2022-ല്‍ സ്ഥിരവരുമാനം വേണോ? ഒന്നിനൊന്നിന് മെച്ചമായ 5 ഡിവിഡന്റ് സ്‌റ്റോക്കുകള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും അതിന്റെ നിക്ഷേപകര്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ നിശ്ചിത അനുപാതത്തില്‍ അധിക ഓഹരികളായോ ആണ് സാധാരണ നല്‍കാറുളളത്. അതേസമയം, നിലവിലെ ഓഹരി വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം. അതിനാല്‍ 2022-ലേക്ക് മികച്ച സാമ്പത്തികാടിത്തറ ഉള്ളതും ഭാവിയില്‍ വളര്‍ച്ച സാധ്യതയുള്ള കമ്പിനകളെ നിക്ഷേപത്തിനായി പരിഗണിക്കാം. അതിനോടൊപ്പം മികച്ച തോതില്‍ ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ കൂടിയാണെങ്കില്‍ ഒരു അധിക വരുമാനവും ലഭിക്കും. ഇത്തരത്തില്‍ മികച്ച 5 കമ്പനികളെയാണ്് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.

ഇരട്ടി നേട്ടം

ഇരട്ടി നേട്ടം

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം ലഭിക്കുന്നത്. രണ്ടാമതായി, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.

Also Read: വില്‍ക്കാനാളില്ല; ഡോളി ഖന്ന വാങ്ങിയ ശേഷം ഈ സ്‌റ്റോക്ക് പറപറക്കുന്നു; നിങ്ങളുടെ പക്കലുണ്ടോ?Also Read: വില്‍ക്കാനാളില്ല; ഡോളി ഖന്ന വാങ്ങിയ ശേഷം ഈ സ്‌റ്റോക്ക് പറപറക്കുന്നു; നിങ്ങളുടെ പക്കലുണ്ടോ?

എന്തൊക്കെ ശ്രദ്ധിക്കണം

എന്തൊക്കെ ശ്രദ്ധിക്കണം

ഡിവിഡന്റ് നല്‍കുന്നു എന്നത് മാത്രം നിക്ഷേപത്തിനുളള ഘടകമായി പരിഗണിക്കരുത്. അതിനാല്‍ ഡിവിഡന്റ് നല്‍കുന്ന കമ്പനികളെ തെരഞ്ഞെടുക്കുന്നതിന് മൂന്ന് കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്.
1. ഡിവിഡന്റ് യീല്‍ഡ് 3 ശതമാനത്തില്‍ മുകളിലാകണം
2. മുഖവിലയുടെ അനുപാതത്തില്‍ ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം
3. ഡിവിഡന്റ് നല്‍കിയ പൂര്‍വകാല ചരിത്രം, ഡിവിഡന്റ് പോളിസി എന്നിവയും പരിശോധിക്കുക.

കമ്പനിയേയും വിലയിരുത്താം

കമ്പനിയേയും വിലയിരുത്താം

ഒരു കമ്പനി എത്രത്തോളം ലാഭവിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്‌മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. അതേസമയം, പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല.

Also Read: ഓഹരിയുടമകളുടെ ശ്രദ്ധയ്ക്ക്; എന്‍ടിപിസി, ജിഎന്‍എഫ്‌സി, പിഡിലൈറ്റ്, ആഫിള്‍ സ്‌റ്റോക്ക് ഇനി എങ്ങോട്ട്? അറിയാംAlso Read: ഓഹരിയുടമകളുടെ ശ്രദ്ധയ്ക്ക്; എന്‍ടിപിസി, ജിഎന്‍എഫ്‌സി, പിഡിലൈറ്റ്, ആഫിള്‍ സ്‌റ്റോക്ക് ഇനി എങ്ങോട്ട്? അറിയാം

1) കോള്‍ ഇന്ത്യ

1) കോള്‍ ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദക കമ്പനിയാണ് കോള്‍ ഇന്ത്യ ലമിറ്റഡ് (BSE: 533278, NSE: COALINDIA). കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, മഹാരത്‌ന പദവിയുള്ള കമ്പനിയാണിത്. കോള്‍ ഇന്ത്യയുടെ ഉടമസ്ഥതയില്‍ 352 ഖനികളുണ്ട്. രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്നു. വന്‍കിട താപവൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് കോള്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍. വന്‍കിട താപവൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് കോള്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍. കമ്പനിയുടെ സാമ്പത്തികാടിത്തറ ശക്തവും ഭദ്രവുമാണ്. 9 രൂപ ഇടക്കാല ലാഭവിഹിതം നല്‍കിക്കഴിഞ്ഞു. അതിനാല്‍, ഈ സാമ്പത്തിക വര്‍ഷം തീരുന്നതിനു മുമ്പ് വീണ്ടും ലാഭവിഹിതം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ രണ്ടാം ഘട്ട ലാഭവിഹിതവും കൂടി ചേരുമ്പോള്‍ ചുരുങ്ങിയത് ഓഹരിയൊന്നിന് 18 രൂപ വരെ ഡിവിഡന്റ് ലഭിച്ചേക്കാം. നിലവിലെ ഡിവിഡന്റ് യീല്‍ഡ് 10.36 ആണ്. ബാങ്ക് ഡിപ്പോസിറ്റുകളുടെ പലിശ 6.5 ശതമാനം പോലുമില്ലെന്നതും ഓര്‍ക്കുക.

2) ആര്‍ഇസി

2) ആര്‍ഇസി

രാജ്യത്തെ ഊര്‍ജ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഥവാ ആര്‍ഇസി (BSE: 532955, NSE: RECLTD). കേന്ദ്ര, സംസ്ഥാന ഊര്‍ജോത്പാദന പദ്ധതികള്‍ക്കും സ്വകാര്യ മേഖലയ്ക്കും വായ്പ നല്‍കുന്നു. ഇത്തരത്തില്‍ രാജ്യത്താകമാനം കമ്പനിക്ക് പദ്ധതികളുണ്ട്. നവരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനം കൂടിയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിയോഹരി 12.71 രൂപയാണ് ഡിവിഡന്റ് നല്‍കിയത്. ഈ വര്‍ഷം ഇതുവരെ 6.21 രൂപ ലാഭവിഹിതം നല്‍കിയിട്ടുണ്ട്. നിലവിലെ ഡിവിഡന്റ് യീല്‍ഡ് 9.32 ശതമാനമാണ്. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തിലും അറ്റാദായത്തിലും ക്രമാനുഗത വളര്‍ച്ചയുണ്ട്. പ്രതിയോഹരി ബുക്ക വാല്യൂ 146.30 ആണ്. ഇത് നിലവിലെ ഓഹരി വിലയേക്കാള്‍ അധികമാണ്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 168.85 രൂപയും കുറഞ്ഞ വില 122.15 രൂപയുമാണ്.

3) ഹീറോ മോട്ടോകോര്‍പ്

3) ഹീറോ മോട്ടോകോര്‍പ്

കൂട്ടുസംരംഭങ്ങളില്ലാതെയുള്ള ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോ കോര്‍പ് ലിമിറ്റഡ് (BSE: 500182, NSE: HEROMOTOCO). ജപ്പാനിലെ ഹോണ്ട കമ്പനിയുമായി ചേര്‍ന്ന് 1984-ലാണ് തുടക്കം. ഇന്ത്യയില്‍ ആദ്യമായി ഫോര്‍- സ്‌ട്രോക് മോട്ടോര്‍സൈക്കിള്‍സ് അവതരിപ്പിച്ചതും ഹീറോ മോട്ടോ കോര്‍പാണ്. രാജ്യത്താകമാനം സുശക്തമായ വിതരണ ശൃംഖലയാണുള്ളത്. 2021-ല്‍ ഹോണ്ട കമ്പനിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചു. ഹീറോ മോട്ടോ കോര്‍പിന് യാതൊരുവിധ കടബാധ്യതകളുമില്ല. കരുതല്‍ ധനശേഖരമാകട്ടെ 15,000 കോടിയിലധികം രൂപയുടേതും. മുടക്കമില്ലാതെ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 4.26 ശതമാനമാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഹീറോ മോട്ടോ കോര്‍പിന്റെ സംയോജിത വരുമാനം 8,697 കോടി രൂപയും അറ്റദായം 810 കോടി രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 3,629.05 രൂപയും കുറഞ്ഞ വില 2,310 രൂപയുമാണ്.

4) ബജാജ് ഓട്ടോ

4) ബജാജ് ഓട്ടോ

ലോകത്തെ മൂന്നാമത്തെ വലിയതും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ ലിമിറ്റഡ് (BSE : 532977, NSE : BAJAJ-AUTO). കൂടാതെലോകത്തെ ഏറ്റവും വലിയ മുചക്ര വാഹന നിര്‍മാതാക്കള്‍ കൂടിയാണിവര്‍. കടബാധ്യതകള്‍ യാതൊന്നും ഇല്ലാത്തതും ബജാജ് ഓട്ടോയുടെ ഓഹരികളെ ആകര്‍ഷകമാക്കുന്നു. ഇലക്ട്രിക് വാഹന രംഗത്തേക്കും ശ്രദ്ധ പതിപ്പിക്കുന്നത് ഭാവി വളര്‍ച്ചാ സാധ്യതയും ഉറപ്പാക്കുന്ന ഘടകമാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ നല്‍കിയ 4,051 കോടി രൂപയുടെ ലാഭവിഹിതത്തിനു ശേഷവും 17,526 കോടി രൂപ കരുതല്‍ ധനശേഖരം കമ്പനിക്കുണ്ടെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 140 രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. നിലവിലെ ഡിവിഡന്റ് യീല്‍ഡ് 4.19 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 942.52 രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 4,361.40 രൂപയും കുറഞ്ഞ വില 3,027.05 രൂപയുമായാണ്.

5) ഐടിസി

5) ഐടിസി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിസി ലിമിറ്റഡ് (BSE: 500875, NSE : ITC). നിരവധി ഏജന്‍സികള്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 ബ്രാന്‍ഡുകളില്‍ ഒന്നായി കമ്പനിയെ കണക്കാക്കിയിട്ടുണ്ട്. ഏഷ്യയിലെ മികച്ച 50 കമ്പനികളിലൊന്നായും ഐടിസിയെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സിഗരറ്റ് വിപണിയിലെ അനിഷേധ്യ നേതാവാണ് ഐടിസി. നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിക്ക് അഞ്ച് വിഭാഗങ്ങളിലായി 13 ബിസിനസ് സംരംഭങ്ങള്‍ ആണുള്ളത്. 100 രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. മുഖ്യ പ്രമോട്ടര്‍മാരില്ലാതെ, പ്രൊഫഷണല്‍ മാനേജേര്‍മാരുടെ നേതൃത്വത്തിലാണ് കമ്പനിയുടെ ഭരണ നിര്‍വഹണം. ലാഭത്തിന്റെ 60 ശതമാനവും ലാഭവിഹിത ഇനത്തില്‍ കമ്പനി ഓഹരിയുടമകള്‍ക്ക് മുടങ്ങാതെ കൊടുക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.75 രൂപയാണ് ഡിവിഡന്റ് നല്‍കിയത്. നിലവില്‍ 4.89 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 265.30 രൂപയും കുറഞ്ഞ വില 199.10 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

For Regular Income Buy Good Fundamental And High Dividend Stocks ITC REC Hero Moto Bajaj Auto Coal India

For Regular Income Buy Good Fundamental And High Dividend Stocks ITC REC Hero Moto Bajaj Auto Coal India
Story first published: Thursday, January 6, 2022, 12:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X