ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വിമുഖതയുള്ളവര്‍ക്കും ദീര്‍ഘകാലയളവിലെ നേട്ടം കൊയ്യുന്നതിനൊപ്പം റിസ്ക് ലഘൂകരിക്കുന്നതിനുമുള്ള സുപ്രധാന മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. സാമ്പത്തിക വിശകലനത്തിലുള്ള സാധാരണക്കാരുടെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്നത്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം, ഒന്നായി ചേര്‍ത്ത് സ്വരൂപിച്ച ശേഷം പ്രൊഫഷണല്‍ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ കൈകാര്യം ചെയ്യുന്ന രീതിയാണിത്.
ലാഭവിഹിതം അഥവാ ഡിവിഡന്റ് മുഖേന ഉയര്‍ന്ന ആദായം നല്കുന്ന കമ്പനികളുടെ ഓഹരികള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍. അതായത്, ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുള്ള (കിട്ടിയ ലാഭവിഹിതത്തെ ഓഹരിയുടെ വാങ്ങിയ വില കൊണ്ടു ഹരിച്ചു കിട്ടുന്നതാണ് ഡിവിഡന്‍ഡ് യീല്‍ഡ്) ഓഹരികള്‍ക്കായിരിക്കും ഇത്തരം ഫണ്ടുകള്‍ പോര്‍ട്ട്ഫോളിയോയില്‍ പ്രാമുഖ്യം നല്‍കുക. ശരാശരിക്ക് മുകളിലുള്ള ഡിവിഡന്റ് പതിവായി നല്കുന്ന കമ്പനികളിലാവും ഈ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. അതിനാല്‍ വിപണി തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍, ഇവയിലെ വീഴ്ചയുടെ ആഘാതം താരതമ്യേന കുറവായിരിക്കും.
എന്തുകൊണ്ട് പരിഗണിക്കണം ?
മൂല്യമേറിയതും അടിസ്ഥാനപരമായി മികച്ച ഓഹരികളേയും കണ്ടെത്താനുള്ള ഒരു മാര്‍ഗമാണ് ഡിവിഡന്റ് ചരിത്രം പരിശോധിക്കുന്നത്. കാരണം, ലാഭം നേടുന്ന കമ്പനികള്‍ക്കല്ലേ ലാഭവിഹിതം നല്‍കാനാവൂ. കൂടാതെ, പ്രകടനം മോശമായ വര്‍ഷങ്ങളില്‍ പോലും മുടങ്ങാതെ ഡിവിഡന്റ് നല്‍കിയിട്ടുള്ള കമ്പനികള്‍ തുടര്‍ന്നും ഡിവിഡന്റ് നല്‍കുമെന്ന് ന്യായമായും കരുതാനുമാകും. ഇതിനോടൊപ്പം ബിസിനസ്സ്, സാമ്പത്തിക ചക്രങ്ങളില്‍ ഉടനീളം മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളവരും കുറഞ്ഞ ചാഞ്ചാട്ടം പ്രകടിപ്പിക്കുന്ന കമ്പനികളുമാവും ഇത്. അതിനാല്‍ ഇത്തരം മികച്ച കമ്പനികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയാണ് ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ പരിഗണിക്കാവുന്ന ഒരു ഡിവിഡന്റ് ഫണ്ടിനെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.
ടെപിംള്‍ടണ്‍ ഇന്ത്യ ഇക്വിറ്റി ഇന്‍കം ഫണ്ട്- ഡയറക്ട് ഗ്രോത്ത്:- ഫ്രാങ്ക്ളിന് ടെപിംള്‍ടണ്‍ മ്യൂച്ചല്‍ ഫണ്ട് ഹൗസ് പുറത്തിറക്കിയ ഡിവിഡന്റ് യീല്‍ഡ് തിമാറ്റിക് ഫണ്ടാണിത്. ഓപ്പണ്‍ എന്‍ഡഡ് മീഡിയം സൈസ് ഫണ്ട് വിഭാഗത്തില്‍ 2013-ലാണ് ആരംഭിച്ചത്. 2022 ജനുവരിയിലെ റിപ്പോര്‍ട്ട് പ്രകാരം 1,242 കോടിയുടെ ആസ്തി കൈകാര്യം ചെയ്യുന്നു. നിലവില്‍ 85.3534 ആണ് എന്‍എവി. ഫണ്ടിന്റെ ചെലവ്് അനുപാതം 1.65 ശതമാനമാണ്. ഇത് ഈ വിഭാഗത്തിലുള്ള മറ്റ് ഫണ്ടുകളേക്കാള്‍ ഉയര്‍ന്നതാകുന്നു. എന്നാല്‍ 365 ദിവസത്തിന് മുന്നെ വില്ക്കുകയാണെങ്കില് 1 ശതമാനമാണ് ചെലവിനത്തില്‍ ഈടാക്കുക. താരതമ്യേന റിസ്ക് കുറഞ്ഞ ഫണ്ടാണിത്. എസ്ഐപി 500 രൂപയിലും ആരംഭിക്കാനാകും.
ഡയറക്ട് ഗ്രോത്ത് സ്കീമിന് കീഴിലുള്ള ഈ ഫണ്ട് കഴിഞ്ഞ 5 വര്‍ഷമായി മികച്ച ആദായമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 25.46 ശതമാനം ആദായമാണ് നല്തിയത്. ഇത് ഈ വിഭാഗത്തിലുള്ള മറ്റ് ഫണ്ടുകളേക്കാള്‍ ഉയര്‍ന്ന ആദായ നിരക്കാണ്. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തെ ശരാശരി വാര്‍ഷിക ആദായ നിരക്ക് 15.16 ശതമാനമേയുള്ളൂ. ഇത് ഈ വിഭാഗത്തിലെ മറ്റ് ഫണ്ടുകളുടെ ശരാശരി നിരക്കിനേക്കാള്‍ (15.36%) കുറവാണ്. അതേസമയം, എസ്ഐപി മുഖേനയുള്ള നിക്ഷേപത്തിന് കഴിഞ്ഞ വര്‍ഷത്തെ ആദായം 16.58 ശതമാനവും 5 വര്‍ഷത്തെ ശരാശരി വാര്‍ഷിക ആദായം 20.77 ശതമാനം നിരക്കിലും നല്‍കിയിട്ടുണ്ട്.
പോര്‍ട്ട്ഫോളിയോ
ടെപിംള്‍ടണ്‍ ഇന്ത്യ ഇക്വിറ്റി ഇന്‍കം ഫണ്ടിന്റെ 75.55 ശതമാനവും ഇന്ത്യന്‍ ഓഹരികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ 54.09 ശതമാനവും ലാര്‍ജ് കാപ് ഓഹരികളിലും 15.58 ശതമാനവും മിഡ് കാപ്പിലും 1.9 ശതമാനം സ്മോള്‍ കാപ് ഓഹരികളിലുമാണ് വിതരണം ചെയ്തിരിക്കുന്നത്. എനര്‍ജി, കണ്‍സ്യൂമര്‍, ടെക്നോളജി, കണ്‍സ്ട്രക്ഷന്‍, ഓട്ടോ വിഭാഗം ഓഹരികളിലാണ് ഫണ്ട് ഭൂരിഭാഗവും നിക്ഷേപം നടത്തിയിട്ടുള്ളത്. ഇതില്‍ എനര്‍ജി, കണ്‍സ്യൂമര്‍ വിഭാഗങ്ങളില്‍ കുറച്ചു വിഹിതമേ നല്‍കിയിട്ടുള്ളൂ എന്നതും ശ്രദ്ധേയം. ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, ടാറ്റ പവര്‍, എംബസി ഓഫീസ് പാര്‍ക്ക്സ് ആര്‍ഇഐടി, ബ്രൂക്ക്ഫീല്‍ഡ് ഇന്ത്യ റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റ് ആര്‍ഇഐടി എന്നിവയിലാണ് വിഹിതം കൂടുതല്‍ നല്‍കിയിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ ടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications