 2.25 ശതമാനം പലിശ നിരക്കാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചത്. ഇതോടെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് മാറി മറിഞ്ഞു. വരുന്ന മാസങ്ങളിലെ നിരക്ക് വര്‍ധനവിനുള്ള സാധ്യതകളുണ്ട്. റിപ്പോ നിരക്ക് വര്‍ധനവില്‍ പൂര്‍ണമായും ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നേട്ടമായിട്ടില്ല. ഒരു പരിധി വരെ മാത്രമാണ് ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിച്ചത്. ഇതിനാല്‍ നിരക്കുയരുന്ന വിപണിയില്‍ ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ മികച്ച സാധ്യതയാണ്. വിശദാംശങ്ങൾ നോക്കാം.
എന്താണ് ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപം
സ്ഥിര നിക്ഷേപത്തിന്റെ സുരക്ഷിതത്വവും റിപ്പോ നിരക്കിന്റെ ആനുകൂല്യവും നേരിട്ട് ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളാണ് ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപം. ഒരു ബെഞ്ച് മാർക്കിനെ അടിസ്ഥാനമാക്കിയാണ് ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപം പലിശ കണക്കാക്കുന്നത്. മിക്ക ബാങ്കുകളും റിപ്പോ നിരക്കിനെയാണ് ബെഞ്ച് മാർക്കായി നിശ്ചയിച്ചിട്ടുള്ളത്. ഇതിനാൽ റിപ്പോ നിരക്ക് ഉയരുന്ന കാലത്ത് ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ മികച്ച ഓപ്ഷനാണ്.

റിപ്പോ നിരക്കിനൊപ്പം ബാങ്ക് നിശ്ചയിക്കുന്ന ഒരു നിരക്ക് കൂടി ചേർത്താണ് പലിശ ലഭിക്കുക. റിപ്പോ നിരക്കിലെ മാറ്റത്തിന് വിധേയമായി മാസത്തിൽ ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപത്തിന്റെ പലിശ പുതുക്കും. യെസ് ബാങ്കും ഐഡിബിഐ ബാങ്കും ഇത്തരത്തിലുള്ള ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപം അനുവദിക്കുന്നുണ്ട്.
യെസ് ബാങ്ക് ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപം
മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക്. യെസ് ബാങ്ക് ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപത്തിൽ റിപ്പോ നിരക്കിനെ ബെഞ്ച് മാര്‍ക്കാക്കി എടുത്താണ് പലിശ നിരക്ക് കണക്കാക്കുന്നത്. റിപ്പോ നിരക്കിനൊപ്പം 1.60 ശതമാനം അധിക നിരക്കും ചേർത്താണ് പലിശ നൽകുന്നത്. 18 മാസത്തിന് മുകളിലുള്ളതും 3 വർഷം വരെ കാലാവധിയുള്ളതുമായ സ്ഥിര നിക്ഷേപങ്ങൾക്കാണ് ഈ പലിശ നിരക്ക് ലഭിക്കുക. . പുതിയ റിപ്പോ നിരക്ക് വർധനവ് പ്രകാരം 18 മാസത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപത്തിന് 7.85 ശതമാനം പലിശ നിരക്ക് ലഭിക്കും.
ഐഡിബിഐ ബാങ്ക് ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപം
ഐഡിബിഐ ബാങ്കിൽ ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപത്തിന്റെ ബെഞ്ച് മാർക്കായി പരിഗണിക്കുന്നത് ട്രഷറി ബില്ലുകളെയാണ്. ഐഡിബിഐ ബാങ്ക് നേരത്തെ 364 ദിവസത്തെ ട്രഷറി ബില്‍ നിരക്കിനെ ബെഞ്ചമാര്‍ക്ക് ആക്കിയാണ് പലിശ കണക്കാക്കിയിരുന്നത്. ഇതിനൊടൊപ്പം 1 ശതമാനം ബാങ്ക് പലിശയായി നൽകും. ഇ പദ്ധതി 2018 നവംബറില്‍ നിര്‍ത്തിലാക്കി.
നേരത്തെ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ഈ നിരക്ക് പ്രകാരം 7.75 ശതമാനത്തോളം പലിശ നിരക്ക് ഇപ്പോൾ ലഭിക്കും. നിലവില്‍ 91 ദിവസ ട്രഷറി ബില്ലിനെ ബെഞ്ച് മാര്‍ക്കായി എടുത്ത് ഇതിനൊപ്പം 0.50 ശതമാനം പലിശ നൽകിയാണ് ഐഡിബിഐ ബാങ്ക് പലിശ നൽകുന്നത്. ഇതുപ്രകാരം 6.63 ശതമാനം പലിശയാണ് ലഭിക്കുന്നത്.
ആർക്കൊക്കെ അനുയോജ്യം
ഹ്രസ്വകാല നിക്ഷേപങ്ങൾക്കാണ് ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപം മികച്ച സാധ്യതയാകുന്നത്. ദൈർഘ്യമേറിയ കാലത്തേക്ക് നിക്ഷേപിക്കുമ്പോൾ ബെഞ്ച്മാർക്ക് നിരക്ക് കുറയുന്നതിന് അനുസരിച്ച് പലിശയിലും കുറവ് വരാം. ഇപ്പോൾ ഉയർന്ന റിപ്പോ നിരക്കിന്റെ നേട്ടം ലഭിക്കുന്നത് പോലെ തന്നെ നിരക്ക് കുറയുന്ന ഘട്ടത്തിൽ നിക്ഷേപത്തിന്റെ പലിശയും കുറയും. ദീർഘകാല നിക്ഷേപത്തിന് ശ്രമിക്കുന്നവരാണെങ്കിൽ പരമ്പരാഗത സ്ഥിര നിക്ഷേപമാണ് നല്ലത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
