അങ്ങനെയല്ല ഇങ്ങനെ; നിക്ഷേപത്തിനൊരുങ്ങുന്നവർ ഈ 'ഉപദേശങ്ങൾ' ഒഴിവാക്കുക

ജോലി ലഭിച്ചാൽ, കയ്യിലൊരു തുക എത്തിയാൽ അത് എവിടെ നിക്ഷേപിക്കണമെന്നതിനെ പറ്റി പല അഭിപ്രായങ്ങളും നമ്മേ തേടിവരാം. വി​ദ​ഗ്ധരുടെ അഭിപ്രായമല്ല, നമ്മുടെ ചുറ്റുമുള്ളവർ കേട്ടറിഞ്ഞ പല കഥകളുടെയും പിൻബലത്തിലുള്ള ഉപദേശങ്ങളാകും അവ. അവിടെ പാടില്ല, ഇവിടെ പാടില്ല, കയ്യിലെ പണം നഷ്ടപ്പെടുത്തണോ? എന്നിങ്ങനെയാണ് ഉപദേശങ്ങൾ. എന്നിലിതിനുള്ള കാരണങ്ങളൊന്നും ആർക്കും പറയാനുമുണ്ടാകില്ല. ഇത്തരത്തിലുള്ള ഉപദേശ കഥകൾക്ക് പിന്നാലെ പോയാൽ കയ്യിലെ പണം വേണ്ട രീതിയിൽ ഉപയോ​ഗിക്കാൻ സാധിക്കില്ല. താഴെ പറയുന്ന ഉപദേശ കഥകൾ ഒഴിവാക്കി നിക്ഷേപിക്കാം.

 

ഇപ്പോഴേ വിരമിക്കൽ ഫണ്ടൊക്കെ ആവശ്യമുണ്ടോ

ഇപ്പോഴേ വിരമിക്കൽ ഫണ്ടൊക്കെ ആവശ്യമുണ്ടോ

വിരമിക്കലിനെ പറ്റി ചിന്തിക്കുന്നത ഉടനെ ജോലി അവസാനിപ്പിച്ച് വിശ്രമിക്കാനല്ലല്ലോ, വിശ്രമകാലത്തേക്ക് എന്തെങ്കിലും കരുതാനല്ലെ. ഇക്കാര്യം നിക്ഷേപിക്കുമ്പോൾ ഓർമയിലുണ്ടാകണം. വിരമിക്കലിന് ശേഷം പലരും പിഎഫിനെയാണ് കണ്ണുവെയ്ക്കുന്നത്. വാര്‍ധക്യ കാലത്തെ ചെലവുകളും പണപ്പെരുപ്പവും മുന്നില്‍ കണ്ട് വേണം നിക്ഷേപിക്കാന്‍. നേരത്തെ വിരമിക്കലിനെ പറ്റി ചിന്തിക്കുന്നതാണ് നല്ലത്. 25ാം വയസില്‍ മാസം 5,000 രൂപ നിക്ഷേപിക്കാന്‍ പറ്റിയാല്‍ 60ാം വയസില്‍ വിരമിക്കല്‍ കാലത്ത് കോടിപതിയാകും. എട്ട് ശതമാനം ലഭിച്ചാൽ 21 ലക്ഷം രൂപയുടെ നിക്ഷേപം 1.15 കോടി രൂപയായി മാറും. എന്നാല്‍ നാല്പത് വയസില്‍ 10,000 രൂപ മാസത്തില്‍ നിക്ഷേപിക്കാന്‍ ആരംഭിച്ചാലും വിരമിക്കല്‍ കാലത്തേക്ക് മികച്ച നേട്ടം കൊയ്യാനാകുന്നില്ല. ഇതേ പലിശ നിരക്കില്‍ 24 ലക്ഷം നിക്ഷേപിച്ചാൽ പോലും 59.3 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിക്കുക.

സമ്പാദ്യത്തിന് സേവിംഗ്‌സ് അക്കൗണ്ട്

സമ്പാദ്യത്തിന് സേവിംഗ്‌സ് അക്കൗണ്ട്

സേവിംഗ്‌സ് അക്കൗണ്ടുകളിലും സ്ഥിര നിക്ഷേപത്തിലും മാത്രം പണം നിക്ഷേപിക്കുന്നതാണ് ചിലരുടെ രീതി. സുരക്ഷിതത്വമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ പണപ്പെരുപ്പം ഇവരുടെ മുന്നില്‍ തന്നെയുണ്ടെന്ന് ഓർമ വേണം. സ്ഥിര നിക്ഷേപത്തിന് 5-5.5 ശതമാനം വരെയാണ് ബാങ്കുകള്‍ പലിശ നല്‍കുന്നത്. ഈ സമയത്ത് പണപ്പെരുപ്പ നിരക്ക് 5.59 ശതമാനമായാല്‍ നിക്ഷേപം കൊണ്ട് ​ഗുണം ലഭിക്കില്ല. പണപ്പെരുപ്പം വരുമാനത്തെക്കാള്‍ കൂടുതലായാല്‍ വാങ്ങല്‍ ശേഷി കുറയുകയാണ് ചെയ്യുക.

