ഏപ്രിലില്‍ റിസര്‍വ് ബാങ്കിന്റെ അടുത്ത പണനയ അവലോകന യോഗം നടക്കാനിരിക്കെ റിപ്പോ നിരക്ക് വര്‍ധനവിന്റെ സൂചനകളുണ്ടെങ്കിലും ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. 2022 മേയ് മുതൽ 2023 ഫെബ്രുവരിക്കിടെ 2.50 ശതമാനമാണ് റിപ്പോ നിരക്കിൽ വർധനവ് വന്നത്. 2.50 ശതമാനം റിപ്പോ നിരക്ക് വർധനവിനൊപ്പം കഴിഞ്ഞ 10 മാസത്തിനിടെയിൽ സ്ഥിര നിക്ഷേപ നിരക്കിൽ ചെറിയ മാർജിനിലുള്ള വർധനവുണ്ടായിരുന്നു. ഇത് കൂടുതൽ പേരെ സ്ഥിര നിക്ഷേപത്തിലേക്ക് ആകർഷിക്കുന്നുണ്ട്.
എന്നാൽ റിപ്പോ നിരക്കിന്റെ ഗുണം പൂർണമായും നിക്ഷേപങ്ങൾക്ക് ലഭിച്ചിട്ടില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 1 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ കൂടിയതും കുറഞ്ഞതുമായ പലിശ നിരക്ക് 2022 ഏപ്രിലിൽ യഥാക്രമം 5 ശതമാനം, 5.60 ശതമാനം എന്നിങ്ങനെയായിരുന്നു.
2023 ജനുവരി 27 ലെ കണക്ക് പ്രകാരം കുറഞ്ഞ പലിശ നിരക്ക് 6 ശതമാനമായി. 1 ശതമാനത്തിന്റെ വർധനവ്. ഉയർന്ന നിരക്ക് 7.25 ശതമാനായി. ഇവിടെ 1.65 ശതമാനത്തിന്റെ വർധനവ്. കഴിഞ്ഞ വാരം പ്രധാനമായും നിരക്കുയര്‍ത്തിയത് നാല് ബാങ്കുകളാണ്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കും ഇക്കൂട്ടത്തിലുണ്ട്. ഇവയുടെ പലിശ നിരക്ക് വിശദമായി നോക്കാം.
കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിര നിക്ഷേപം
പുതുക്കിയ പലിശ നിരക്ക് പ്രകാരം 390 ദിവസം മുതല്‍ 2 വര്‍ഷത്തേക്ക് ബാങ്ക് 7.20 ശതമാനം പലിശ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.70 ശതമാനം പലിശ ലഭിക്കും. കൊട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്ന് ലഭിക്കുന്ന മികച്ച സ്ഥിര നിക്ഷേപമാണിത്. 2 കോടിക്ക് താഴെയുള്ള സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ ലഭിക്കുന്ന്ത്.
ആക്സിസ് ബാങ്ക്
മറ്റൊരു മുന്‍നിര സ്വകാര്യ ബാങ്കായ ആസ്സിസ് ബാങ്കില്‍ 8 ശതമാനത്തിന് മുകളില്‍ പലിശ നിരക്കെത്തി. 2 വര്‍ഷം മുതല്‍ 30 മാസത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക് 7.26 ശതമാനം പലിശ ആക്സിസ് ബാങ്ക് നല്്കും. മുതിര്‍ന്ന പൗരന്മാരാണെങ്കില് ഇതേ കാലയളവില്‍ 8.01 ശതമാനം പലിശ നേടാം. 2 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്ക്.
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
60 മാസത്തെ സ്ഥിര നിക്ഷേപത്തിന് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഉയര്‍ന്ന പലിശ നല്‍കുന്നത്. പ്ലാറ്റിന ഡെപ്പോസിറ്റ് സ്കീമിന് കീഴില്‍ 60 ആഴ്ചത്തേക്ക് 8.65 ശതമാനം പലിശ ലഭിക്കും. ഈ പദ്ധതി പ്രകാരം കുറഞ്ഞ നിക്ഷേപം 15 ലക്ഷം രൂപയാണ്. സാധാരണ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 8.25 ശതമാനമാണ്. 80 ആഴ്ചയിലേക്കുള്ള നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക്.
മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്കിന് അര്‍ഹതയുണ്ട്. 80 ആഴ്ചയിലേക്ക് 8.75 ശതമാനം പലിശ ലഭിക്കും.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
മറ്റൊരു പുത്തന്‍ തലമുറ സ്വകാര്യ ബാങ്കാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. 7.75 ശതമാനമാണ് സാധരാണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പരമാവധി പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 8.25 ശതമാനം പലിശ നല്‍കും. 3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഈ പലിശ നിരക്ക് നല്‍കുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications