2022-23 സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റ് പ്രധാനമായും ശ്രദ്ധയൂന്നിയിരിക്കുന്നത് 7 മേഖലകളിലായാണ്. പിഎം ഗതിശക്തി, എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനം, ഉത്പാദനശേഷി വര്‍ധിപ്പിക്കും, ഉദിച്ചുയരുന്ന പുതിയ അവസര സാധ്യതകള്‍, ഊര്‍ജ മേഖലയിലെ പരിവര്‍ത്തനം, കാലാവസ്ഥ- പരിസ്ഥിതി മേഖല, നിക്ഷേപത്തിനുള്ള സഹായം എന്നീ മേഖലകള്‍ക്കാണ് പ്രാധാന്യം നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഏറ്റവുമൊടുവില്‍ ബജറ്റിന്റെ പുര്‍ണരൂപം പുറത്തുവരുമ്പോള്‍ സമീപ ഭാവിയില്‍ നേട്ടം കൊയ്യാവുന്ന മേഖലകളെയും ഓഹരികളെയുമാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
1) ഇവി/ ബാറ്ററി ഉത്പാദകര്‍
പരിസ്ഥിതി സൗഹൃദത്തിന് ഊന്നല്‍ നല്കുന്ന ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുമെന്ന പ്രഖ്യാപനം, വൈദ്യുത വാഹന മേഖലയ്ക്ക് ഉണര്‍വേകുന്നു. അതിനോടൊപ്പം ബാറ്ററി കൈമാറ്റ നയം (Battery Swapping) രൂപീകരിക്കുമെന്ന പ്രഖ്യാപനം ബാറ്ററി നിര്‍മാതാക്കള്‍ക്ക് ഗുണകരമാണ്.
>> എക്സൈഡ് ഇന്‍ഡസ്ട്രീസ്, അമരരാജ ബാറ്ററീസ് എന്നിവ ഈ തീരുമാനത്തില്‍ നി്ന്നും നേട്ടം കൊയ്തേക്കാം.
2) ഗതാഗതം/ ഇന്‍ഫ്രാ
ഗ്രാമീണ മേഖലയിലെ റോഡ് വികസനത്തിനും നഗരങ്ങളിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും നാനൂറോളം പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കുമെന്ന പ്രഖ്യാപനങ്ങളും ഗതാഗത, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനികള്‍ക്ക് ഗുണകരമാണ്.
>> ഇതില്‍ നിന്നും കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, ഐആര്‍ബി ഇന്‍ഫ്രാ, കണ്ടെയ്നര്‍ കോര്പ്പറേഷന്, ആള്‍കാര്‍ഗോ ലോജിസ്റ്റിക്സ്, ഐആര്‍സിടിസി ഓഹരികള്‍ക്കും സമീപ ഭാവിയില്‍ ഇതിലൂടെ നേട്ടം കരസ്ഥമാക്കാനാവും.
3) മെറ്റല്‍സ്
നാലു കോടിയോളം വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാന്‍ വേണ്ടിയുള്ള 60,000 കോടി രൂപയുടെ പദ്ധതിയും ലോജിസ്റ്റിക്സ് മേഖലയില്‍ വമ്പിച്ച നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനവും മെറ്റല്‍ വിഭാഗത്തിലെ ഓഹരികള്‍ക്ക് അനുകൂലമാണ്.
>> ഇതില്‍ നിന്നും വേദാന്ത ലിമിറ്റഡ്, ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്ലിയു സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് എന്നീ എന്നീ സ്റ്റീല്‍ നിര്‍മാതാക്കള്‍ക്കും ജെയിന് ഇറിഗേഷന്‍, കെഎസ്ബി ലിമിറ്റഡ്, കിര്ലോസ്കര് ബ്രദേഴ്സ് എന്നീ പൈപ്പ് നിര്‍മാണ കമ്പനികള്‍ക്കും നേട്ടം കൊയ്യാന്‍ സാധിച്ചേക്കും.
4) സോളാര്‍
സോളാര്‍ മൊഡ്യൂളുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് 20,000 കോടി രൂപയുടെ ഉല്‍പ്പാദനാധിഷ്ഠിതമായ പ്രോത്സാഹന ധനസഹായം (പിഐഎല്‍ സ്കീം) നല്‍കുന്നത് ഈ മേഖലയിലെ തദ്ദേശീയരായ നിര്‍മ്മാതാക്കള്‍ക്ക് ഗുണകരമായ തീരുമാനമാണ്. പ്രധാനമായും സോളാര്‍ പാനല്‍ നിര്‍മ്മാതാക്കളായ കമ്പനികള്‍ക്കാവും നേട്ടം കൊയ്യാനാകുക.
