ആരംഭ നിലവാരത്തിന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ച, തുടര്‍ച്ചയായ ഏഴ് ദിവസങ്ങള്‍ക്കു ശേഷമാണ് ചൊവ്വാഴ്ച വിപണികളില്‍ നഷ്ടം നേരിട്ടത്. കുതിച്ചു പായുന്നതതിനിടെയുള്ള താത്കാലിക വിശ്രമമെന്നാണ് വിപണിയിലെ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കോവിഡ് പ്രതിദിന രോഗ നിരക്ക് കുതിച്ചുയരുകയാണെങ്കിലും മൂന്നാം പാദ സാമ്പത്തിക ഫലങ്ങളുടേയും ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കപ്പെടുന്ന പൊതുബജറ്റിലും കണ്ണുംനട്ടാണ് സൂചികകള്‍ മുന്നോട്ട് കുതിക്കാന്‍ വെമ്പുന്നത്. ഇതിനിടെ, മുന്‍നിര വിദേശ ബ്രോക്കറേജ്, നിക്ഷേപ സ്ഥാപനങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ദേവയാനി ഇന്റര്‍നാഷണല്‍, മാരുതി സുസൂക്കി, അപ്പോളോ ഹോസ്പിറ്റല്‍സ് തുടങ്ങിയ ഓഹരികളെ സംബന്ധിച്ച സമീപ ഭാവിയിലേക്കുള്ള കാഴ്ചപ്പാട് പങ്കുവച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്
വന്‍കിട അമേരിക്കന്‍ നിക്ഷേപക ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് (BSE: 500325, NSE: RELIANCE) 'ഔട്ട് പെര്‍ഫോം' എന്ന റേറ്റിങ് ആണ് നല്‍കിയികിരിക്കുന്നത്. താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന് ഇത് സൂചിപ്പിക്കുന്നത്. സിഎല്‍എസ്എയും റിലയന്‍സിന് സമാന റേറ്റങ് ആണ് നല്‍കിയിരിക്കുന്നത്. സമീപ ഭാവിയിലേക്ക് ഓഹരികള്‍ക്ക് 2,820 രൂപ നിലവാരമാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇ-കൊമേഴ്‌സ് രംഗത്തെ നീക്കങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിക്ഷേപ നിര്‍ദേശം.

മാരുതി സുസൂക്കി
ഗോള്‍ഡ്മാന്‍ സാക്‌സ്, ഇന്ത്യയിലെ യാത്രാവാഹനങ്ങളുടെ വിപണിയിലേ ഒന്നാമനായ മാരുതി സുസൂക്കിക്ക് (BSE: 532500, NSE : MARUTI) 'ബൈ' റേറ്റിങ് ആണ് നല്‍കിയിരിക്കുന്നത്. കാര്യമായ തിരിച്ചടി പേടിക്കാതെ ഓഹരി വാങ്ങാമെന്നാണ് ഇത് സൂചിപ്പക്കുന്നത്. സമീപ കാലയളവിലേക്ക്് ഓഹരിയില്‍ 9,100 രൂപ നിലവാരമാണ് ലക്ഷ്യവിലയായി നിര്‍ദേശിച്ചിരിക്കുന്നത്. കമ്പനി കൂടുതല്‍ ശ്രേണിയിലുള്ള വാഹനങ്ങള്‍ അവതരിപ്പിക്കുമെന്നും 2025-ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നും എന്നതാണ് നിക്ഷേപത്തിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്.

ദേവയാനി ഇന്റര്‍നാഷണല്‍
ഹോങ്കോംഗ് ആസ്ഥാനമായ രാജ്യാന്തര അസ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ സിഎല്‍എസ്എ, റെസ്റ്റോറന്റ് ശൃംഖലയായ ദേവയാനി ഇന്റര്‍നാഷണലിന് (BSE: 543330, NSE : DEVYANI) 'ഔട്ട് പെര്‍ഫോം' റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. വനരുന്ന സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനിയുടെ വരുമാനം 4 മടങ്ങുവരെ വര്‍ധിക്കാമെന്ന് വിലയിരുത്തുന്ന സിഎല്‍എസ്എ, ഓഹരിക്ക് സമീപകാലയളവിലേക്ക് 207 രൂപ ലക്ഷ്യവിലയായും നിര്‍ദേശിച്ചു.

അപ്പോളോ ഹോസ്പിറ്റല്‍സ്
വന്‍കിട സ്വിസ് നിക്ഷേപക ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്വീസ്, ഇന്ത്യന്‍ ബഹുരാഷ്ട്ര ആശുപത്രി ശൃംഖലയായ അപ്പോളൊ ഹോസ്പിറ്റല്‍സിന് (BSE: 508869, NSE : APOLLOHOSP) 'ഔട്ട് പെര്‍ഫോം' റേറ്റിങ് ആണ് നല്‍കിയിരിക്കുന്നത്. സമീപ ഭാവിയിലേക്ക് 5,800 രൂപ നിലവാരമാണ് ഓഹരികള്‍ക്ക് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലേക്കുള്ള ചുവടുവയ്പ്പാണ് ഓഹരിയെ ആകര്‍ഷകമാക്കുന്നതെന്നും ക്രെഡിറ്റ് സ്വീസെയുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Also Read: ഇവിയിലാണ് ഭാവി; ഈ 5 ഇവി ഇന്‍ഫ്രാ സ്റ്റോക്കുകള്‍ പരിഗണിക്കാം; വെറുതെയാകില്ല

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.