കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിനും ഇടയാക്കിയിരിക്കുകയാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ നിലവാരം മറികടന്നത്. ഇത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് സമ്മര്‍ദമേറ്റുന്ന ഘടകമാണ്. രാജ്യത്തിന്റെ ആവശ്യകതയില്‍ 80- 85 ശതമാനം അസംസ്‌കൃത എണ്ണയും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതിനാല്‍ എണ്ണവില ഉയരുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കുന്നതിനോടൊപ്പം മറ്റു ചില വ്യവാസായ മേഖലയ്ക്കും പരോക്ഷത്തില്‍ തിരിച്ചടിയാകും. ഇത്തരത്തില്‍ വിലക്കയറ്റത്തിന്റെ ആശങ്ക നേരിടുന്ന 4 വ്യവസായ മേഖലകളേയും അവയിലെ ഓഹരികളേയും താഴെ ചേര്‍ക്കുന്നു.
1) ഓട്ടോമൊബീല്‍
കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം വിതരണ ശൃംഖലയെ പരോക്ഷമായി ബാധിക്കാം. മെറ്റല്‍ ഉത്പന്നങ്ങള്‍, ക്രൂഡ് ഓയില്‍ വില വര്‍ധനവും വാഹന വ്യവസായ മേഖലയെ തിരിച്ചടിയാകും. ഇത് അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിനും ഉത്പാദന ചെലവും വര്‍ധിപ്പിക്കും. പ്രധാനമായും സ്റ്റീല്‍, അലുമിനിയം, കോപ്പര്‍, ലെഡ് തുടങ്ങിയവും ക്രൂഡ് ഓയിലില്‍ നിന്നുള്ള ഉപോത്ന്നങ്ങളായ പ്ലാസ്റ്റിക്‌സ്, ലാറ്റക്‌സ് എന്നിവയ്ക്കും വില വര്‍ധിക്കാം. അതുപോലെ യൂറോപ്പില്‍ ഉത്പാദന കേന്ദ്രമുള്ള കമ്പനികള്‍ക്കും തിരിച്ചടിയാണ്.
ടാറ്റ മോട്ടോര്‍സിന്റെ ഉപകമ്പനിയായ ജെഎല്‍ആര്‍ യൂറോപ്പില്‍ നിന്നാണ് 40 ശതമാനം വില്‍പ്പനയും കണ്ടെത്തുന്നത്. അതിനാല്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് ടാറ്റ മോട്ടോര്‌സിനെ ബാധിക്കാമെന്ന് ഐസിഐസിഐ ഡയറക്ട് ചൂണ്ടിക്കാട്ടി. അതുപോലെ മഹീന്ദ്ര സിഐഇയും യൂറോപ്പില്‍ നിന്നാണ് 49 ശതമാനം വില്‍പ്പന നടത്തുന്നത്. കൂടാതെ കമ്പനിക്ക് യൂറോപ്പില്‍ നിര്‍മാണ ശാലയുമുണ്ട്. സമാനമായി അപ്പോളൊ ടയേഴ്‌സിന്റെ 33 ശതമാനം വിറ്റുവരവ് യൂറോപ്പില്‍ നിന്നാണ് ലഭിക്കുന്നത്. കൂടാതെ കമ്പനിക്ക് അവിടെ നിര്‍മാണ ശാലയുമുണ്ട്. വാഹനാനുബന്ധ ഉപകരണ നിര്‍മാതാക്കളായ ഭാരത് ഫോര്‍ജിനും മതേര്‍സണ്‍ സുമി തുടങ്ങിയവയ്ക്കും താത്കാലിക തിരിച്ചടിയാണ്.
2) ഫാര്‍മ
കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികളില്‍ ഡോ റെഡ്ഡീസ് ഒഴികെയുള്ളവര്‍ക്ക് കാര്യമായ തിരിച്ചടി നേരിടേണ്ടി വരില്ലെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഡോ റെഡ്ഡീസിന് റഷ്യയില്‍ ഗണ്യമായ ബിസിനസുണ്ട്. കമ്പനിയുടെ വരുമാനത്തിന്റെ 13 ശതമാനം റഷ്യന്‍ മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. മരുന്നുകള്‍ ഉപരോധത്തിന്റെ പട്ടികയില്‍ വരില്ലെങ്കിലും റഷ്യന്‍ കറന്‍സിയുടെ മൂല്യശോഷണം ആശങ്കയാകാം. അതേസമയം, മരുന്ന് നിര്‍മാണത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ക്കായി ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് റഷ്യയെ ആശ്രയിക്കേണ്ടതില്ല.
3) ഓയില്‍ & ഗ്യാസ്
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ കടന്നത് രാജ്യത്തെ ഇന്ധന വിതരണ കമ്പനികള്‍ക്ക് തിരിച്ചടിയാകും. നവംബറിന് ശേഷം വില വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികള്‍ക്കാണ് തിരിച്ചടി നേരിടുന്നത്. അതേസമയം, ചില്ലറ ഇന്ധന വില ആനുപാതികമായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ന്ല്‍കിയാല്‍ കമ്പനികള്‍ക്ക് ആശ്വാസമാകും. എന്നാല്‍ ക്രൂഡ് ഓയില്‍ വില വര്‍ധനവ് ഉത്പാദകരായ ഒഎന്‍ജിസി, ഗെയില്‍, ഓയില്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ക്ക് ഗുണകരമാണ്.
4) പെയിന്റ് കമ്പനികള്‍
ക്രൂഡ് ഓയിലിന്റെ ഉപോത്പന്നങ്ങളും മോണോമര്‍, ടൈറ്റാനിയം ഡയോക്‌സൈഡ് പോലുള്ളവയും പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളാണ്. നിലവില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധനവ് നാലാം പാദത്തിലെ വിറ്റുവരവിനേയും ലാഭത്തിന്റെ മാര്‍ജിനേയും ബാധിക്കുകയില്ല. എന്നാല്‍ വില വര്‍ധനവ് നീണ്ടുനിന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം മുതല്‍ (2022 ഏപ്രില്‍- ജൂണ്‍) ഭാഗികമായെങ്കിലും ബാധിക്കാം. അതേസമയം, ഉത്പന്നത്തിന്റെ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറായാല്‍ ലാഭത്തിന്റെ മാര്‍ജിന്‍ മെച്ചപ്പെടും. ഏഷ്യന്‍ പെയിന്റ്‌സ്, ബെര്‍ജര്‍ പെയിന്റ്‌സ്, കന്‍സായി നെരോലാക് തുടങ്ങിയ ഓഹരികളെയാണ് ശ്രദ്ധിക്കേണ്ടതെന്നും എഡല്‍വീസ് ബ്രോക്കിങ്ങിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications