പുതു വർഷം പിറക്കുമ്പോൾ പ്രതിജ്ഞയെടുക്കുന്നത് പോലെ പുതിയ സാമ്പത്തിക വർഷത്തിൽ സാമ്പത്തിക ശീലങ്ങൾ മാറ്റേണ്ടതുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോൾ സ്ഥിരമായി വരുത്തുന്ന സാമ്പത്തിക തെറ്റുകളും ഇതിന് നൽകേണ്ടി വരുന്ന വലിയ വിലയേ പറ്റിയും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ക്രെഡിറ്റ് കാർഡുകൾ വഴി അമിതമായി ചെലവഴിക്കുന്നതും അടിയന്തര സാഹചര്യങ്ങൾ നേരിടാനായി നിക്ഷേപം നടത്താതിരിക്കുന്നതും തുടങ്ങി ചെറുതെന്ന് തോന്നിക്കുന്ന പല കാര്യങ്ങളും കയ്യിലെ പണം നഷ്ടപ്പെടുത്തുകയാണ്. ഇത്തരത്തിൽ പുതിയ സാമ്പത്തിക വർഷത്തിൽ മാറ്റേണ്ടതും പിന്തുടരേണ്ടതുമായ സാമ്പത്തിക ശീലങ്ങൾ വിശദമാക്കാം.
അടിയന്തര ഫണ്ട് നിർമിക്കുക
കുടുംബാംഗങ്ങൾക്ക് വരുന്ന ആശുപത്രി ചെലവുകൾ, ജോലി നഷ്ടപ്പെടുന്ന സാഹചര്യം തുടങ്ങിയവ പെട്ടന്ന് സംഭവിക്കുന്ന കാര്യങ്ങളാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ കയ്യിൽ ആവശ്യത്തിനുള്ള പണമില്ലെങ്കിൽ സാമ്പത്തികമായി ബുദ്ധിമുട്ടിലാകും.
അതിനാൽ, ചുരുങ്ങിയത് 6 മാസത്തെ ജീവിത ചെലവിനുള്ള തുക അടിയന്തര ഫണ്ടായി സൂക്ഷിക്കണം. ഇവ ഉയർന്ന ലിക്വിഡിറ്റിയുള്ളിടത്ത് നിക്ഷേപിക്കാം. ഇത്തരത്തിൽ ആവശ്യമായ പണം കയ്യിലുണ്ടാകുമ്പോൾ അത്യാവശ്യ സമയത്ത് നിക്ഷേപങ്ങൾ പിൻവലിക്കാതെ തന്നെ ചെലവുകൾ നികത്താൻ സഹായിക്കും.

സാമ്പത്തിക പ്ലാനിംഗിൽ ഇൻഷൂറൻസിനെ ഉൾപ്പെടുത്തുക
ചെലവുകൾ തീർക്കലും നിക്ഷേപം നടത്തലും മാത്രമല്ല സാമ്പത്തിക പ്ലാനിംഗ്. ഇവിടെ പ്രധാനമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇൻഷൂറൻസ്. വലിയ ആശുപത്രി ചെലവ് വരുന്ന രോഗങ്ങൾക്കായി ആരോഗ്യ ഇൻഷൂറൻസ് അത്യാവശ്യമാണ്.
സാമ്പത്തിക ആസൂത്രണം ചെയ്യുമ്പോൾ മറ്റ് നിക്ഷേപങ്ങളേക്കാൾ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾക്ക് മുൻഗണന നൽകണം. പ്രാഥമിക ചികിത്സ, ഡോക്ടർ കൺസൾട്ടുകൾ, ലാബ്/ഡയഗ്നോസ്റ്റിക്സ് ടെസ്റ്റുകൾ, മരുന്നുകൾ തുടങ്ങിയ അനുബന്ധ ചെലവുകൾ ഉൾപ്പെടുന്ന പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനൊപ്പം ആരോഗ്യ ചെലവുകളും ഉയരുന്നതിനാൽ നല്ലൊരു തുകയുടെ ഇൻഷൂറൻസ് കയ്യിലുണ്ടാകുന്നത് വലിയ ആരോഗ്യ ചെലവുകൾ താങ്ങാനുള്ള ശേഷി നൽകുന്നു. ഒരു ഇൻഷൂറനസ് പ്ലാൻ വാങ്ങിയാൽ 5 വർഷത്തിലൊരിക്കൽ ജീവിത രീതി, ആരോഗ്യം, സാമ്പത്തികം എന്ന പരിശോധിച്ച് പോളിസിയിൽ വേണ്ട മാറ്റങ്ങൾ വരുത്തണം. ഇതോടൊപ്പം ജീവിതത്തിൽ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി ഒരു ടേം പോളിസി കൂടി ചേരേണ്ടതുണ്ട്.
ലക്ഷ്യത്തോടെ നിക്ഷേപിക്കുക
സാമ്പത്തിക ലക്ഷ്യമില്ലാതെ ഹ്രസ്വകാല വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയോ മറ്റുള്ളവരുടെ നിർദ്ദേശം അടിസ്ഥാനമാക്കിയോ നിക്ഷേപിക്കുന്നത് പണം നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. സാമ്പത്തിക ലക്ഷ്യമില്ലാതെ നിക്ഷേപിക്കുന്നത് പണം നഷ്ടമാകുന്നതിന് കാരണമാകും. നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് സാമ്പത്തിക ലക്ഷ്യവും എത്രമാത്രം റിസ്കെടുക്കാൻ സാധിക്കും എന്നും മനസിലാക്കുക.
നിലവിലുള്ള നിക്ഷേപങ്ങളിൽ എത്ര രൂപ നിക്ഷേപിച്ചു, നിലവിലെ നിക്ഷേപ മൂല്യം, റിട്ടേൺ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കുക. ഓരോ നിക്ഷേപത്തിന്റെ കാലയളവും പരിശോധിക്കണം. 3-5 വർഷ കാലയളവിൽ ഇത് തുടർചയായി ചെയ്യുന്നതിലൂടെ നിക്ഷേപം എങ്ങനെ വളരുന്നു എന്ന് മനസിലാക്കാൻ സാധിക്കും.
പുതിയ കഴിവുകൾ നേടുക
ആഗോളതലത്തിൽ പ്രശസ്‌തരായ കമ്പനികൾ പോലും സമീപകാലത്ത് കൂട്ട പിരിച്ചുവിടലുകൾ നടത്തുകയാണ്. ഈ ഘട്ടത്തിൽ ഒരു സ്ഥാപനത്തിനൊപ്പം വർഷങ്ങളോളം ചെലവഴിക്കുന്നത് പോലും തൊഴിൽ സുരക്ഷിതത്വം നൽകുന്ന കാര്യമല്ല. ഇതിനാൽ തുടർച്ചയായ പഠനവും പുതിയ അറിവുകൾ നേടേണ്ടതും വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്ക്ക് പ്രധാനമാണ്. ഇത് സാമ്പത്തികമായി ഉയർച്ച നേടാൻ സഹായിക്കും.
പണപ്പെരുപ്പം കണക്കിലെടുത്ത് വിരമിക്കൽ പ്ലാൻ തയ്യാറാക്കുക
വിരമിക്കൽ പ്ലാൻ തയ്യാറാക്കുന്നത് കുറഞ്ഞത് 20 വർഷത്തിന് ശേഷം വരുന്ന ചെലവുകൾക്കാണ്. ഇവിടെ പണപ്പെരുപ്പം പ്രധാനമായും കണക്കിലെടുക്കണം. പണപ്പെരുപ്പം കാലക്രമേണ പണത്തിന്റെ വാങ്ങൽ ശേഷി ഇല്ലാതാക്കുന്നു. വിരമിക്കൽ പ്ലാൻ തയ്യാറാക്കുമ്പോൾ നിക്ഷേപത്തെ പണപ്പെരുപ്പം എങ്ങനെ ബാധിക്കുമെന്ന് പരിഗണിക്കണം.
20 വർഷത്തിനുള്ളിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നു വ്യക്തിക്ക് നിലവിൽ പ്രതിമാസം 50,000 രൂപ ആവശ്യമുണ്ടെങ്കിൽ പണപ്പെരുപ്പം കഴിഞ്ഞ് എത്ര രൂപ 20 വർഷത്തിന് ശേഷം ആവശ്യമാവരുമെന്ന് കണക്കാക്കണം. ശരാശരി 6 ശതമാനം പണപ്പെരുപ്പ നിരക്ക് കണക്കാക്കിയാൽ 20 വർഷത്തിന് ശഷം 50,000 രൂപയുടെ മൂല്യം ഏകദേശം 1.22 ലക്ഷം രൂപയായിരിക്കും.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications