വിപണിയില്‍ കടുത്ത ചാഞ്ചാട്ടം പ്രകടമാണ്. വിലക്കയറ്റവും ഇതിനെ തുടര്‍ന്നുളള പണപ്പെരുപ്പവും ആഗോള തലത്തില്‍ ഭീഷണിയാകുന്നതും കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതുമാണ് വിപണിയെ പിന്നോട്ടടിക്കുന്നത്. എങ്കിലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ സജീവമാണ്. ഇതിനിടെ 9 മുന്‍നിര ഓഹരികളുടെ റേറ്റിങ്ങും ലക്ഷ്യവിലയും ഉയര്‍ത്തി പ്രമുഖ വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ രംഗത്തെത്തി.
- ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് & ഫിനാന്‍സ് കമ്പനിയുടെ ഓഹരികള്‍ 900 രൂപ ലക്ഷ്യമിട്ട് വാങ്ങാമെന്ന് ക്രെഡിറ്റ് സ്വീസ് നിര്‍ദേശിച്ചു. ഔട്ട്പെര്‍ഫോം എന്ന റേറ്റിങ്ങാണ് നല്‍കിയിരിക്കുന്ന ഈ ഓഹരി വെള്ളിയാഴ്ച രാവിലെ 645 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇതിലൂടെ 40 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
- റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 3,170 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്ന് സിറ്റി ബാങ്ക് നിര്‍ദേശിച്ചു. ന്യൂട്രലില്‍ നിന്നും ബൈ എന്നതിലേക്ക് റേറ്റിങ് ഉയര്‍ത്തി. നിലവില്‍ 2,615 രൂപയിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇതിലൂടെ ഓഹരിയില്‍ 21 ശതമാനം വരെ മുന്നേറ്റം ഉണ്ടാകാമെന്ന് വിലയിരുത്തുന്നു.
- ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ 960 രൂപ ലക്ഷ്യമിട്ട് വാങ്ങാമെന്ന് നോമൂറ ഹോള്‍ഡിങ്സ് നിര്‍ദേശിച്ചു. ബൈ എന്ന റേറ്റിങ്ങാണ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 715 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇതിലൂടെ 34 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
- അദാനി പോര്‍ട്ട്സിന്റെ ഓഹരികള്‍ 1,025 രൂപ നിലവാരത്തിലേക്ക് ഉയരാമെന്ന് നോമൂറ ഹോള്‍ഡിങ്സ് സൂചിപ്പിച്ചു. ബൈ റേറ്റിങ്ങാണ് ഓഹരിക്ക് നല്കിയിക്കുന്നത്. നിലവില്‍ 810 രൂപയിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇതിലൂടെ ഓഹരിയില്‍ 27 ശതമാനം മുന്നേറ്റം നേടാമെന്ന് വിലയിരുത്തുന്നു.
- ടാറ്റ സ്റ്റീല്‍ ഓഹരികള്‍ 1,940 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്ന് ജെപി മോര്ഗന് നിര്‍ദേശിച്ചു. ഓവര്‍വെയിറ്റ് എന്ന റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 1,260 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഇതിലൂടെ 54 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
- ഗോദ്റേജ് പ്രോപ്പര്‍ട്ടീസിന്റെ ഓഹരികള്‍ 2,100 രൂപ നിലവാരത്തിലേക്ക് ഉയരാമെന്ന് ജെഫറീസ് സൂചിപ്പിച്ചു. ബൈ റേറ്റിങ്ങാണ് ഓഹരിക്ക് നല്‍കിയിരിക്കുന്നത്. നിലവില്‍ 1,420 രൂപയിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇതിലൂടെ ഓഹരിയില്‍ 48 ശതമാനം മുന്നേറ്റമുണ്ടാകാമെന്ന് വിലയിരുത്തുന്നു.
- മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ 260 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്ന് സിഎല്‍എസ്എ നിര്‍ദേശിച്ചു. ബൈ റേറ്റിങ്ങാണ് നല്‍കിയത്. ഇന്ന് രാവിലെ 175 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഇതിലൂടെ 49 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
- എസ്ബിഐ കാര്‍ഡ്സിന്റെ ഓഹരികള്‍ 1,250 രൂപയിലേക്ക് ഉയരാമെന്ന് ജെപി മോര്ഗന് സൂചിപ്പിച്ചു. ഓഹരിക്ക് ബൈ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ 755 രൂപയിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇതിലൂടെ ഓഹരിയില്‍ 66 ശതമാനം മുന്നേറ്റമുണ്ടാകാമെന്ന് വിലയിരുത്തുന്നു.
- ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ 1,300 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്ന് മോര്ഗന് സ്റ്റാന്‍ലി നിര്‍ദേശിച്ചു. ഓഹരിക്ക് ഓവര്‍വെയിറ്റ് റേറ്റിങ്ങാണ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 915 രൂപയിലാണ് വ്യാപാരം. ഇതിലൂടെ 42 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