അത്യാവശ്യ ഫണ്ടെന്ന അനാവശ്യം

അത്യാവശ്യ ഫണ്ടെന്ന അനാവശ്യം

നിക്ഷേപങ്ങളൊക്കെയില്ലേ പിന്നെന്തിനാണ് അത്യാവശ്യ ഫണ്ട്. ഇതെന്തോ അനാവശ്യമാണെന്നാണ് പലരുെയും ചിന്ത. കോവിഡ് കാലം അത്യാവശ്യ ഫണ്ട് കരുതുന്നതിലെ ​ഗുണം ഓര്‍മിപ്പിച്ചു.കോവിഡ് അടച്ചിടലിന്റെ കാലത്തും തുടര്‍ന്ന് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലും എങ്ങനെയാണ് ഇത്തരത്തില്‍ കരുതുന്ന പണം ഉപകാരപ്പെടുക എന്ന മനസിലായി. ആറു മാസത്തെ ശമ്പളം അത്യാവശ്യ ഫണ്ടായി കരുതുന്നത് സാഹചര്യങ്ങളെ നേരിടുന്നത് സഹായിക്കും.

ഓഹരി വിപണി എന്ന ചൂതാട്ടവും

ഓഹരി വിപണി എന്ന ചൂതാട്ടവും

രക്ഷിതാക്കളും കുടുംബക്കാരും പറഞ്ഞ് പേടിച്ചുവച്ചതാണ് ഓഹരി വിപണിയെ പറ്റിയുള്ള കഥകൾ. എന്തിനാണ് കയ്യിലെ പൈസ മുഴുവനും കൊണ്ടു പോയി നശിപ്പിക്കുന്നതെന്ന ചോദ്യം ഒരിക്കലെങ്കിലും പലരും കേട്ടിട്ടുണ്ടാകും. അറിയാത്തതിനെ പറ്റി മുനഷ്യര്‍ക്കുണ്ടാകുന്ന ഭയം മാത്രമാണ് ആ ചോദ്യങ്ങൾക്കുള്ള കാരണം. പല നിക്ഷേപ മാർ​ഗങ്ങളിൽ ഒന്നു മാത്രമാണ് ഓഹരി വിപണി‌. നിങ്ങളുടെ ആവശ്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും അനുസരിച്ച് വിദഗ്ധരുടെ സേവനം തേടി ഓഹരി വിപണിയിലേക്ക് ഇറങ്ങാവുന്നതാണ്. ഓഹരി വിപണി ഉയര്‍ന്ന ലാഭം തരുന്നതിനൊപ്പം നഷ്ട സാധ്യതയും ഉയര്‍ന്നതാണ്. നഷ്ടം കുറയ്ക്കാന്‍ നിക്ഷേപത്തില്‍ വൈവിധ്യം കൊണ്ടുവരികയാണ് വേണ്ടത്.

വായ്പയൊക്കെ ബുദ്ധിമുട്ടല്ലേ

വായ്പയൊക്കെ ബുദ്ധിമുട്ടല്ലേ

ഇക്കാലത്തൊരു വായ്പ കിട്ടണമെങ്കില്‍ എന്തൊരു ബുദ്ധിമുട്ടാണ്, ഇപ്പറഞ്ഞതില്‍ കാര്യമുണ്ടോ?. മക്കളുടെ വിദ്യാഭ്യാസം, യാത്രകള്‍ തുടങ്ങിയ ചെലവുകള്‍ക്ക് പലരും വായ്പയെ ആശ്രയിക്കാറണ്ട്. സമ്പാദ്യത്തെ ബാധികാത്ത നിലയില്‍ വ്യക്തി​ഗത വായ്പയില്‍ ഇത്തരം കാര്യങ്ങള്‍ ഏളുപ്പം നടക്കും. വാഹന, ഭവന വായ്പകളെക്കാള്‍ എളുപ്പത്തില്‍ വ്യക്തിഗത വായ്പകള്‍ ലഭിക്കും. ഓണ്‍ലൈനായി നിമിഷങ്ങള്‍ കൊണ്ട് അപേക്ഷ സമർപ്പിച്ചാൽ വ്യക്തി​ഗത വായ്പകൾ ഇക്കാലത്ത് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X