തീവണ്ടിയിൽ ദീർഘദൂര യാത്രകൾ നടത്തുമ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്. ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഓൺലൈനായതോടെ ഐആർസിടിസി ആപ്പ്/ വെബ്സൈറ്റ് വഴിയാണ് കൂടുതൽ പേരും ടിക്കറ്റെടുത്തുന്നത്. ഐആർസിടിസി ആപ്പിൽനിന്ന് സീപ്പർ ടിക്കറ്റും എസി ടിക്കറ്റും ബുക്ക് ചെയ്യുമ്പോൾ കൺവീനിയൻസ് ഫീ യായി നല്ലൊരു തുക നൽകണം.
ഈ അധിക ചെലവുകൾ ഒഴിവാക്കാൻ സഹായിക്കുന്ന ക്രെഡിറ്റ് കാർഡുകൾ വിവിധ ബാങ്കുകൾ പുറത്തിറക്കിയിട്ടുണ്ട്. ക്യാഷ്ബാക്ക്, ഡിസ്കൗണ്ടുകൾ, സൗജന്യങ്ങൾ, റെയിൽവേ ലോഞ്ച് ആക്സസ് എന്നിവയും ഈ ക്രെഡിറ്റ് കാർഡുകൾ ഓഫർ ചെയ്യുന്നുണ്ട്. കൂട്ടത്തിൽ മികച്ച നാല് കാർഡുകൾ പരിചയപ്പെടാം.
ഐആർസിടിസി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്
ഐആർസിടിസി വെബ്സൈറ്റിലും വെബ്സൈറ്റിലും റെയിൽ കണക്ട് ആപ്പിലും ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 5 റിവാർഡ് പോയിന്റാണ് ഐആർസിടിസി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് നൽകുന്നത്. മറ്റെല്ലാ ചെലവുകൾക്കും 100 രൂപയ്ക്ക് 1 റിവാർഡ് പോയിന്റും ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് സ്മാർട്ടബൈ വഴിയുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് 5 ശതമാനം അധിക ക്യാഷ്ബാക്കും കാർഡിലൂടെ നേടാം.

ഐആർസിടിസി എക്സിക്യൂട്ടീവ് ലോഞ്ചിൽ വർഷത്തിൽ 8 കോംപ്ലിമെന്ററി ആക്‌സസ് ലഭിക്കും. ഐആർസിടിസി വെബ്‌സൈറ്റിലും റെയിൽ കണക്ട് ആപ്പിലും നടത്തുന്ന ഇടപാടുകളിൽ 1 ശതമാനം ട്രാൻസാക്ഷൻ ഫീസ് ഒഴിവാക്കും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിൽ പരമാവധി 1,000 രൂപ വരെ ലഭിക്കും. 500 രൂപയാണ് കാർഡിന്റെ ജോയിനിംഗ് ഫീസ്. 500 രൂപ വാർഷിക ഫീസും ഈടാക്കും. വർഷത്തിൽ 1.50 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കാം.
ഐആർസിടിസി എസ്ബിഐ പ്ലാറ്റിനം കാർഡ്
ഐആർസിടിസി എസ്ബിഐ പ്ലാറ്റിനം കാർഡ് ലഭിച്ച് 45 ദിവസത്തിനുള്ളിൽ 500 രൂപയ്ക്കോ അതിൽ കൂടുതൽ തുകയുടെയോ ഒറ്റ ഇടപാട് നടത്തിയാൽ ആക്ടിവേഷൻ ബോണസായി 350 റിവാർഡ് പോയിന്റ് ലഭിക്കും. ഇന്ധന ചെലവുകൾക്ക് ഇത് ബാധകമല്ല.
ഐആർസിടിസി ആപ്പ്/ വെബ്സൈറ്റ് എന്നിവ വഴി എസി ഫസ്റ്റ് ക്ലാസ്, എസി സെക്കന്റ് ക്ലാസ്, എസി തേഡ് ക്ലാസ്, എക്‌സിക്യൂട്ടീവ് ചെയർ കാർ, ചെയർ കാർ എന്നിവ ബുക്ക് ചെയ്യുമ്പോൾ മൂല്യത്തിന്റെ 10 ശതമാനം റിവാർഡ് പോയിന്റുകളായി ലഭിക്കും. ഇതോടൊപ്പം 1 ശതമാനം ഇടപാട് ചാർജ് ഒഴിവാക്കി കിട്ടും. വർഷത്തിൽ 4 കോംപ്ലിമെന്ററി റെയിൽവേ ലോഞ്ച് ആക്സസ് ലഭിക്കും.
ഐആർസിടിസി ബിഒബി റൂപേ ക്രെഡിറ്റ് കാർഡ്
ഐആർസിടിസി വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ടിക്കറ്റ് ബുക്കിംഗിന് 100 രൂപയ്ക്ക് 40 ശതമാനം വരെ റിവാർഡ് പോയിന്റുകൾ ലഭിക്കും. കാർഡ് ഇഷ്യൂ ചെയ്ത് 45 ദിവസത്തിനുള്ളിൽ 1000 രൂപയുടെയോ അതിൽ കൂടുതൽ തുകയുടെയോ ഒറ്റ ഇടപാടിന് 1000 ബോണസ് റിവാർഡ് പോയിന്റുകൾ ലഭിക്കും.
മറ്റു ചെലവാക്കലുകൾക്ക് 100 രൂപയ്ക്ക് 2 റിവാർഡ് പോയിന്റുകൾ ലഭിക്കും. 500 രൂപയാണ് ഐആർസിടിസി ബിഒബി റൂപേ ക്രെഡിറ്റ് കാർഡിന്റെ ജോയിനിംഗ് ഫീസ്. 350 രൂപയാണ് വർഷത്തിൽ പുതുക്കലിനായി വേണ്ടത്.
കൊട്ടക് റോയൽ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്
ഐആർസിടിസി വഴിയും ഇന്ത്യൻ റെയിൽവേ ബുക്കിംഗ് കൗണ്ടറുകൾ വഴിയും നടത്തുന്ന ഇടപാടുകൾക്ക് വർഷത്തിൽ 500 രൂപ വരെയുള്ള റെയിൽവേ സർചാർജ് ഒഴിവാക്കൽ ലഭിക്കും. ഈ ഇടപാടുകളിൽ ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കില്ല. ഓരോ 150 രൂപ ചെലവഴിക്കുമ്പോഴും 4 റിവാർഡ് പോയിന്റുകൾ വരെ കൊട്ടക് റോയൽ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡിൽ നിന്ന് ലഭിക്കും. ജോയിനിംഗ് ഫീസില്ലാത്ത കാർഡിന് 900 രൂപ വാർഷിക പുതുക്കൽ ഫീസുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
