A Oneindia Venture

ദീര്‍ഘകാലത്തേക്ക് മാസ തവണകളായി നിക്ഷേപം തുടങ്ങാം; എസ്‌ഐപിയോ പിപിഎഫോ? ഏതാണ് അനുയോജ്യം

വലിയ തുക കയ്യിലുള്ളവർക്ക് മാത്രമുള്ള വഴിയല്ല നിക്ഷേപം. കയ്യിലുള്ള ചെറിയ തുകകളെ മാസ തവണകളാക്കി നിക്ഷേപത്തിലേക്ക് മാറ്റി വലിയ സമ്പത്ത് ഉണ്ടാക്കാൻ സാധിക്കുന്ന നിക്ഷേപങ്ങളും ഇന്നുണ്ട്. മാസ തവണകളായി നിക്ഷേപിക്കുന്നവരിൽ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ പിന്തുടരാന്‍ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടും മ്യൂച്വല്‍ ഫണ്ടും മികച്ച സാധ്യതയാണ്.

മ്യൂച്വല്‍ ഫണ്ടില്‍ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റമെന്റ് പ്ലാൻ (എസ്‌ഐപി) വഴി നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം. അടിസ്ഥാനപരമായി നോക്കുമ്പോള്‍ എസ്‌ഐപിയും മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയും തമ്മില്‍ സാമ്യതകളുണ്ടെങ്കിലും വിവിധ കാരണങ്ങള്‍ കൊണ്ട് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവയുടെ പ്രത്യേതകതകളും ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് നോക്കാം.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

നികുതി രഹിതമായൊരു നിക്ഷേപം സാധ്യമാക്കി തരുന്നു എന്നതാണ് പിപിഎഫ് നിക്ഷേപം വഴിയുള്ള നേട്ടം. നിക്ഷേപിക്കുന്ന തുകയ്ക്കും കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്കും നികുതി നല്‍കേണ്ടതില്ല. 15 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. സര്‍ക്കാര്‍ നിക്ഷേപമായതിനാല്‍ കാലാവധിയില്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കും.

ദീര്‍ഘകാലത്തേക്ക് മാസ തവണകളായി നിക്ഷേപം തുടങ്ങാം; എസ്‌ഐപിയോ പിപിഎഫോ? ഏതാണ് അനുയോജ്യം

500 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. വര്‍ഷത്തില്‍ പരമാവധി 1.50 ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ സാധിക്കുക. ഒറ്റത്തവണയായോ മാസ തവണകളായോ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. വര്‍ഷത്തില്‍ 7.1 ശതമാനം പലിശയാണ് പിപിഎഫിന് നിലവില്‍ ലഭിക്കുന്നത്. കൂട്ടുപലിശയുടെ ഗുണം നിക്ഷേപത്തിന് ലഭിക്കും.

മ്യൂച്വല്‍ ഫണ്ട്

നിക്ഷേപകരുടെ കയ്യില്‍ നിന്ന് സ്വരൂപിക്കുന്ന പണം പ്രൊഷണലുകളായ ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഓഹരികളിലും ഡെബ്റ്റ് ഇന്‍സ്ട്രുമെന്റിലും നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളുണ്ട്. മികച്ച ആദായം ലഭിക്കുന്നത് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വഴിയാണ്.

ദീര്‍ഘകാലത്തേക്ക് മാസ തവണകളായി നിക്ഷേപം തുടങ്ങാം; എസ്‌ഐപിയോ പിപിഎഫോ? ഏതാണ് അനുയോജ്യം

ഉയര്‍ന്ന ആദായം, പ്രൊഫഷണലുകളായ ഫണ്ട് മാനേജര്‍മാരുടെ ഇടപെടല്‍, തവണകളായും ഒറ്റതവണയായും നിക്ഷേപിക്കാനുള്ള സൗകര്യം, ചെറിയ തുക മുതല്‍ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നത് എന്നിവ മ്യൂച്വല്‍ ഫണ്ടുകളുടെ പ്രത്യേകതയാണ്.

ദീര്‍ഘകാലത്തേക്ക് മാസ തവണകളായി നിക്ഷേപം തുടങ്ങാം; എസ്‌ഐപിയോ പിപിഎഫോ? ഏതാണ് അനുയോജ്യം

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ട കിടക്കുന്നതിനാല്‍ ഉയര്‍ന്ന ആദായം പ്രതീക്ഷിക്കാം. ഇതോടൊപ്പം വിപണിയുടെ ചാഞ്ചാട്ടങ്ങളില്‍ നഷ്ട സാധ്യതയുമുണ്ട്. ദീര്‍ഘകാല നിക്ഷേപത്തിലൂടെ കോസ്റ്റ് ആവറേജിംഗ് വഴി നഷ്ട സാധ്യത കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.

കാൽക്കുലേറ്റർ

പിപിഎഫ് കാല്‍ക്കുലേറ്റര്‍ പ്രകാരം മാസത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന പരമാവധി തുക 12,500 രൂപയാണ്. വർഷത്തിൽ 1.50 ലക്ഷം രൂപയപം. 15 വര്‍ഷത്തേക്ക് 12,500 രൂപ മാസത്തില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 40.68 ലക്ഷം രൂപയാണ് നേടാന്‍ സാധിക്കുക. 22.50 ലക്ഷത്തിന്റെ നിക്ഷേപവും 18.18 ലക്ഷം രൂപ പലിശയും ചേര്‍ത്താണ് ഈ തുക ലഭിക്കുക. ഇതേ കാലയളവിലേക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ ഇതേ തുക നിക്ഷേപിച്ചാലുള്ള ആദായം നോക്കാം.

ദീര്‍ഘകാലത്തേക്ക് മാസ തവണകളായി നിക്ഷേപം തുടങ്ങാം; എസ്‌ഐപിയോ പിപിഎഫോ? ഏതാണ് അനുയോജ്യം

15 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് 12 ശതമാനം ആദായം പ്രതീക്ഷിക്കാവുന്നതാണ്. 12500 രൂപയുടെ പ്രതിമാസ എസ്‌ഐപി 15 വര്‍ഷത്തേക്ക് നടത്തുമ്പോള്‍ 22.50 ലക്ഷമാണ് നിക്ഷേപിക്കുന്നത്. ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്ന 40,57,200 രൂപ ആദായവും ചേര്‍ത്ത് കാലാവധിയില്‍ 63,07,200 രൂപ നേടാന്‍ സാധിക്കും.

ഏത് മികച്ച നിക്ഷേപം

പ്രതീക്ഷിക്കാവുന്ന ആദായവും നിക്ഷേപങ്ങളുടെ പ്രത്യേകതകളും മുകളിൽ വിശദമാക്കി. എന്നാൽ നിക്ഷേപ തീരുമനം വ്യക്തിയുടെ റിസ്‌ക് പ്രൊഫൈല്‍, ലക്ഷ്യങ്ങള്‍, നിക്ഷേപത്തിന്റെ കാലയളവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. അസറ്റ് അലോക്കേഷന്‍ പരി​ഗണിക്കുമ്പോൾ പിപിഎഫും മ്യൂച്വല്‍ ഫണ്ടുകളും മികച്ച ഓപ്ഷനാണ്. പിപിഎഫ് ഒരു സ്ഥിര വരുമാന മാർ​ഗമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇക്വിറ്റി ഡെബ്റ്റ്, സ്വര്‍ണ്ണം, മള്‍ട്ടി അസറ്റ് ഓപ്ഷനുകള്‍ എന്നിവയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X