മാസത്തിന്റെ അവസാന ആഴ്ചകളിൽ കയ്യിൽ കാശില്ലാത്ത അവസ്ഥയിലൂടെയാണോ കടന്നു പോകുന്നത്. എങ്കിൽ സാമ്പത്തികമായി ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ വരുത്താനുണ്ട്. കൂടുതൽ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുന്ന അവസരത്തിൽ സാമ്പത്തിക അച്ചടക്കം ഉണ്ടാകേണ്ടത് അനിവാര്യമാണ്. കരിയറിന്റെ തുടക്കത്തിൽ ആദ്യ ജോലിയുടെ ആവേശത്തിൽ നടത്തിയ അടിച്ചു പൊളി ജീവിതത്തിൽ നിന്ന് ചെലവ് കുറച്ച് നിക്ഷേപങ്ങളിലേക്കും ഭാവിയിലേക്കുള്ള കരുതലുകൾക്കും പരിഗണന നൽകേണ്ട സമയം കൂടിയാണിത്. 30 വയസിലേക്ക് കടക്കും മുൻപ് സാമ്പത്തികമായി സ്ഥിരത കൈവരിക്കാൻ പിന്തുടരേണ്ട ചില ശീലങ്ങൾ പരിചയപ്പെടാം.
നിക്ഷേപം ആരംഭിക്കുക
നേരത്തെ നിക്ഷേപം തുടങ്ങാതിരിക്കുക എന്നത് പലരും ചെയ്യുന്ന തെറ്റാണ്. 30തിലേക്ക് കടക്കുന്നൊരാൾക്ക് നല്ലൊരു തുക സമ്പാദ്യമായി കയ്യിലുണ്ടാകണം. ഇതിനായി വിവിധ നിക്ഷേപങ്ങൾ തുടങ്ങണം. ചുരുങ്ങിയ കാലം കൊണ്ട് മികച്ച നിക്ഷേപ മാർഗങ്ങളിലൊന്നാണ് നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകൾ. നേരത്തെ ആരംഭിച്ച് ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടര്‍ന്നാല്‍ വലിയ സാമ്പത്തിക നേട്ടം എസ്‌ഐപി വഴി ലഭിക്കും.
എസ്ഐപി വഴി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുമ്പോന്‍ ഫണ്ടുകൾ വളരാനുള്ള സമയമുണ്ട്. സ്മോള്‍ ക്യാപ്, ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, ഡെറ്റ് ഫണ്ടുകള്‍, മണി മാര്‍ക്കറ്റ് ഫണ്ടുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകള്‍ തിരഞ്ഞെടുത്ത് എസ്ഐപി വഴി നിക്ഷേപിക്കാം.
കടം ഒഴിവാക്കുക
പല ആവശ്യങ്ങൾക്കായുള്ള വായ്പകൾ കയ്യിലുണ്ടാകും. അവധിക്കാലത്തിനായെടുത്ത വ്യക്തിഗത വായ്പ, ഫോൺ വാങ്ങനായുള്ള വായ്പ തുടങ്ങിയ ചെലവേറിയ വായ്പകൾ വേഗത്തിൽ അടച്ചു തീർക്കേണ്ടതാണ്. ഇത്തരം വായ്പകൾ വഴി മൂല്യത്തിൽ കുറവുണ്ടാകുന്നുണ്ട്. നേരെ മറിച്ച് ഭവന വായ്പ പോലുളള വായ്പകൾ വഴി ആസ്തി സ്വന്തമാക്കുന്നുണ്ട്. നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് ഇത്തരം വായ്പകൾ പൂർണമായും അടച്ച് തീർക്കുക.
ടേം ഇൻഷൂറൻസ്
മരണ ശേഷം കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു തരം ലൈഫ് ഇന്‍ഷൂറന്‍സാണ് ടേം ഇന്‍ഷൂറന്‍സ്. ചെറിയ പ്രായത്തില്‍ ടേം ഇന്‍ഷൂറന്‍സ് എടുക്കുന്നത് വഴി കുറഞ്ഞ പ്രീമിയത്തില്‍ വലിയ തുകയുടെ പരിരക്ഷ നേടാന്‍ സഹയാകികും. ടേം ഇന്‍ഷൂറന്‍സ എടുക്കാന്‍ വൈകുന്നതിന് അനുസരിച്ച് പ്രായവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് പ്രീമിയം തുക ഉയരും. 30 വയസിന് മുൻപ് ടേം ഇൻഷൂറൻസ് സ്വന്തമാക്കുന്നൊരാൾക്ക് കുറഞ്ഞ പ്രീമിയത്തിൽ വിപുലമായ കവറേജ് ലഭിക്കും.
1 കോടി രൂപയുടെ ഇൻഷൂറൻസ് ലഭിക്കാൻ പ്രതിവർഷം 8,608 രൂപയുടെ പ്രീമിയം മതിയാകും. മാത്രമല്ല, അടയ്ക്കുന്ന പ്രീമിയത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കാൻ ഇത് സഹായിക്കുന്നു.
ആരോഗ്യ ഇന്‍ഷൂറന്‍സ്
ടേം ഇന്‍ഷൂറന്‍സ് പോലെ ജീവിതത്തില്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സും ആവശ്യമുണ്ട്. ജീവിതത്തില്‍ ആശുപത്രി ചെലവുകളെ നേരിടുന്ന സമയത്താണ് മെഡിക്കല്‍ ഇന്‍ഷൂറന്‍സുകള്‍ സഹായകമാകുന്നത്. ഇതുവഴി സമ്പാദ്യത്തില്‍ നിന്ന് പണം പിന്‍വലിക്കാതെ ആശുപത്രി ചെലവുകള്‍ നടത്താം. 30 തിനുള്ളില്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍ എടുക്കുന്നതാണ് ഉചിതം. പ്രായ കൂടുന്നതിന് അനുസരിച്ച് പ്രീമിയം കൂടാനുള്ള സാധ്യതയുണ്ട്.
30 വയസിന് താഴെ പ്രായമുള്ളപ്പോൾ ആരോഗ്യ ഇൻഷൂറൻസ് വാങ്ങുന്നതിന് കുറഞ്ഞ പ്രീമിയത്തിനൊപ്പം സമഗ്ര കവറേജ് ലഭിക്കാനും സഹായിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ഡി പ്രകാരമ നികുതി ഇളവ് നേടാനും പ്രീമിയം വഴി സാധിക്കും.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം



Click it and Unblock the Notifications