>> ടാറ്റാ പവര്‍, സുസ്ലോണ്‍ എനര്‍ജി, അദാനി എന്റര്‍പ്രൈസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ക്ക് അനുകൂലമായ പ്രഖ്യാപനമാണിത്.
5) സിമന്റ്/ നിര്‍മാണം
കോവിഡ് പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഭവന പദ്ധതികള്‍ക്ക് ബജറ്റില്‍ ഊന്നല്‍ ലഭിച്ചു. ഇതിന്റെ ഭാഗമായി പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി രൂപ അനുവദിച്ചു. 2023-ന് മുമ്പ് 18 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നാണ് പ്രഖ്യാപനം. ഇത് സിമന്റ് നിര്‍മാണ കമ്പനികള്‍ക്ക് അനുകൂലമായ തീരുമാനമാണ്.
>> അള്‍ട്രാടെക് സിമന്റ്, അംബുജ സിമന്റ്, ബിര്‍ള കോര്പ്പറേഷന്, എസിസി ലിമിറ്റഡ് എന്നീ ഓഹരികള്‍ ശ്രദ്ധിക്കാം.
6) ടെലികോം/ ഡാറ്റ സെന്റര്‍
5-ജി ഇന്റര്‍നെറ്റ് ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്നും 5-ജി സ്പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി അറിയിച്ചു. കൂടാതെ ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് ടെലികോം മേഖലയെ ഉത്തേജിപ്പിക്കുന്ന തീരുമാനമാണ്. അതുപോലെ ഡാറ്റാ സ്റ്റോറേജ് കേന്ദ്രങ്ങളുടെ വികസനത്തിനായി പണം നീക്കിവയ്ക്കുമെന്ന തീരുമാനം ഈ മേഖലയിലെ കമ്പനികള്‍ക്കും ഗുണകരമാണ്.
>> ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വോഡഫോണ്‍ ഐഡിയ, എംടിഎന്‍എല്‍, എച്ച്എഫ്സിഎല്‍, സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്, തേജസ് നെറ്റ്വര്‍ക്ക് എന്നീ ഓഹരികള്‍ ശ്രദ്ധിക്കാം.
7) ഡിജിറ്റല്‍ ഫിനാന്‍സ്
ഓണ്‍ലൈന്‍ മുഖേന ധനകാര്യ സേവനങ്ങള്‍ നല്കുന്ന മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുമെന്ന ബജറ്റിലെ പ്രഖ്യാപനം ഇത്തരം കമ്പനികള്‍ക്ക് ഗുണകരമായ തീരുമാനമാകും.
>> പോളിസി ബസാറിന്റെ മാതൃകമ്പനിയായ പിബി ഫിന്‍ടെക്, പേറ്റിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ്, ഇക്ലര്‍ക്സ് സര്‍വീസസ്, പൈസാലോ ഡിജിറ്റല്‍ തുടങ്ങിയ ചെറുകിട ലോണുകള്‍ ഓണ്‍ലൈന്‍ മുഖേന നല്കുന്ന കമ്പനികള്‍ക്കും നേട്ടം കൊയ്യാനായേക്കും.
8) പ്രതിരോധം
ബജറ്റില്‍ ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട പരാമര്‍ശം വന്നതിനു പിന്നാലെയാണ് ഡിഫന്‍സ് വിഭാഗം ഓഹരികളും ശ്രദ്ധാകേന്ദ്രമായി. ആയുധ ഇറക്കുമതി കുറയ്ക്കുമെന്നും പ്രതിരോധ ഫണ്ടിന്റെ 68 ശതമാനവും 'മേ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതികള്‍ക്ക് കീഴിലായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടാതെ പ്രതിരോധ മേഖലയിലെ ഗവേഷണത്തില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതും അനുകൂല ഘടകമാണ്.
>> എല്‍ & ടി, ഭാരത് ഫോര്‍ജ്, പരസ് ഡിഫന്‍സ് എന്നീ ഓഹരികള്‍ ശ്രദ്ധിക്കാം. അതിനോടൊപ്പം ഡ്രോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ട്അപ്പുകളായ സിയൂസ് നൂമെറിക്സ്, ന്യൂ സ്പേസ് ഇന്ത്യ, ബോട്ട്ലാബ് ഡൈനാമിക്സ് എന്നീ കമ്പനികളും ഇനി ശ്രദ്ധയാകര്‍ഷിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications