മിക്ക നികുതിദാതാക്കളും ഇപ്പോള്‍ സ്വയം തന്നെയാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്. എന്നാല്‍ ഏറെ ശ്രദ്ധയോടെ ചെയ്യേണ്ടുന്ന കാര്യമാണ് ആദായ നികുതി റിട്ടേണ്‍ ഫയലിംഗ്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്
മിക്ക നികുതിദാതാക്കളും ഇപ്പോള്‍ സ്വയം തന്നെയാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്. എന്നാല്‍ ഏറെ ശ്രദ്ധയോടെ ചെയ്യേണ്ടുന്ന കാര്യമാണ് ആദായ നികുതി റിട്ടേണ്‍ ഫയലിംഗ്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവുകളോ ആശയക്കുഴപ്പങ്ങളോ ഉണ്ടായാല്‍ അത് നികുതി ദായകന് നഷ്ടം വരുത്തിവയ്ക്കുവാന്‍ ഇടയാക്കും.
ആദായ നികുതി റിട്ടേണ്‍
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചുപോയാലും പരിഭ്രമിക്കാനില്ല. തെറ്റ് തിരുത്തുന്നതിനായി നിങ്ങള്‍ ആകെ ചെയ്യേണ്ടത് ഒരു റിവൈസ്ഡ് റിട്ടേണ്‍ ഫയല്‍ ചെയ്യുക എന്നതാണ്. പ്രധാന വിവരങ്ങള്‍ ഒഴിവാക്കപ്പെട്ട് പോയതോ, തെറ്റായ ഡിഡക്ഷന് ക്ലെയിം ചെയ്തതോ, ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്കിയിരിക്കുന്നതിലെ പിഴവോ അങ്ങനെ ഏത് തരത്തിലുള്ള തെറ്റുകളും റിവൈസ്ഡ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വഴി തിരുത്തുവാന്‍ സാധിക്കും.
റിവൈസ്ഡ് റിട്ടേണ്‍
ആദായ നികുതി നിയമ പ്രകാരം അസസ്മെന്റ് ഇയറില്‍ ഏത് സമയത്തും അല്ലെങ്കില്‍ അസസ്മെന്റ് പൂര്‍ത്തിയാകുന്നതിന് മുമ്പായോ, ഇതില്‍ ഏതാണ് ആദ്യം സംഭവിക്കുന്നത് ആ സമയത്ത് നികുതി ദായകന് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. സാങ്കേതികമായി റിവൈസ്ഡ് ഐടിആര്‍ ഫയല്‍ ചെയ്യുക എന്നാല്‍ ആദായ നികുതി നിയമത്തിലെ വകുപ്പ് 139(5) പ്രകാരം തിരുത്തലോട്ു കൂടി പുതിയ ഐടിആര്‍ ഫയല്‍ ചെയ്യുക എന്നതാണ്.
റിവൈസ്ഡ് ഐടിആര്‍ എങ്ങനെ ഫയല്‍ ചെയ്യാം ?
റിവൈസ്ഡ് ഐടിആര്‍ എങ്ങനെ ഫയല്‍ ചെയ്യാം എന്ന് നമുക്ക് നോക്കാം. ആദ്യം ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇ ഫയലിംഗ് പോര്‍ട്ടലില്‍ നിങ്ങളുടെ യൂസര്‍ ഐഡി (പാന്‍) യും ക്യാപ്ച കോഡും നല്‍കിക്കൊണ്ട് ലോഗ് ഇന്‍ ചെയ്യാം. ലോഗ് ഇന്‍ ചെയ്തതിന് ശേഷം ഇ ഫയലിംഗ് മെനുവില്‍ ക്ലിക്ക് ചെയ്ത് ഇന്‍കം ടാക്സ് റിട്ടേണ്‍ ലിങ്ക് തെരഞ്ഞെടുക്കാം.
ഓണ്‍ലൈനായി
ശേഷം ദൃശ്യമാകുന്ന അടുത്ത പേജില്‍ നിങ്ങളുടെ പാന്‍ ഓട്ടോ പോപ് ആയി കാണാവുന്നതാണ്. അവിടെ നിങ്ങളുടെ അസസ്മെന്റ് ഇയര്‍, ഐടിആര്‍ ഫോറം നമ്പര്‍, ഫയലിംഗ് ടൈപ്പ് (ഒറിജിനല്‍ ആണോ, റിവൈസ്ഡ് റിട്ടേണ്‍ ആണോ എന്നത്) എന്നിവ തെരഞ്ഞെടുത്ത് പ്രിപ്പെയര്‍ ആന്റ് സബ്മിറ്റ് ഓണ്‍ലൈന്‍ എന്ന സബ്മിഷന് മോഡ് ക്ലിക്ക് ചെയ്യാം.
റിട്ടേണ്‍ ഈ ഫയലിംഗ് വെരിഫൈ ചെയ്യാം
ഡേറ്റ് ഓഫ് ഫയലിംഗ് എന്ന ഓപ്ഷനില്‍ നിങ്ങള്‍ ഒറിജിനല്‍ ഫയലിംഗ് നടത്തിയിരിക്കുന്ന തീയ്യതി നല്‍കാം. വ്യക്തികള്‍ റിവൈസ്ഡ് റിട്ടേണ്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുമ്പോള്‍ 15 അക്ക അക്നോളഡ്ജ്മെന്റ് നമ്പര്‍ നിര്‍ബന്ധമായും നല്‍കണമെന്ന് ഓര്‍ക്കുക. ഈ ഘട്ടങ്ങളെല്ലാം കൃത്യമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ആവശ്യ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഐടിആര്‍ ഫോമില്‍ നല്കുവാനും സബ്മിറ്റ് ചെയ്യുവാനും നിങ്ങള്‍ക്ക് സാധിക്കും. വേഗത്തിലുള്ള പ്രൊസസിംഗിനും റീഫണ്ടിംഗിനിമായി നിങ്ങള്‍ക്ക് റിട്ടേണ്‍ ഈ ഫയലിംഗ് വെരിഫൈ ചെയ്യാവുന്നതുമാണ്.
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ



Click it and Unblock the Notifications