വിദേശത്തേയ്ക്ക് ഒരു അവധിക്കാല യാത്ര നടത്താനോ, ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ ദീർഘകാല ക്രെഡിറ്റ് കാർഡ് കുടിശ്ശിക തീർക്കുന്നതിനോ നിങ്ങൾക്ക് പെട്ടെന്ന് പണം ആവശ്യമായി വന്നാൽ എന്ത് ചെയ്യും? ഈ അവസരങ്ങളിൽ ആശ്രയിക്കാൻ പറ്റുന്ന ചില വ്യക്തിഗത വായ്പകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം. സാധാരണയായി ക്രെഡിറ്റ് കാർഡുകളേക്കാൾ കുറഞ്ഞ പലിശനിരക്കാണ് ഇത്തരം വായ്പകൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഒരു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കുകയും വേണം.
പെട്ടെന്ന് വായ്പ
പരമ്പരാഗത ബാങ്ക് വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വായ്പ എളുപ്പത്തിൽ ലഭിക്കും. വളരെ കുറഞ്ഞ പേപ്പർവർക്കുകൾ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഈ വായ്പയ്ക്ക് ആവശ്യക്കാർ ഏറെയാണ്. കുറച്ച് മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ കുറച്ച് ദിവസത്തിനുള്ളിൽ തന്നെ വായ്പ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
വ്യക്തിഗത വായ്പ
ബാങ്കുകൾ നൽകുന്ന ഹ്രസ്വകാല വായ്പകളിൽ ഇത് ഏറ്റവും ജനപ്രിയമാണ് വ്യക്തിഗത വായ്പ. പണത്തിന്റെ ഉപയോഗത്തെക്കുറിച്ച് ബാങ്കുകൾ ചോദ്യങ്ങളൊന്നും ചോദിക്കില്ല എന്നതാണ് ഈ വായ്പയുടെ പ്രത്യേകത. കൂടാതെ, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഓരോ ബാങ്കുകളിലും വ്യത്യസ്തമാണ്. 10.35 ശതമാനം മുതൽ 21.5 ശതമാനം വരെയാകാം പലിശ നിരക്ക്.
ബ്രിഡ്ജ് വായ്പ
നിങ്ങളുടെ ഉടനടിയുള്ള പണത്തിന്റെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് മികച്ച ഒരു ഹ്രസ്വകാല വായ്പയാണിത്. പണം ആവശ്യമുള്ളപ്പോൾ നിങ്ങൾക്ക് ബ്രിഡ്ജ് വായ്പകൾക്ക് അപേക്ഷിക്കാം. ഉദാഹരണത്തിന്, ഒരു വീട് വാങ്ങുന്നതിന് ധാരാളം പണം ആവശ്യമാണ്. വായ്പ എടുത്താണ് വീട് വാങ്ങുന്നതെങ്കിൽ ഡൌൺ പേയ്മെന്റ് പ്രോപ്പർട്ടി വിലയുടെ 20 ശതമാനം വരെയാണ്. അത് നിങ്ങളുടെ കൈയിൽ നിന്ന് അടയ്ക്കണം; ബാക്കി 80 ശതമാനം ഭവന വായ്പയായി ലഭിക്കും. ഡൌൺ പേയ്‌മെന്റിനായി വൻതോതിൽ ഫണ്ട് ക്രമീകരിക്കുക എന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഏറ്റവും പെട്ടെന്ന് ലഭിക്കുന്ന വായ്പയാണ് ബ്രിഡ്ജ് വായ്പ.
പിപിഎഫ് അക്കൌണ്ടിൽ നിന്ന് വായ്പ
പബ്ലിക് പ്രൊവിഡൻറ് ഫണ്ട് (പിപിഎഫ്) സ്കീം വരിക്കാർക്ക് അക്കൗണ്ട് തുറക്കുന്നതിന്റെ മൂന്നാം വർഷം മുതൽ ആറാം വർഷം വരെ പിപിഎഫിൽ നിന്ന് വായ്പ എടുക്കാം. അതിനാൽ, 2018-19 സാമ്പത്തിക വർഷത്തിൽ അക്കൗണ്ട് തുറന്നാൽ, 2020-21 സാമ്പത്തിക വർഷത്തിൽ ആദ്യത്തെ വായ്പ എടുക്കാം (സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ്). വായ്പ ലഭിക്കുന്നതിന് വായ്പക്കാരൻ പിപിഎഫ് പാസ്ബുക്കും ഫോം ഡി യും സമർപ്പിക്കണം. അക്കൌണ്ട് ഉടമയുടെ ക്രെഡിറ്റിലുള്ള തുകയുടെ 25 ശതമാനം വരെയാണ് വായ്പയുടെ പരമാവധി തുക.
ഡിമാൻഡ് വായ്പ
ഇൻഷുറൻസ് പോളിസികൾക്കും ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ (എൻഎസ്‌സി) പോലുള്ള ചെറിയ സേവിംഗ്സ് ഉപകരണങ്ങൾക്കുമെതിരെ ബാങ്കുകളും നോൺ-ബാങ്കിംഗ് ധനകാര്യ കമ്പനികളും (എൻബിഎഫ്‌സി) ഡിമാൻഡ് വായ്പ നൽകും. വായ്പ തുക നിങ്ങളുടെ സേവിംഗ്സ് ഉപകരണങ്ങളുടെ മെച്യൂരിറ്റി മൂല്യത്തെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ സമ്പാദ്യത്തിന്റെ 90 ശതമാനം വരെ ബാങ്കുകൾ സാധാരണയായി വായ്പ വാഗ്ദാനം ചെയ്യും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications